17.1 C
New York
Monday, June 21, 2021
Home US News പ്രൊഫ: ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 നു ഡാളസിൽ

പ്രൊഫ: ഫിലിപ്പ് ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 നു ഡാളസിൽ

റിപ്പോർട്ട് : പി പി ചെറിയാൻ

ഡാളസ്: ഡാളസിൽ അന്തരിച്ച  അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അദ്ധ്യാപകനും, കാർഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫസർ ഫിലിപ് ജേക്കബ്ബ് (തമ്പി – 70) സംസ്കാരശ്രുശൂഷ ഫെബ്രു 24 ബുധനാഴ്ച  ഉച്ചക്ക് 12:30നു

കോട്ടയം ജില്ലയിൽ എൻ. ജി. ചാക്കോ-ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം അലഹബാദ് കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി. കോളേജ് പഠന കാലത്ത് കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം, ഈ കലാലയത്തിലെ ബാസ്കറ്റ്ബോൾ ടീം അംഗം കൂടിയായിരുന്നു. വിദ്യാഭ്യാസാനന്തരം ഇതേ കോളേജിലെ അഗ്രോണമി വിഭാഗത്തിലെ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു.

വിദ്യാർത്ഥികൾക്ക് ഏറെ ബഹുമാനിതനും, പ്രിയങ്കരനുമായിരുന്ന ഇദ്ദേഹത്തിനു, അവർ ‘പയ്യാസാർ’എന്ന വിളിപ്പേരു നൽകി. അദ്ധ്യാപകവൃത്തിയിൽ ആയിരിക്കുമ്പോൾ അഗ്രോണമി വിഭാഗത്തിലെ വിദ്യാർത്ഥികളുമായി കേരളത്തിലെ റബ്ബർ, തേയില, കൊക്കോ, കാപ്പി മുതലായവയുടെ തോട്ടങ്ങൾ സന്ദർശിക്കുവാനും, അവയുടെ സംസ്കരണത്തെ കുറിച്ച് പഠിപ്പിക്കുന്നതിലും താൻ സമയം കണ്ടെത്തിയിരുന്നു. തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമ്പോൾ അഗ്രോണമി വിഭാഗത്തിന്റെ മേധാവിയായും, കോളേജിന്റെ ആക്ടിംഗ് പ്രിൻസിപ്പാളായും സുസ്തർഹ്യ സേവനം ചെയ്തിരുന്നു.

1998 -ൽ കുടുംബമായി അമേരിക്കയിലേക്ക് താമസം മാറ്റിയ പ്രൊഫസർ, ഡാളസ് സിറ്റിക്ക് സമീപ പ്രദേശമായ മർഫിയിൽ സ്ഥിര താമസമാക്കി.കോട്ടയം ഹെവൻലി ഫീസ്റ്റ് ശുശ്രൂഷകൻ തങ്കു ബ്രദറിന്റെ സഹോദരി ബിനുവാണു, ഇദ്ദേഹത്തിന്റെ ഭാര്യ.
മക്കൾ: സൂസൻ, ഗ്രേയ്സ്, ബിന്നി.

ഭൗതീക സംസ്കാരം ഫെബ്രുവരി 24 ബുധനാഴ്ച, ഗാർലൻഡിലുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, സഭയുടെ നേതൃത്വത്തിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ www.provisiontv.in – ൽ തത്സമയം ദർശിക്കാവുന്നതാണു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കുഞ്ചാണ്ടി വൈദ്യൻ. (732)- 742- 9376

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക. ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ആദ്യ ദിവസം പൂർണമായും മഴ...

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap