17.1 C
New York
Wednesday, December 1, 2021
Home Literature ഫാ. ഗജിനി സ്പീക്കിങ് (സംഭവകഥ)

ഫാ. ഗജിനി സ്പീക്കിങ് (സംഭവകഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

സൂര്യ എന്ന നടന് ദേശീയ തലത്തിലും ആഗോള തലത്തിലും ശ്രദ്ധ നേടിക്കൊടുത്ത്, സകല ബോക്സ് ഓഫീസ് റെക്കോർഡുകളും ഭേദിച്ച്‌ ‘ഗജിനി’ എന്ന തമിഴ് ചിത്രം തകർത്തോടുന്ന 2005-06 കാലഘട്ടം.തലയ്ക്കടി കിട്ടി മറവി ബാധിച്ച നായകനായി ഉളള സൂര്യയുടെ മാസ്മരിക അഭിനയം യുവാക്കളെ ഹരം കൊള്ളിച്ച കാലം. ബാംഗ്ലൂർ പോലൊരു നഗരത്തിൽ പഠിക്കാൻ അയക്കുന്ന മകൻ വഴി തെറ്റാതിരിക്കാൻ നല്ലത് സെമിനാരി ഹോസ്റ്റലിലെ താമസം തന്നെയാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മാതാപിതാക്കളുടെ ഏക മകൻ ആന്റണി ബി. എ. ഒന്നാം വർഷം പഠിക്കുന്ന കാലം. ഹോസ്റ്റലിലെ പള്ളിയിൽ അർപ്പിക്കുന്ന രാവിലത്തെ ‘കുർബാനയിലും’ വൈകിട്ടത്തെ ‘ജപമാല’യിലും പങ്കെടുക്കാതെ മുങ്ങുന്ന യുവ കുഞ്ഞാടുകളെ “താമസിക്കാൻ വേറെ സ്ഥലം നോക്കിക്കോളൂ,” “തന്റെ അപ്പച്ചനേം അമ്മച്ചിയേയും ഞാനൊന്ന് വിളിക്കുന്നുണ്ട്” എന്നൊക്കെ പറഞ്ഞു റെക്ടർ അച്ചൻ വിരട്ടുന്നതു ഇവിടുത്തെ പതിവ് കാഴ്ച.

ആ ഇടയ്ക്കാണ് ഹോസ്റ്റലിൽ പഴയ റെക്ടർ അച്ചൻ മാറി പുതിയ ആൾ വരുന്നത്….ഫാ. നേരുപറമ്പിൽ. നേര് പറഞ്ഞാൽ ആ വൈദീകനൊരു കുഴപ്പമുണ്ട്…മറവി. രാവിലെ കുർബാനയ്ക്കു പള്ളിയിൽ കണ്ടു കുശലാന്വേഷണം നടത്തിയവനെ വൈകിട്ടു ജപമാലയ്ക്ക് കാണുമ്പോ, “രാവിലെ നിന്നെ പള്ളിയിൽ കണ്ടില്ലലോടാ സാത്താന്റെ സന്തതി, ” എന്നും പറഞ്ഞു കയർക്കും. സ്ഥിരമായി പള്ളിയിൽ പോയിരുന്ന ഹോസ്റ്റൽ അന്തേവാസികൾക്കു വരെ അച്ചനോട്‌ മുഷിച്ചിലായി. “കൃത്യമായി പള്ളിയിൽ പോയിട്ടിപ്പോ എന്തിനാ ? കുറച്ചു കഴിയുമ്പോ ‘ഗജിനി’ ഇതെല്ലാം അങ്ങ് മറക്കും. മേക്കിട്ടു കേറാനും വരും,” ക്ഷുഭിതരായ കുഞ്ഞാടുകൾ അടക്കം പറഞ്ഞു.

രണ്ടാം സെമസ്റ്റർ പരീക്ഷകൾ നന്നായി എഴുതി നാട്ടിൽ എത്തിയ ആന്റണിക്ക് മാതാപിതാക്കളോട് പറയാനുണ്ടായിരുന്നത് ഗജിനി അച്ചന്റെ മറവിയെ ചുറ്റിപ്പറ്റിയുള്ള ഹോസ്റ്റൽ തമാശകൾ. നർമത്തിൽ ചാലിച്ച മകന്റെ ബാംഗ്ലൂർ കഥകള്‍ ആസ്വദിക്കുന്നതിനിടയിൽ, തമിഴ് സിനിമയിൽ പരിജ്ഞാനം കുറവായിരുന്ന ആന്റണിയുടെ അമ്മ, ‘ഗജിനി’ എന്നത് റെക്ടർ അച്ചന്റെ വീട്ടുപേരായി തെറ്റിദ്ധരിച്ചതു സ്വാഭാവികം!

വെക്കേഷൻ തീർന്നപ്പോൾ ആന്റണി ബാംഗ്ലൂരിലെ സെമിനാരി ഹോസ്റ്റലിൽ തിരിച്ചെത്തി. മൂന്നാം സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. പ്രൊജക്റ്റ് വർക്കുകളുടെയും പഠനത്തിന്റെയും തത്രപ്പാടിനിടയിൽ ഒരു ദിവസം ആന്റണി തന്റെ സ്വിച്ച് ഓഫ്‌ ചെയ്ത മൊബൈൽ, ക്ലാസ്സ്‌ സമയത്തിനു ശേഷം ഓൺ ആക്കാൻ മറന്നു പോയി. ക്ലാസ്സ്‌ സമയം കഴിഞ്ഞതു മുതൽ അമ്മ പതിവു കുശലം ചോദിക്കാൻ വിളിയോട് വിളി. പല പ്രാവശ്യം വിളിച്ചിട്ടും മകനെ ഫോണിൽ കിട്ടാതായപ്പോൾ പരിഭ്രാന്തരായ മാതാപിതാക്കൾ ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ചു. ഫോൺ എടുത്തത് ഫാദർ നേരുപറമ്പിൽ. ആന്റണിയുടെ മദർ ആണ് താനെന്നും മകന്റെ ഫോൺ പതിവിൽ കൂടുതൽ നേരം സ്വിച്ച് ഓഫ്‌ ആയതു കൊണ്ട് ടെൻഷൻ ആയി ഈ നമ്പറിൽ വിളിച്ചതാണ് എന്നും പറഞ്ഞു. “മകൻ ക്ലാസ് കഴിഞ്ഞു മുറിയിലേക്ക് പോകുന്നത് ഞാൻ ഇപ്പൊൾ കണ്ടതേ ഒള്ളു. വിഷമിക്കേണ്ട കേട്ടോ, വിളിക്കാൻ പറയാം ഞാൻ.” അച്ചന്റെ ഈ വാക്കുകൾ കേട്ടപ്പോൾ തോന്നിയ ആശ്വാസത്തിൽ ആന്റണിയുടെ അമ്മ ആ അബദ്ധം എഴുന്നള്ളിച്ചു. “വളരെ നന്ദി ! ഗജിനി അച്ചനെ അവനു വല്യ കാര്യമാ. എപ്പോഴും പറയാറുണ്ട് !” മകനെ ഒന്ന് കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി അച്ചനെ ഒന്ന് സോപ്പിടാൻ ആ പാവം സ്ത്രീ ശ്രമിച്ചതാണ്. പക്ഷെ വെളുക്കാൻ തേച്ചത് പാണ്ടായി എന്നവർ അറിഞ്ഞില്ല.

പകുതി ദേഷ്യവും പകുതി ചിരിയും കടിച്ചമർത്തി “ഉം ശരി ശരി ” എന്നും പറഞ്ഞു ഫാദർ കോൾ അവസാനിപ്പിച്ചു.

“മാധവൻ കുട്ടിക്ക് ഒരു ഇരട്ടപേരുണ്ടല്ലോ മക്കളെ ? അതെന്തുവാ?? ” എന്ന ‘ഹിറ്റ്ലർ’ സിനിമയിലെ കോമഡി രംഗം അച്ചനും കണ്ടിട്ടുണ്ടാകണം. റൂമിലേക്ക്‌ ആളെ വിട്ടു ആന്റണിയെ കൊണ്ട് ഫോൺ ഓൺ ആക്കി നാട്ടിലേക്ക് വിളിപ്പിച്ച ശേഷം അച്ചൻ അവനോടു തന്നെ മുറിയിൽ വന്നൊന്നു കാണാൻ പറഞ്ഞു. എത്ര തിരക്കുണ്ടെങ്കിലും ഫോൺ ദീർഘനേരം ഓഫ്‌ ആക്കി വച്ച് കാരണവന്‍മാരെ ടെൻഷൻ അടിപ്പിക്കരുത് എന്ന ഉപദേശം കൊടുത്ത ശേഷം അച്ചൻ ആന്റണിയോട് മുന വച്ചൊരു ചോദ്യം, “നിനക്ക് സിനിമ സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ആയി വർക്ക്‌ ചെയ്യാൻ താല്പര്യമുണ്ടോ? “
കൗതുകം നിറഞ്ഞ ആ ചോദ്യം കേട്ട് കണ്ണുമിഴിച്ച ആന്റണി പറഞ്ഞു, “അച്ചനെന്താ അങ്ങനെ ചോദിച്ചത്? “

കുസൃതി നിറഞ്ഞ ചിരിയോടെ അച്ചൻ പറഞ്ഞു, “രാവിലെ കുർബാനക്ക് കണ്ടവനെ വൈകിട്ട് കൊന്തക്ക് കാണുമ്പോ മറക്കുന്നു എന്ന ആക്ഷേപം എന്നെ പറ്റി പരക്കെ ഉണ്ടെന്നുള്ളത് നേര്. അതിന്റെ പേരിൽ ശങ്കർ ചിത്രമായ ‘ഗജിനി’യിലെ സൂര്യയോടു എന്നെ ഉപമിക്കുന്നതിലും എനിക്ക് സന്തോഷമേ ഒള്ളു. പക്ഷെ ഇനി നിന്റെ വീട്ടുകാർ വിളിക്കുമ്പോ പറഞ്ഞേക്കു. …ഈ ‘ഗജിനി’ എന്നത് എന്റെ വീട്ടുപേരല്ല വട്ടപ്പേരാണെന്ന്. “

ആന്റണിയുടെ അമ്മക്ക് പറ്റിയ അമളിയെ കുറിച്ച് തുടർന്ന് വിശദീകരിച്ച അച്ചൻ ഇളിഭ്യൻ ആയി നിന്ന ആന്റണിയുടെ ചെവിയിൽ ചിരിച്ചോണ്ട് ഒരു തിരുമ്മു കൊടുത്തിട്ട് പറഞ്ഞു, “ചമ്മണ്ടടോ, കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം. എനിക്കീ വട്ടപേരിട്ട നിന്റെ കൂട്ടുകാരോടും പറഞ്ഞേക്കു.”

മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

5 COMMENTS

  1. ജീവിതത്തിൽ ഒരു തവണയെങ്കിലും ഇതു പോലെ അബദ്ധങ്ങൾ പറ്റി ചമ്മാത്തവർ വിരളം. ഈ അനുഭവ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. Congrats.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: