17.1 C
New York
Friday, September 17, 2021
Home US News ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന ഐ.എൻ.സി) കൺവൻഷൻ വൻ വിജയം....

ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന ഐ.എൻ.സി) കൺവൻഷൻ വൻ വിജയം. ജേക്കബ് പടവത്തിൽ പ്രസിഡന്റ്, വർഗീസ് പാലമലയിൽ സെക്രട്ടറി, എബ്രഹാം കളത്തിൽ ട്രഷറർ.

വാർത്ത: സുമോദ് നെല്ലിക്കാല

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ നോർത്ത് അമേരിക്ക യുടെ (ഫൊക്കാന ഐ.എൻ.സി) ഏക ദിന കൺവൻഷൻ ന്യൂയോർക്കിലെ ലഗാർഡിയ എയർ പോർട്ടിനു സമീപമുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് മുൻ തീരുമാന പ്രെകാരം വിജയകരമായി നടത്തപ്പെട്ടു. വിനോദ് കേയാർകെ ആയിരുന്നു കൺവെൻഷൻ ചെയർമാൻ.

കാലം ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത യോടുള്ള ആദരസൂചകമായി ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നഗർ എന്നാണ് കൺവെൻഷൻ അങ്കണത്തിനു നാമകരണം ചെയ്തിരുന്നത്.

മാർ ക്രിസോസ്റ്റം അനുസ്മരണത്തോടു കൂടി ആരംഭിച്ച യോഗത്തിൽ റെവ: സജി പാപ്പച്ചൻ, ജേക്കബ് പടവത്തിൽ, സുധാ കർത്താ, അലക്സ് തോമസ്, ജോർജ് ഓലിക്കൽ, ബോബി ജേക്കബ് എന്നിവർ സംസാരിച്ചു. 

ബിസിനസ്സ് സെമിനാറിൽ ബാബു ഉത്തമൻ സി.പി.എ  പങ്കെടുത്തു സംസാരിച്ചു. ജോസഫ് കുരിയാപ്പുറം മോഡറേറ്റർ ആയിരുന്നു. 

സുധാ കർത്തയുടെ അധ്യക്ഷതയിൽ നടന്ന പൊതു യോഗത്തിനു ശേഷം നടന്ന ഇലെക്ഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജോസഫ് കുരിയാപ്പുറം, കമ്മീഷണർ മാരായ രാജു സഖറിയാ, ജോർജ് ഓലിക്കൽ എന്നിവർ നിയന്ത്രിച്ചു.  ഇലക്ഷൻ സമാധാനപരമായിരുന്നു.

2021-23  വർഷത്തെ ഭാരവാഹികൾ: പ്രെസിഡൻറ്റ്: ജേക്കബ് പടവത്തിൽ (രാജൻ ഫ്ലോറിഡ), സെക്രട്ടറി: വർഗീസ് പാലമല (ചിക്കാഗോ), ട്രഷറർ:  എബ്രഹാം കളത്തിൽ (ഫ്ലോറിഡ) എക്സി. വൈസ് പ്രസിഡന്റ്: ഡോ: സുജ ജോസ് (ന്യു ജേഴ്‌സി), വൈസ് പ്രസിഡന്റ്: എബ്രഹാം വർഗീസ് (ഷിബു വെണ്മണി), അസോസിയേറ്റ്  സെക്രട്ടറി: ജേക്കബ് ചാക്കോ (റെജി ഫിലാഡൽഫിയ), അഡീഷണൽ അസോസിയേറ്റ്  സെക്രട്ടറി: ബാല എസ്. വിനോദ്, അസോസിയേറ്റ്  ട്രഷറർ: അലക്‌സാണ്ടർ പൊടിമണ്ണിൽ (റോക്ക് ലാൻഡ്), അഡീഷണൽ അസോസിയേറ്റ്  ട്രഷറർ: ജൂലി ജേക്കബ്. വനിതാ  ഫോറം ചെയർ: ഷീല ചേറു 

നാഷണൽ കമ്മിറ്റി അംഗങ്ങൾ: വേണുഗോപാൽ പിള്ള, ഷാജി സാമുവൽ, പി.കെ. സോമരാജൻ, വിത്സൺ ടി. ബാബുക്കുട്ടി, ബിനു പോൾ, ക്രിസ് തോപ്പിൽ, ലൂക്കോസ് മാളികയിൽ, സെലീന ഓലിക്കൽ, ജോബി തോമസ്, ജോൺ ഇളമത

ഓഡിറ്റേഴ്‌സ്: സുമോദ് റ്റി നെല്ലിക്കാല, അനിൽ കുറുപ്പ്

  റീജിയണൽ വൈസ് പ്രസിഡന്റുമാർ:  ജോർജി തോമസ് (റീജിയൻ 3, ന്യു ജേഴ്‌സി)  തോമസ് ജോർജ് (റീജിയൻ 5) ഷൈജു എബ്രഹാം (റീജിയൻ 8)

ബോർഡ് ഓഫ് ട്രസ്റ്റീ: വിനോദ് കേയാർകെ, രാജു സഖറിയാ, അലക്സ് തോമസ്, ജോസഫ് കുരിയാപ്പുറം, തമ്പി ചാക്കോ, അലോഷ് അലക്സ്, സുധാ കർത്താ, ടോമി കോക്കാട്ട്.

 തുടർന്ന് നടന്ന സമ്മേളനത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രെസിഡൻറ്റ് ജെയിംസ് പടവത്തിൽ പദവി ഏറ്റെടുത്തു കൊണ്ട് നടത്തിയ പ്രെസംഗത്തിൽ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് വൈകാതെ നിയമനം നടത്തപ്പെടുമെന്നു അദ്ദേഹം അറിയിച്ചു. അടുത്ത കൺവൻഷൻ  2023 ൽ ഫ്ലോറിഡയിൽ വച്ച് നടത്തപ്പെടുമെന്നും അതിലേക്കു കുടുംബ സമേതം എല്ലാ സുഹൃത്തുക്കളെയും സ്വാഗതം  ചെയ്യുന്നതായും അദ്ദേഹം പ്രെസ്താവിക്കുകയുണ്ടായി.

 ഒരു തത്വത്തിന്റെ പേരിലാണ് തങ്ങൾ നിലകൊള്ളുന്നതെന്നും, കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നാഷണൽ കമ്മറ്റിയും ബോർഡ് ഓഫ് ട്രസ്റ്റിയും ഒരു വർഷത്തേക്ക് മാറ്റി വച്ച ഇലക്ഷൻ ഒരു വർഷം തികഞ്ഞപ്പോൾ തന്നെ നടത്താൻ സാധിച്ചത്തിൽ പൂർണ സംതൃപ്തി ഉള്ളതായും നേതാക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫിലാഡൽഫിയയിലെ മിൽബേൺ  ബോറോയിൽ കോൺസ്റ്റബിൾ ആയി തെരെഞ്ഞെടുക്കപ്പെട്ട പി.കെ. സോമരാജനെ  ചടങ്ങിൽ ആദരിച്ചു.

സാബു പാമ്പാടിയും ടീമും നടത്തിയ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു. റെജി ജേക്കബ് ആയിരുന്നു കൾച്ചറൽ പ്രോഗ്രാം എം സി.

വാർത്ത: സുമോദ് നെല്ലിക്കാല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com