17.1 C
New York
Monday, September 27, 2021
Home US News ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംങ്ടൺ: ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്നും പ്രസിഡന്റ് ബൈഡന്‍ കര്‍ശന നിര്‍ദേശം നല്‍കി. അതോടൊപ്പം ക്രമമായ കോവിഡ് പരിശോധനയും വേണമെന്നും ബൈഡന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ജൂലായ് 29 വ്യാഴാഴ്ചയാണ് ബൈഡന്‍ പുറത്തുവിട്ടത്.

വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കു ശമ്പളത്തോടുകൂടിയ ലീവും, നൂറു ഡോളറും നല്‍കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫെഡറല്‍ കോണ്‍ട്രാക്ടേഴ്‌സിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.

മഹാമാരി വ്യാപിക്കുന്നതിനെ കുറിച്ചു ബൈഡന്‍ ആദ്യം അഭിപ്രായപ്പെട്ടതു വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരിലാണ് കൂടുതല്‍ വൈറസ് കാണുന്നതെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും ഒരു പടികൂടി മുമ്പോട്ടു പോയി മഹാമാരി ഒരു അമേരിക്കന്‍ ട്രാജഡി എന്നാണ് ബൈഡന്‍ പറയുന്നത്.

വാക്‌സീന്‍ സ്വീകരിക്കുന്നതു ഞങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നവരോട് ബൈഡന്‍ പറയുന്നത് സ്വാതന്ത്ര്യത്തോടുകൂടി നമ്മുടെ ചുമതലകള്‍ കൂടി നിര്‍വഹിക്കപ്പെടണമെന്നാണ്.

അമേരിക്കയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മിക്കവാറും പിന്‍വലിച്ചതോടെ രോഗവ്യാപനം ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. സി.ഡി.സി ഉള്‍പ്പെടെയുള്ളവര്‍ മാസ്‌കും സാമൂഹിക അകലവും വീണ്ടും വേണ്ടി വരുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: