(റിപ്പോർട്ട്: പി.പി. ചെറിയാൻ)
വാഷിംഗ്ടൺ ഡിസി: 2024ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് യു.എസ്. സെനറ്റ് മൈനോറട്ടി ലീഡറും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീനിയര്‍ നേതാവുമായ മിച്ചു മെക്കോണല്‍ വ്യക്തമാക്കി
ജനുവരി 6ന് കാപ്പിറ്റോള്‍ അക്രമണത്തില്‍ ട്രമ്പിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും, ഇംപീച്ച്‌മെന്റ് അതിജീവിച്ചാല്‍ പോലും സംഭവത്തെ ധാര്‍മ്മിക ഉത്തരവാദിത്വം ട്രമ്പിനാണെന്നും, ട്രമ്പിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസ്സുണ്ടാകുമെന്നും പരസ്യമായി പ്രസ്താവിച്ച വ്യക്തിയാണ് മിച്ച് മെക്കോണല്‍. എന്നാല്‍ യു.എസ്. സെനറ്റില്‍ ട്രമ്പിനെതിരെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു വോട്ടു ചെയ്ത സെനറ്റര്‍മാരില്‍ മിച്ചു മെക്കോണലും ഉള്‍പ്പെട്ടിരുന്നു. മിച്ചു മെക്കോണലിനെ ട്രമ്പും നിശിതമായി വിമര്‍ശിച്ചിരുന്നു.
മിച്ചു മെക്കോണല്‍ ഫെബ്രുവരി 25 വ്യാഴാഴ്ച നടത്തിയ ഈ പ്രസ്താവനയോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത നിലയിലേക്ക് എത്തിചേര്‍ന്നിട്ടുണ്ട്. 2012 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനിയായിരുന്ന മിറ്റ് റോംനി(യുട്ട സെനറ്റര്‍) പോലും ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവചിച്ചിട്ടുണ്ട്.
രണ്ട് ഇംപീച്ച്‌മെന്റ് സന്ദര്‍ഭങ്ങളിലും ട്രമ്പിനെതിരെ വോട്ടു ചെയ്യുകയും, ട്രമ്പിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് മിറ്റ് റോംനി. ഞായറാഴ്ച ഒര്‍ലാന്റോയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സ് കഴിയുന്നതോടെ ട്രമ്പിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സ് കഴിയുന്നതോടെ ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിത്വം എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാകും.
