17.1 C
New York
Saturday, December 4, 2021
Home US News ഫെഡറൽ ജഡ്ജിയെ വോയ്‌സ് മെയ്‍ലിലൂടെ വധഭീഷിണി: പ്രതിക്ക് 18 മാസം ജയിൽ ശിക്ഷ

ഫെഡറൽ ജഡ്ജിയെ വോയ്‌സ് മെയ്‍ലിലൂടെ വധഭീഷിണി: പ്രതിക്ക് 18 മാസം ജയിൽ ശിക്ഷ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യുയോർക്ക്: പ്രസിഡന്റ് ട്രംപിന്റെ നാഷനൽ സെക്യൂരിറ്റി അ‍ഡ്‍വൈസർ മൈക്കിൾ ഫ്ലിനെതിരെയുള്ള ക്രിമിനൽ കേസ് കേൾക്കുന്ന ഫെഡറൽ ജഡ്ജിയെ വധിക്കുമെന്ന് വോയ്‌സ്വോ മെയിലിലൂടെ ഭീഷിണിപ്പെടുത്തിയ ന്യുയോർക്കിൽ നിന്നുള്ള ഫ്രാങ്ക് കാപറുഡൊ (53) യ്ക്കാണ് ഫെഡറൽ കോടതി 18 മാസം ജയിൽ ശിക്ഷ വിധിച്ചത്.

മേയ് മാസം ഭുഹലാണ് ജഡ്ജിക്ക് സന്ദേശം ലഭിച്ചത്. എമിറ്റ് സുള്ളവാനാണ് കേസ് കേട്ടു കൊണ്ടിരുന്നത്. ഭീഷിണി ജഡ്ജിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നുവെന്നും തന്റെ മക്കൾ തന്റെ സുരക്ഷയ്ക്കാവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നും എമിറ്റ് പറഞ്ഞു.

ഫ്രാങ്കിന്റെ ഭീഷിണി സുള്ളിവാനെ മാത്രമല്ല മറ്റു ഫെഡറൽ ജഡ്ജിമാർക്കും അപകട സൂചന നൽകുന്നതാണെന്ന് തിങ്കളാഴ്ചയിലെ വിധി ന്യായത്തിൽ യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ട്രിവർ മക്കഫേഡൻ പറഞ്ഞു. ഫെഡഗൻ ജഡ്ജിയുടെ സ്റ്റാഫംഗങ്ങൾക്കും ഈ ഭീഷണി ഭീതിജനകമായിരുന്നുവെന്നും വിധിയിൽ പറയുന്നു.

ഓറഞ്ച് ജംപ് സ്യൂട്ട് ധരിച്ചു സെൻട്രൽ വെർജിനിയ റീജിയണൽ ജയിലിൽ നിന്നും കോടതിയിലെത്തിയ ഫ്രാങ്ക് കഴിഞ്ഞ വർഷം തനിക്ക് വലിയൊരു അപകടം സംഭവിച്ചുവെന്നും, മക്കൾ തനിക്ക് അടിമയായിരുന്നുവെന്നും ഭീഷിണി അയക്കുന്നതിനു മുമ്പ് മദ്യപിച്ചുരുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ചെയ്ത തെറ്റിനുമാപ്പപേക്ഷിച്ചു. ഇതിനുശേഷമാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: