17.1 C
New York
Wednesday, June 16, 2021
Home US News പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

( പി.പി.ചെറിയാൻ ,ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ന്യൂയോർക്ക്: ‘ജനനം കേരളത്തിലാണെങ്കില്‍ ലോകത്തിന്റെ ഏതു കോണിൽ താമസിച്ചാലും പ്രവാസി മലയാളി’യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി സംഘടനയുടെ ഗ്ലോബല്‍ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ ,ചെയര്മാന് ഡോ ജോസ് കാനാട്ടു ,ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ ,ട്രഷറർ സ്റ്റീഫൻ കോട്ടയം അമേരിക്കൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവർ പ്രസ്താവനയില്‍ അറിയിച്ചു.

ദിവസവും നിരവധി ഓണ്‍ലൈന്‍ അംഗത്വ അപേക്ഷകളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകള്‍ സൂഷ്മപരിശോധന നടത്തുന്നതിനും സ്വീകാര്യമായവര്‍ക്ക് അംഗീകാരം നല്‍കുന്നതിനും ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസ് മാത്യു പനച്ചിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷം അംഗങ്ങളെയെങ്കിലും ചേര്‍ക്കുന്നതിനാണ് സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. അതാതു രാജ്യത്തിന്റെ നിലവിലുള്ള കമ്മറ്റികളാണ് അംഗത്വഫീസ് നിശ്ച്ചയയ്ക്കുക.

വിദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ജനിച്ചു വളര്‍ന്ന നാടിന്റെയും രാജ്യത്തിന്റെയും സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ വഹിക്കുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണ്.

2021 അവസാനം സംഘടിപ്പിക്കുന്ന ‘പ്രവാസി മലയാളി കുടുംബസംഗമം’ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ കമ്മിറ്റി നേതൃത്വം നല്‍കും.കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥലവും സമയവും പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  “ഫ്ലോറൻസ് നൈറ്റിംഗേലിന്റെ യുഗം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്: ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ....

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍...

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് റ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ടൊറന്റോ, കാനഡ: മിസ്സിസ്സാഗ സീറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവു മായി സ്‌നേഹത്തില്‍...

ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ. ഇസ്രായേൽ അനുകൂല സംഘടനകളും പ്രമുഖ വ്യക്തികളും നൈഡസിന്റെ നിയമനത്തിനെ അഭിനന്ദിച്ചു. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap