17.1 C
New York
Saturday, September 30, 2023
Home US News പ്രവാസികളുടെ വസ്തുവഹകൾ ക്രയവിക്രയം ചെയ്യുന്നതിൽ വരുത്തിയ നിയമഭേദഗതി പുനഃപരിശോധിക്കണം: ഫൊക്കാന

പ്രവാസികളുടെ വസ്തുവഹകൾ ക്രയവിക്രയം ചെയ്യുന്നതിൽ വരുത്തിയ നിയമഭേദഗതി പുനഃപരിശോധിക്കണം: ഫൊക്കാന

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ

കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

ന്യൂജേഴ്‌സി: പ്രവാസികളുടെ പരമ്പരാഗതമായി നിലനിന്നിരുന്ന അവകാശത്തങ്ങൾക്ക് മേൽ കത്തി വയ്ക്കുന്ന പുതിയ പൗരത്യ ഭേദഗതി നിയമം പുനഃപരിശോധിക്കണമെന്ന് ഫൊക്കാന നേതൃത്വം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ ഇന്ത്യയിൽ പരമ്പരാഗതമായുള്ള വസ്തുക്കളുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) പുതുക്കുന്നതിൽ ഏർപ്പെടുത്തിയ ഭേദഗതി , പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിൽ ഉപരിപഠനം നടത്താനുള്ള അവകാശങ്ങളുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ ഭേദഗതികൾ തുടങ്ങിയ നിരവധി കാര്യങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് CG-DL-E-04032021-225647 എന്ന നമ്പറിൽ മാർച്ച് 4ന് വിദേശ മന്ത്രാലയം ഇറക്കിയ ഗസറ്റ് വിജ്‍ഞാപനത്തിലാണ് പ്രവാസികളുടെ അവകാശങ്ങളുടെമേൽ കടന്നുകയറ്റം നടത്താനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ പാർലമെന്റിൽ ഇടപെടലുകൾ നടത്തുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിൽ നിന്നുള്ള എം.പി മാർക്ക് ഫൊക്കാന നേതൃത്വം നിവേദനം നൽകി.

ഇന്ത്യയുടെ സാമ്പത്തിക ശ്രോതസിന്റെ നട്ടെല്ലായ പ്രവാസികളുടെമേൽ തുടർച്ചയായി നടത്തുന്ന അവകാശലംഘനം പ്രവാസികളോടുള്ള കടുത്ത അവഗണനയായി മാത്രമേ കാണാൻ കഴിയുവകയുള്ളുവെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. പ്രവാസികൾക്ക് നാട്ടിലുള്ള വസ്തുകവഹകൾ ക്രയവിക്രയം ചെയ്യണമെങ്കിൽ റിസർവ് ബാങ്കിൽ നിന്ന് അനുമതി ലഭിക്കണമെന്ന അശാസ്ത്രീയമായ നിയമ ഭേദഗതി നടപ്പിലാകുന്നതിനെ ശക്തമായി എതിർക്കുന്നതായും ഫൊക്കാന നേതാക്കന്മാർ അറിയിച്ചു.

2005 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിൽ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955-ലെ 57 മത് അനുച്ഛേദനത്തിലെ പൗരത്വ നിയമത്തിനു കീഴിലുള്ള സെക്ഷൻ 7 ബിയിലെ വ്യവസ്ഥകൾ ഉയർത്തിക്കാട്ടിയാണ് പ്രവാസികളെ ദ്രോഹിക്കുന്ന തരത്തിൽ നിയമഭേദഗതി നടപ്പിലാക്കുന്നതിനുള്ള ഗസറ്റ് വിജ്‍ഞാപനമിറക്കിയിട്ടുള്ളത്.

ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാർ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും കാലക്രമേണ ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവർത്തനമോ നടത്തണമെങ്കിൽ ഒ സി ഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായും വരും. വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യൻ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒസിഐ കാർഡുള്ളവർക്കും ലഭിക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്ല്യത്തിൽ വന്നാൽ ഓ.സി.ഐ കാർഡുള്ള പ്രവാസികൾക്ക് ലഭിച്ചിരുന്ന ഒട്ടു മിക്ക അവകാശങ്ങളും ഇല്ലാതാകും. വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രവാസികളുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങൾകൂടി ഇല്ലാതാക്കുന്ന ഈ നടപടി എത്രയും വേഗം പിൻവലിക്കണമെന്നും ഫൊക്കാന നേതാക്കൾ ആവശ്യപ്പെട്ടു.

ഇന്ത്യ ഗവൺമെന്റിന്റെ ഗസറ്റ് വിഞ്ജാപനത്തിൽ അസാധാരണ (EXTRAORDINARY PART II—SEC. 3(ii)) പ്രകാരം മറ്റൊരു പ്രവാസി വിരുദ്ധ നിയമ ഭേദഗതി കൂടി കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമപ്രകാരം ഒ.സി.ഐ. കാർഡ് ഹോൾഡർമാരായ പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളായ National Eligibility cum Entrance Test (NEET) അഥവാ നീറ്റ് എൻട്രൻസ് പരീക്ഷ, ജോയിന്റ് എൻട്രൻസ് പരീക്ഷകളായ (Joint Entrance Examination (Mains), Joint Entrance Examination (Advanced)) അഥവാ JEE(M), JEE(A) തുടങ്ങിയവയിൽ ഉന്നത മാർക്ക് നേടിയാലും ഇന്ത്യൻ പൗരത്വമുള്ള കുട്ടികൾക്കായി നീക്കി വച്ചിരിക്കുന്ന (reserved) സീറ്റിനു അയോഗ്യത കൽപ്പിച്ചിരിക്കുകയാണ്‌. അതായത് നോൺ റസിഡന്റ് ഇന്ത്യൻ (NRI) വിഭാഗത്തിനായി മാറ്റി വച്ചിരിക്കുന്ന പ്രവാസികളുടെ പോക്കറ്റ് കീറുന്ന അഥവാ കഴുത്തറപ്പൻ തുക നൽകേണ്ടി വരുന്ന NRI സീറ്റിനു മാത്രമേ യോഗ്യതയുണ്ടാകുകയുള്ളു.

(ഇന്ത്യ ഗവൺമെന്റിന്റെ ഗസറ്റ് വിഞ്ജാപനത്തിൽ അസാധാരണ (EXTRAORDINARY [PART II—SEC. 3(iii)) , (iv) എന്നിവ പ്രകാരം കൃഷി, ഫാം ഹൗസ്, പന്റേഷൻ വസ്‌തുവിഭാഗത്തിൽപ്പെടാത്ത വസ്തുവഹകളുടെ ക്രയവിക്രയങ്ങൾ, പ്രഫഷണൽ തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഡോക്ടർമാർ, ഡെന്റിസ്റ്റ്, നഴ്സസ്, ഫാർമസിസ്റ്റസ്, അഡ്വക്കേറ്റ്സ്, ആർക്കിറ്റെക്റ്റ്സ്, ചര്ട്ടേഡ് അക്കൗണ്ടന്റ്സ്, മറ്റ്‌ ഇക്കണോമിക്, ഫിനാൻഷ്യൽ , എഡ്യൂക്കേഷണൽ തുടങ്ങിയ സേവന മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ പ്രതിഫലവും കൈപ്പറ്റുമ്പോഴും റിസർവ് ബാങ്കിനെ അറിയിച്ചിരിക്കണമെന്നും പുതിയ നിയമം സംബന്ധിച്ച ഗസറ്റ് നോട്ടിഫിക്കേഷനിൽ സൂചിപ്പിക്കുന്നു.

പ്രവാസികളെ മനപൂർവ്വം ദ്രോഹിക്കാനുതകുന്ന ഇത്തരം നിയമബിവഹീദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറാകണമെന്നും അല്ലാത്ത പക്ഷം ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള സമരമുറകളുമായി മുന്നോട്ടുപോകുമെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്,സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയെട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കോർഡിനേറ്റർ ലീല മാരേട്ട്, മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാൻഡർ ജോർജ് കൊരുത്, മന്മഥൻ നായർ, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവൻ ബി. നായർ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ,മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്, ഫൌണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ തുടങ്ങിയവർ അറിയിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആദ്യ കപ്പലിന്റെ വരവ്: ബോയകൾ നിക്ഷേപിച്ചു തുടങ്ങി.

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് അടുത്ത മാസം 15ന് അടുക്കുന്ന ആദ്യ കപ്പൽ ഷെൻഹുവ–15 യെ ബെർത്തിലേക്ക് നയിച്ചു എത്തിക്കുന്നതിനു പാത തെളിയിക്കുന്നതിനുള്ള ബോയകൾ നിക്ഷേപിച്ചു തുടങ്ങി. തടസ്സങ്ങളില്ലാതെ കപ്പലിനെ ബെർത്തിലേക്ക് അടുപ്പിക്കുന്ന റൂട്ട്...

4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്

നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി 'കേരളീയ'ത്തിന്റെ വമ്പൻ സംസ്‌കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള...

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്.പദ്ധതി ഡിസംബറില്‍ ആരംഭിക്കും

പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന...

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു, കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം: മുഖ്യമന്ത്രി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും വലിയ തോതിലുളള അവഗണനയാണ് സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വരുമാനം നീതിയുക്തമായ രീതിയില്‍ അല്ല വിതരണം നടത്തുന്നത്. 1.9 % വിഹിതം മാത്രമാണ്...
WP2Social Auto Publish Powered By : XYZScripts.com
error: