17.1 C
New York
Monday, September 20, 2021
Home Special പ്രേംജിയുടെ ഓർമ്മയിൽ…

പ്രേംജിയുടെ ഓർമ്മയിൽ…

✍അഫ്സൽ ബഷീർ തൃക്കോമല

മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ദേവസേന അന്തർജനത്തിന്റെയും മകനായി മലപ്പുറംജില്ലയിലെ പൊന്നാനി വന്നേരി ഗ്രാമത്തിൽ 1908 സെപ്റ്റംപേർ 23 നു എം.പി. ഭട്ടതിരിപ്പാട് എന്ന പ്രേംജി ജനിച്ചത് .

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 19-ാം വയസ്സില്‍ “മംഗളോദയം” ത്തില്‍ പ്രൂഫ് റീഡറായി . പിന്നീട് സഹോദരനായ എം.ആർ.ബി യോടൊപ്പം നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനായി. അക്കലത്തു ബ്രാഹ്മണ സമൂഹത്തിൽ നിഷിദ്ധമായിരുന്ന വിധവാ വിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് പ്രേംജി ഇരുപത്തി ഏഴു വയസുള്ള വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിൽ വിവാഹം ചെയ്തു . 1929 ഡിസംബർ 24 ന് യോഗക്ഷേമ സഭയുടെ 22ാം വാർഷികത്തിൽ തൃശൂരിൽ എടക്കുന്നിയിൽ വി.ടി.ഭട്ടതിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്” എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത് . പിന്നീട് എം.ആർ.ബി.യുടെ “മറക്കുടക്കുള്ളിലെ മഹാനരകം” എന്ന നാടകത്തിലെ അഭിനയത്തോടെ അദ്ദേഹം പ്രഫഷണൽ നാടക രംഗത്തെ മുടിചൂടാ മന്നനായി. “മുത്തിരിങ്ങോട് ഭവത്രാതൻ” ” അപ്‌ഫന്റെ മകൾ”, ചെറുകാടിന്റെ” നമ്മളൊന്ന്”സ്‌നേഹബന്ധങ്ങൾ, പി.ഇ. വാരിയരുടെ “ചവിട്ടിക്കുഴച്ച മണ്ണ് “തുടങ്ങി നിരവധി നാടകങ്ങളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു .

കലാകൗമുദി നാടക കൂട്ടായ്മയുടെ “ഷാജഹാൻ “എന്ന നാടകത്തിലെ അഭിനയത്തിന് . കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും, സ്വർണമെഡലും ലഭിച്ചിട്ടുണ്ട്.തന്റെ നാടകത്തിലെ അഭിനയത്തിന്റെ ചുവടുപിടിച്ചു ചലച്ചിത്രരംഗത്തേക്കും അദ്ദേഹം കടന്നു വന്നു “മിന്നാമിനുങ്ങ് “എന്ന ചിത്രത്തിൽ തുടങ്ങി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, , സിന്ദൂരച്ചെപ്പ് തുടങ്ങിയ അറുപതോളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എൻ. കരുൺ സംവിധാനം ചെയ്ത “പിറവി”യിലെ ചാക്യാർ എന്ന കഥാപാത്രത്തിന് അദ്ദേഹത്തിന്റെ എൺപതാം വയസിൽ മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡും ലഭിച്ചതോടെ പ്രായം എന്നത് വെറും സംഖ്യ മാത്രമാണെന്ന് അദ്ദേഹം തെളിയിച്ചു.
സാഹിത്യത്തിൽ കവിത ,ശ്ലോകം ,നാടകം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട് .

സപത്‌നി, നാൽക്കാലികൾ,രക്തസന്ദേശം, പ്രേംജിപാടുന്നു (കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).തുടങ്ങിയവയാണ് പ്രധാന കൃതികൾ . സി. അച്യുതമേനോൻ ഒളിവിൽ കഴിഞ്ഞു തിരഞ്ഞെടുപ്പിനെ നേരിട്ടത് പ്രേംജിയുടെ ഇരു നില വീടിന്റെ മുകളിലായിരുന്നു .മാത്രമോ നിരവധിനാടകങ്ങളുടെ റിഹേഴ്സൽ, വയലാർ, ബാബുരാജ് .പി ഭാസ്കരൻ വൈലോപ്പള്ളി അങ്ങനെ മഹാ രഥന്മാരുടെ മികച്ച സൃഷ്ടികൾക്കു സാക്ഷിയായത് സമുദായം വിധവാ വിവാഹത്തിന്റെ പേരിൽ ഭ്രഷ്ട് കൽപ്പിച്ച അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണെന്നുള്ളത് വൈപരീത്യം .
“കർക്കടക്കെടുതികൾ നീങ്ങവേ, മൽ സങ്കൽപ്പ സ്വർഗ്ഗ ദൂതൻ …” എന്ന കവിതയും “പൊട്ടി വീണില്ലാകാശം പൊട്ടിവീണില്ലലയാഴി എന്തൊരു മാറ്റം വരുത്തീല്ലാര്യേ കാലം .
ഇന്നലെ വിധവ നീ ഇന്നോ നീ സുമംഗലീ”…എന്ന കവിതയും ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു… മാത്രമല്ല..

“നക്രം കാലില്‍ക്കടിച്ചിട്ടിഭവരനൊരുവന്‍
പണ്ടഴല്‍ക്കൊണ്ടപോലെ,
ചക്രശ്വാസം വലിക്കുന്നിതു ദിനമനു ഞാന്‍ വ്യാധിസംബാധിതാംഘ്രി;
മത്ക്രന്ദം കേട്ടിടാഞ്ഞോ, കനിവലകടല-
ങ്ങയ്ക്കു വറ്റിക്കഴിഞ്ഞോ,
ചക്രത്തിന്‍ മൂര്‍ച്ച മാഞ്ഞോ?
ക്വനു തവ കരുണാ-
വിക്രമം ചക്രപാണേ?……”
എന്ന വരികൾ “ഇപ്പട്ടേരിക്കും ” എന്ന കവിതയിലേതാണ് .

അക്ഷരപ്പെരുക്കവും വൃത്ത ഭദ്രതയും ആവോളം ഉള്ള . ഭക്തിയോടൊപ്പം പരിഭവവും നിറയെ ഉണ്ട് .
1998 ഓഗസ്റ്റ് 10-ന് പ്രേംജി അന്തരിച്ചു. ചുവടുറപ്പിച്ച ഒരു മേഖലയിലും പ്രായം തടസ്സമല്ലെന്ന സന്ദേശം പ്രേംജിയിൽ നിന്നും പഠിക്കാം…..

✍അഫ്സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: