17.1 C
New York
Friday, September 17, 2021
Home US News ഫിലാഡൽഫിയായിൽ ബസ് ഡ്രൈവർ ക്ഷാമം പ്രതിസന്ധിയാവുന്നു. സ്‌കൂൾ കുട്ടികൾ വലയുന്നു.

ഫിലാഡൽഫിയായിൽ ബസ് ഡ്രൈവർ ക്ഷാമം പ്രതിസന്ധിയാവുന്നു. സ്‌കൂൾ കുട്ടികൾ വലയുന്നു.

സ്കൂൾ ബസ് ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാകുന്നതുമൂലമുണ്ടാവുന്ന യാത്രാ ബുദ്ധിമുട്ടുകളെക്കുറിച്ച് ഫിലാഡൽഫിയ സ്കൂൾ ഡിസ്ട്രിക്റ്റ് ഉദ്യോഗസ്ഥർ സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

ഗതാഗത ബുദ്ധിമുട്ട് മറ്റാരും കരുതിയിരുന്നതിനേക്കാൾ വളരെ മോശമാണെന്നും , ഇത് നഗരത്തിലുടനീളമുള്ള സ്കൂളുകളെ ബാധിക്കുകയും ചില വിദ്യാർത്ഥികളെ മണിക്കൂറുകളോളം ബസ്സുകൾ കാത്തുനിൽക്കാൻ ഇടയാക്കുന്നതായും അധികൃതർ പറഞ്ഞു. കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം കുട്ടികൾക്ക് സ്‌കൂൾ പഠനത്തിന്റെ ഒരു വർഷത്തിലേറെ നഷ്ടമായി, നിരന്തരമായ ബസ് ബുദ്ധിമുട്ടുകൾ ചില വിദ്യാർത്ഥികളെ പൂർണ്ണമായും സ്കൂളിൽ നിന്ന് മാറ്റിനിർത്താൻവരെ പ്രേരിപ്പിക്കുന്നു, ഈ ദുരവസ്ഥ മാതാപിതാക്കളെയും സ്കൂൾ ജീവനക്കാരെയും വീണ്ടും ബുദ്ധിമുട്ടിലേക്കെത്തിക്കുന്നു .

അഞ്ച് കൗണ്ടി മേഖലകളിലുടനീളമുള്ള 550 സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ കൊണ്ടുപോകേണ്ട ഉത്തരവാദിത്തമുള്ള ജില്ലയ്ക്ക് എല്ലാ റൂട്ടുകളും നന്നായി പ്രവർത്തിപ്പിക്കുന്നതിന് 1,300 ഡ്രൈവർമാർ ആവശ്യമാണെന്ന് ഗതാഗത ജനറൽ മാനേജർ ഡാനിയേൽ ഫ്ലോയ്ഡ് പറഞ്ഞു. ഈ വേനൽക്കാലത്ത് 900 ഡ്രൈവർമാർക്ക് ജോലി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, എന്നാൽ കുറച്ച് പേർ മാത്രമാണ് വന്നത്. ഡ്രൈവർമാരുടെ അഭാവമാണ് ഇപ്പോൾ പ്രധാന വിഷയം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com