17.1 C
New York
Monday, December 4, 2023
Home US News പ്രവാസി മലയാളി ഫെഡറേഷൻ കുടുംബസംഗമവും പ്രവാസി ദിനാഘോഷവും ജനുവരി 9,10, തീയതികളിൽ

പ്രവാസി മലയാളി ഫെഡറേഷൻ കുടുംബസംഗമവും പ്രവാസി ദിനാഘോഷവും ജനുവരി 9,10, തീയതികളിൽ

(പി പി ചെറിയാൻ , മീഡിയ ഗ്ലോബൽ കോർഡിനേറ്റർ)

ന്യൂയോർക്ക്:   പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പ്രവാസി ദിനാഘോഷവും ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങളും സംയുക്തമായി ജനുവരി 9,10 തീയതികളിൽ സംഘടിപ്പിക്കുന്നു . പ്രവാസി  ദിനത്തോടനുബന്ധിച്ചു  പത്താം തീയതി കുടുംബ സംഗമം വൈകിട്ട് 3 മണിക്ക് ഡോക്ടർ  മോൻസി മാവുങ്കലിന്റെ അധ്യക്ഷതയിൽ മലയാളി ഫെഡറേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ പൂർണ്ണമായും കോവിഡ മാനദണ്ഡങ്ങൾ പാലിച്ചാണ്  നടത്തപെടുകയെന്നു സംഘാടകർ അറിയിച്ചു . 


ആഘോഷ പരിപാടികളോടനുബന്ധിച്ച് പ്രവാസി ദിന സന്ദേശവും  , ക്രിസ്തുമസ് , ന്യൂ ഇയർ ,കലാ കായിക  പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും സിനിമ സീരിയൽ താരങ്ങൾ , കലാ സാംസ്കാരിക നേതാക്കന്മാർ, എന്നിവരും പരിപാടിയിൽ പങ്കെടുക്കും   കൂടാതെ  കരിമരുന്ന് പ്രയോഗവും, തുടർന്നുള്ള വിരുന്നു സൽക്കാരത്തിലും കുടുംബസമേതം  എല്ലാവരും വന്നു പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു .


 പ്രവാസി മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി കോർഡിനേറ്റർ  ബിജു കെ തോമസ്, പ്രസിഡൻറ് ബേബി മാത്യു, സെക്രട്ടറി ജിഷിൻ  പാലത്തിങ്ങൽ, ട്രഷറർ ഉദയകുമാർ എന്നിവരാണ് പരിപാടികൾക്ക് നേത്വത്വം നൽകുന്നത് . പി എം എഫ് സ്ഥാപക നേതാവ് മാത്യു മൂലേച്ചേരിൽ   ഗ്ലോബൽ ചെയർമാൻ  ശ്രീ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചികൻ ,ഗ്ലോബൽ പ്രസിഡന്റ് എംപി സലിം ,ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകും .

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം...

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: