17.1 C
New York
Monday, December 4, 2023
Home US News ഫിയക്കോന വെബിനാര്‍ ഫെബ്രു 13 ന്, മുഖ്യ പ്രഭാഷണം റവ. ഡോ. ജോർജ് സി കുരുവിള

ഫിയക്കോന വെബിനാര്‍ ഫെബ്രു 13 ന്, മുഖ്യ പ്രഭാഷണം റവ. ഡോ. ജോർജ് സി കുരുവിള

റിപ്പോർട്ട്: പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഫെബ്രു  13-ന് ചൊവാഴ്‌ച  (ഈസ്റ്റേണ്‍ സമയം ) രാവിലെ 11മണിക്ക് “ചലഞ്ചസ് ഫോർ ക്രിസ്ത്യൻ ലീഡര്ഷിപ്  ഇൻ ടുഡേയ്സ് ഇന്ത്യാ ‘ എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു . മുഖ്യ പ്രഭാഷണം നടത്തുന്നത് ന്യൂ തെയോളോജിക്കൽ സെമിനാരി  ടെഹ്‌റാഡൂൺ ഇന്ത്യാ  സ്ഥാപകനും പ്രസിഡന്റുമായ റെവ ഡോ ജോർജ് സി കുരുവിളയാണ് .

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. ഈസ്റ്റേണ്‍ സമയം 13 രാവിലെ 11നും , ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 9:30നുമാണ്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡാലസ് വെടിവെപ്പിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഡാളസ്: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാളസിൽ നടന്ന വെടിവയ്പിൽ നാല് പേർ മരിക്കുകയും ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ...

ഞായറാഴ്ച ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടതായി പെന്റഗൺ

വാഷിംഗ്‌ടൺ ഡി സി: ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ ഞായറാഴ്ച  ആക്രമിക്കപ്പെട്ടതായി പെന്റഗൺ. "യുഎസ്എസ് കാർണി, ചെങ്കടലിലെ വാണിജ്യ കപ്പലുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും  റിപ്പോർട്ടുകൾ വരുന്നു. യുഎസ് യുദ്ധക്കപ്പൽ ചെങ്കടലിൽ...

ക്യാപിറ്റൽ കലാപം- ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് ക്ലെറ്റ് കെല്ലറിന് 36 മാസത്തെ പ്രൊബേഷൻ ശിക്ഷ

വാഷിംഗ്ടൺ - 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് മുൻ യുഎസ് നീന്തൽ താരവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ ക്ലെറ്റ് കെല്ലറിന് വെള്ളിയാഴ്ച സീനിയര്‍ യുഎസ്...

റൈറ്റ്.റവ.ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയുടെ യാത്രയയപ്പ് സമ്മേളനം ഡിസംബർ 10ന്.

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ റൈറ്റ്.റവ.ഡോ.ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയ്ക്ക് ഡിസംബർ 10ന് യാത്രയയപ്പ് നൽകുന്നു. ഡിസംബർ 31ന് നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പാ...
WP2Social Auto Publish Powered By : XYZScripts.com
error: