17.1 C
New York
Saturday, September 18, 2021
Home Kerala പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; സംസ്ഥാനം നഷ്ടമാക്കിയത് 195.82 കോടി രൂപ

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; സംസ്ഥാനം നഷ്ടമാക്കിയത് 195.82 കോടി രൂപ

തിരുവനന്തപുരം:നിർധന കുടുംബങ്ങൾക്ക് വീട് നൽകുന്ന ‘പ്രധാനമന്ത്രി ആവാസ് യോജന’ നടത്തിപ്പിലെ വീഴ്ചകാരണം കേന്ദ്രസഹായമായ 195.82 കോടി രൂപ നഷ്ടമായെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.

2016-18 കാലയളവിലെ കേന്ദ്രസഹായമാണ് സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തതിനാൽ സംസ്ഥാനത്തിന് നഷ്ടമായത്. 2016-17ൽ 32,559 വീടുകൾ നിർമിക്കാനാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്. എന്നാൽ, 13,326 വീടുകളാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു. എന്നാൽ, ഒന്നാംഘട്ടം കൃത്യമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തുടർന്നുള്ള കേന്ദ്രസഹായം നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

പദ്ധതി നടത്തിപ്പിൽ ഒട്ടേറെ പാളിച്ചകൾ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിർദിഷ്ടമാനദണ്ഡങ്ങൾ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു. 42,431 വീടുകൾ നിർമിക്കാനായിരുന്നു കേന്ദ്രപദ്ധതിയെങ്കിലും 2016-19 കാലയളവിൽ 16,101 വീടുകൾ മാത്രമാണ് പൂർത്തീകരിച്ചത്. ഓഡിറ്റ് റിപ്പോർട്ട് സർക്കാർ നിയമസഭയിൽവെച്ചു.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ പഞ്ചായത്തുകൾക്ക് തെറ്റുപിണഞ്ഞു. പട്ടികയിൽപെടുത്തിയ 75,709 കുടുംബങ്ങളിൽ 45,409 പേർ അർഹതയില്ലാത്തവരായിരുന്നു. ഭൂരഹിതർക്ക് സംസ്ഥാനസർക്കാർ ഭൂമി അനുവദിക്കേണ്ടിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായതുകാരണം 5715 കുടുംബങ്ങൾക്ക് വീട് നഷ്ടമായി. പദ്ധതി നടത്തിപ്പിൽ ഗ്രാമപ്പഞ്ചായത്തുകൾക്ക് കാര്യമായ പങ്കുണ്ടായിരുന്നെങ്കിലും 580 വീടുകൾ പഞ്ചായത്തിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും അനുമതിയില്ലാതെയാണ് നിർമിച്ചത്.

കിടപ്പുരോഗികൾ, പ്രായമായവർ തുടങ്ങി അവശവിഭാഗത്തിൽപെട്ടവർക്ക് പഞ്ചായത്തുകൾ വീട് വെച്ചുനൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പഞ്ചായത്തുകൾ തയ്യാറാകാത്തതിനാൽ 393 കുടുംബങ്ങൾക്ക് വീട് നഷ്ടമായി. 275 വീടുകളിൽ ശൗച്യാലയങ്ങൾ, കുടിവെള്ളം, പാചകവാതകം, വൈദ്യുതി എന്നിവ ഇല്ലായിരുന്നു. ഈ സൗകര്യങ്ങൾ ഒരുക്കുന്ന മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ചപറ്റി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഓണചരിത്രത്തിലേക്ക് ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച്...

തിരിഞ്ഞുനോക്കുമ്പോൾ – രതീഷ്

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിൽ നായകനായും, പിന്നീട് ഒരിടവേളക്ക് ശേഷം വില്ലനായും അരങ്ങിൽ നിറഞ്ഞുനിന്ന നടനാണ് ശ്രീ രതീഷ്. ഒരുപക്ഷെ ചെയ്ത നായകവേഷങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയെടുത്ത വില്ലൻ കഥാപാത്രങ്ങൾ ചെയ്ത അപൂർവ്വം ചില...

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലുംനിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ ...

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...
WP2Social Auto Publish Powered By : XYZScripts.com
error: