17.1 C
New York
Sunday, January 29, 2023
Home US News പ്രാർത്ഥനയ്ക്കും ബൈബിള്‍ പഠനത്തിനും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

പ്രാർത്ഥനയ്ക്കും ബൈബിള്‍ പഠനത്തിനും കാലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example

മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഷോപ്പിംഗിനും സിനിമാ തിയറ്ററുകളിലും കൂട്ടം കൂടിവരുന്നതിലുള്ള റിസ്‌കിനെക്കുറിച്ച് പഠിക്കേണ്ടതായിരുന്നു എന്ന് കോടതി.

കാലിഫോര്‍ണിയ: കോവിഡ് മഹാമാരി വ്യാപകമായതിനെ തുടര്‍ന്ന് വീടിനകത്ത് ഒത്തുചേര്‍ന്നുള്ള ബൈബിള്‍ പഠനം പ്രെയര്‍ മീറ്റിങ് എന്നിവക്ക് കാലിഫോര്‍ണിയ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കം ചെയ്തു .

ഏപ്രില്‍ 9 വെള്ളിയാഴ്ച നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് സുപ്രീം കോടതി നിയന്ത്രണം എടുത്തു മാറ്റിയത് സുപ്രീം കോടതി ജഡ്ജിയുള്‍പ്പെടെ നാലുപേര്‍ നിയന്ത്രണത്തെ അനുകൂലിച്ചു.

കോവിഡ് മഹാമാരി വ്യാപകമായതിനെ തുടര്‍ന്നാണ് കാലിഫോർണിയയിൽ വീടുകളില്‍ പ്രാത്ഥനക്കും ബൈബിള്‍ പഠനത്തിനുമായി കൂട്ടം കൂട്ടിവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് .

മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഷോപ്പിംഗിനും സിനിമാ തിയറ്ററുകളിലും കൂട്ടം കൂടിവരുന്നതിലുള്ള റിസ്‌കിനെക്കുറിച്ച് പഠിക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടികാണിച്ചു

വീടുകളില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ കൂടി വരുന്നതിന് മാത്രം അനുമതി നല്‍കിയപ്പോള്‍ മറ്റു പല സ്ഥലങ്ങളിലും ഇതില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചു കൂടുന്നതിന് കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി .

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം കോവിഡ് മഹാമാരിയുടെ മറവില്‍ ഏര്‍പ്പെടുത്തിയ മതപരമായ ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു അനവധി കോടതി വ്യവഹാരങ്ങളാണ് പല കോടതികളിലായി ഫയല്‍ ചെയ്യപ്പെട്ടത് .

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: