17.1 C
New York
Wednesday, October 5, 2022
Home US News പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ് സൗജന്യം.: ഉത്തരവിനെ ഫോമാ സ്വാഗതം ചെയ്തു

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ് സൗജന്യം.: ഉത്തരവിനെ ഫോമാ സ്വാഗതം ചെയ്തു

വിദേശത്ത് നിന്ന് കേരളത്തിലെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ആർ .ടി.പി.സി.ആർ.ടെസ്റ്റ് സൗജന്യമായിരിക്കുമെന്ന ആരോഗ്യമേ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ ഫോമാ സ്വാഗതം ചെയ്തു.

വിമാനത്താവളങ്ങളിൽ ആർ .ടി.പി.സി.ആർ.ടെസ്റ്റ് നടത്തുന്നതിന് ഫീ സ് ഇടാക്കുന്നതിനെതിരെ ഫോമാ ഉൾപ്പടെയുള്ള നിരവധി പ്രവാസി മലയാളി സംഘടനകൾ പ്രതിഷേധിക്കുകയും സർക്കാരിന് ഇത് സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു.

പ്രവാസി മലയാളികൾ വിദേശത്തോട് നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ 72 മണിക്കൂറുകൾക്കുള്ളിൽ ആർ .ടി.പി.സി.ആർ.ടെസ്റ്റ് നടത്തി വീണ്ടും നാട്ടിലെത്തുമ്പോൾ ടെസ്റ്റ് നടത്തണമെന്നു മാത്രമല്ല ഇന്ത്യൻ കറൻസിയിൽ ഫീസ് അടക്കണമെന്നതും വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഉത്തരവാദപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്തത്.

ഫീസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നടപടി അനുയോജ്യവും അഭിനന്ദനാർഹവുമാണെന്നും, സർക്കാരിന് നന്ദി രേഖപ്പെടുത്തുവെന്നും ഫോ മാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: