17.1 C
New York
Tuesday, May 17, 2022
Home Health പ്രമേഹരോഗികൾക്ക് 'വാഴപ്പഴം' കഴിക്കാമോ?

പ്രമേഹരോഗികൾക്ക് ‘വാഴപ്പഴം’ കഴിക്കാമോ?

സാധാരണ ഗതിയില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്ന ഒന്നാണ് വാഴപ്പഴം. പഴം കഴിച്ചാല്‍ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരുമോ എന്ന ഭയമാണ് ഇതിന് പിന്നില്‍. പഴം കഴിക്കാതിരുന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷണങ്ങളാണ് നഷ്ടമാകുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും പൊട്ടാസ്യം സഹായിക്കും. പക്ഷാഘാതത്തിന്റെ സാധ്യത കുറയ്ക്കാനും എല്ലുകളെ ആരോഗ്യത്തോടെ വയ്ക്കാനും വൃക്കയില്‍ കല്ലുകളുണ്ടാകാതിരിക്കാനും പഴത്തിന്റെ ഉപയോഗം സഹായിക്കും. പ്രീബയോട്ടിക്സിന്റെ സമ്പന്ന സ്രോതസ്സായ പഴത്തില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സാധാരണ പഞ്ചസാരയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പ്രമേഹ രോഗികള്‍ പഴം കഴിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ കരുതല്‍ വേണം. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്സ് അടങ്ങിയതായതിനാല്‍ പഴുത്ത പഴം ഒരു സ്നാക്കായിട്ട് വേണം കഴിക്കാന്‍. എട്ടരയ്ക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് 11 മണിക്ക് ഒരു പഴമാകാം. അതേ സമയം പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായ ഉപ്പുമാവിനോ പുട്ടിനോ ഒപ്പം പഴുത്ത പഴം കഴിക്കരുത്. 100 ഗ്രാം പഴം ഒരു സ്നാക്കായി കഴിച്ചാല്‍ പഞ്ചസാരയുടെ തോതില്‍ കാര്യമായ വ്യത്യാസം വരില്ലെന്നും വിഭ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രഭാത ഭക്ഷണത്തിനോ, ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒപ്പം പഴം കഴിച്ചാല്‍ ഇവയിലെ കാര്‍ബോഹൈഡ്രേറ്റും പ്രധാന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റും എല്ലാം ചേര്‍ന്ന് ഗ്ലൂക്കോസ് തോത് ഉയര്‍ത്തും. പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുന്നവര്‍ക്ക് ഒരു ചെറു പഴം സ്നാക്കായി കഴിക്കാം. പഴുക്കാത്ത പഴം പച്ചക്കറിയായി പരിഗണിച്ച് കറി വച്ചോ മെഴുക്ക് പുരട്ടി വച്ചോ ഒക്കെ കഴിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നും ഡയറ്റീഷന്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: