17.1 C
New York
Saturday, December 4, 2021
Home Special പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം - 2)

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

✍രാജൻ രാജധാനി

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ നാം. അപ്രതീക്ഷിതമായിട്ടുള്ള ഏതു കൊടുങ്കാറ്റും അതിജീവിക്കാനുള്ള ഉൾക്കരുത്താണ് ഈ യാത്രയുടെ ഊർജ്ജം. അത് നഷ്ടമാകുന്നവർ പ്രയാണം തുടരാനാകാതെ ഒഴിവാകുന്നു. അവശേഷിക്കുന്നവർ പ്രതീക്ഷയുടെ ഭാരവും പേറിയുള്ള യാത്ര തുടരും; അതാണ്
ജീവിതം, മനുഷ്യ ജീവിതം. പ്രതീക്ഷ! അതൊന്നു മാത്രമാണ് നമ്മെ നാളയിലേക്ക് നയിക്കുന്നത്. അത് നഷ്ടമാകുന്നവരുടെ യാത്രകൾ യാന്ത്രികമാകുന്നു. ശാരീരിക ശേഷിയേക്കാൾ മാനസിക ശക്തിയാണ് പ്രധാനം; അത് നഷ്ടമാകാത്തവർ
ജീവിതയാത്ര തുടരുകതന്നെ ചെയ്യും; അപരർ പരാജിതരായി കാലയവനികയുടെ ഉള്ളിലേക്ക് മറഞ്ഞ് ഓർമ്മയായി മാറുന്നു!

ഉയർച്ചകളും താഴ്ചകളും താണ്ടി,കയ്പ്പും മധുരവും നുണഞ്ഞ്, രാവുകളേയും പകലുകളേയും പുണർന്ന് എവിടേക്കാണ് നമ്മൾ പോകുന്നതെന്നു മാത്രം ആരും ചിന്തിക്കുന്നില്ല. മറ്റെവിടേക്കുമല്ല; നിത്യസത്യമായ മരണത്തിലേക്ക് തന്നെ! ആ
സത്യം തിരിച്ചറിയുമ്പോൾ മാത്രമേ ഈ ജീവതത്തിൻ്റെ നിരർത്ഥകത നമുക്ക് മനസ്സിലാവൂ. ആ ചിന്തയിലേക്ക് സ്വന്തം മനസ്സിനെ ഒരു നിമിഷം നയിക്കാൻ നമ്മൾ ഒരുക്കമല്ല; കാരണം, മരണം മനുഷ്യനു ഭയമാണ്. മറ്റൊരുവനെ കൊല്ലുവാൻ
മടിക്കാത്തവനും സ്വന്തംമരണത്തെ ഭയക്കുന്നു! ആരെയും ചതിച്ചും കൊന്നും എന്തുതന്നെ നേടിയിട്ടും കാര്യമില്ല. കാരണം, മരണം നമ്മുടെ ഊഴത്തിനായി കാത്തിരിക്കുകയാണ്. ഓരോ വ്യക്തിക്കും അനുവദിച്ചിട്ടുള്ള കാലയളവ് ആർക്കുമേ
അറിയുകയുമില്ല;ഏതു നിമിഷവും എവിടേക്കും മൃത്യു കടന്നുവരാം, അനുവാദമില്ലാതെ.

അനുനിമിഷം നാം ഓരോരുത്തരും മരണമെന്ന പരമമായ സത്യത്തോട് കൂടുതൽ അടുക്കുന്നു എന്നത് അംഗീകരിക്കുവാനോ, ഇടയ്ക്കെങ്കിലും ഓർക്കുവാനോ നമ്മൾ ഒരുക്കമല്ല! ഒരുവേള, ആ സത്യം സർവ്വരും അംഗീകരിച്ചാൽ തന്നെ, നമ്മൾ അപരനെ ദ്രോഹിച്ച് സ്വന്തം കീശ വീർപ്പിക്കാൻ
ശ്രമിക്കുമായിരുന്നില്ല. കാലമെത്ര കഴിഞ്ഞാലും സഹജമായ മനുഷ്യ മനോഭാവത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. നാളെയിലെ സുഭിക്ഷതയ്ക്കായുള്ള അവൻ്റെ ശ്രമം തുടർന്നേ മതിയാകു; കാരണം, നാളേകളിൽ മാത്രമേ അവനു വിശ്വാസമുള്ളു! അതിനാൽ അവൻ്റെ പ്രതീക്ഷകളെല്ലാ മേനാളേകളിലാണ്. ഇന്നിൽ അവന് വിശ്വാസമേഇല്ല; നാളത്തെ ജീവിതഭദ്രതയ്ക്കു വേണ്ടിയാണ് മനുഷ്യന്റെ ഇന്നത്തെ പരിശ്രമങ്ങളെല്ലാം. ഇന്ന്കാണുന്ന അവൻ്റെ ആക്രാന്തങ്ങളെല്ലാം നളയെ സുരക്ഷിതമാക്കാൻ വേണ്ടിയുള്ളതാണ്. നാളെയെന്ന പ്രതീക്ഷയാണ് ഈ ജീവിതത്തെ ചലിപ്പി ക്കാനുള്ള ഇന്ധനം. നമ്മളിൽ ആരെല്ലാം നാളെഇവിടെയുണ്ടാകും എന്നതിനെക്കുറിച്ച് ആരുമേ ചിന്തിക്കുന്നേയില്ല; ഉറുമ്പുകളെപ്പോലെ എല്ലാം നാളേയ്ക്കായി കരുതി വയ്ക്കുകയാണ്.

നേടിയതെല്ലാം അനാഥമാക്കിയുള്ള മടക്കം!

പ്രതീക്ഷ അത്യാഗ്രഹമായാൽ പിന്നെ വെട്ടിപ്പിടിക്കാനുള്ള ആവേശമാണ്. ആ ആവേശത്തിന്തീക്ഷ്ണതയേറിയാൽ ചിലരെ അന്ധത ബാധിക്കുന്നു. പിന്നെ അവരുടെ ചിന്ത ഒന്നുമാത്രം;
ലക്ഷ്യമിട്ടതെല്ലാം നേടിയെടുക്കുക. ഇടനേരത്ത് ജീവിത യാഥാർത്ഥ്യത്തിലേക്ക് മടങ്ങിയെത്തി യാലും, അത് ഒരിടവേള മാത്രമെന്ന് കരുതുക. സ്ഥായിയായ ആ മനോഭാവം ഒരു പശ്ചാത്താപത്തിന് വഴിമാറുക ശയ്യാവലംബിയായിക്കഴിഞ്ഞ
ശേഷമാകാം.തൻ്റെയുള്ളിലെ ആ കുറ്റബോധം ബന്ധപ്പെട്ടവരോട് ഒന്ന് തുറന്നു പറയുവാൻകൂടി ആകാത്ത അസ്ഥയിലെ മനസ്ഥാപം പിന്നെയും അയാളെ ദുഃഖിതനും ദുർബ്ബലനുമാക്കുമ്പോൾ, താൻ നേടിയതെല്ലാം അനർഹരുടെ കയ്യിലേക്ക് എത്തുകയാണല്ലോ എന്ന സങ്കടവും പേറിയുള്ള ആ ജീവിതയാത്രയ്ക്ക് വിരാമമാകുന്നു! സത്യം തിരിച്ചറിയാത്ത പിൻഗാമികളും ഈ പാതയിൽ തനിയാവർത്തനം നടത്തിയേക്കാം. അന്ധമായ അനുകരണം അവരേയും അകാല മൃത്യുകവാട ത്തിൽ എത്തിക്കുക തന്നെ ചെയ്യുന്നു; ചരിത്രം, അതു ചിലപ്പോൾ ആവർത്തിച്ചേക്കാം.

അനർഹമായത് അനുഭവിക്കാനുമാവില്ല!

ഓരോ തവണയും അനർഹമായത് നേടുമ്പോൾ മനസ്സിൽ കരുതും; മതി, ഇനി സ്വസ്ഥമായി ഒന്നു ജിവിക്കണം!ഇല്ല,അത് സാധ്യമേയല്ല. മനസ്സ് ഒരു മാന്ത്രിക കുതിരയാണ്. അത് പിന്നെയും നമ്മെ പഴയ അനധികൃത മാർഗ്ഗത്തിലൂടെ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കും. ഓരോ തവണയും ഇനിയില്ല
എന്ന പ്രതിജ്ഞ മനസ്സുകൊണ്ട് ആവർത്തിക്കുകയും, അടുത്ത ദിനം അത് ലംഘിക്കുകയും ചെയ്യും. മദ്യപാനികളും ചൂതുകളിക്കാരും ഇതുപോലെ ശപഥമെടുത്ത് അടുത്തദിവസം അത് ആവർത്തിക്കുന്നതും നാം കാണാറില്ലേ? അതു പോലെയാണ് ഇതും. ഓർക്കുക: അനർഹമായി നേടിയതൊന്നും മനസ്സറിഞ്ഞ് അനുഭവിക്കാൻ കഴിയില്ല; അതിൽനിന്ന് ആനന്ദവും ലഭിക്കയില്ല. അസ്വസ്ഥതയുടെ മുള്ളുകൾ പാകിയിട്ടുള്ള ഒരു ജീവിതസരണയിലൂടെ മാത്രമേ അവർക്കെന്നും സഞ്ചരിക്കുവാനും കഴിയുകയുള്ളു;അങ്ങോളം.

കണ്ണീർതൂകി അനിവാര്യമായ മരണത്തിലേക്ക്!

ശാന്തിയോ സമാധാനമോയില്ലാത്ത അസ്വസ്ഥമായ ജീവിതം ഒരുവനിൽ എല്ലാത്തിനോടും ഒരു വിരക്തി ജനിപ്പിക്കുന്നു.ആ വിരക്തിയും വിരസതയും അയാളെ നിത്യ നിരാശനാക്കി മാറ്റുന്നു. എല്ലാ സുഖഭോഗങ്ങളും വെറുക്കുന്ന അയാൾ, തൻ്റെ ആസന്ന മരണമേ പിന്നെ ആശിക്കുകയുള്ളു. താൻ അതുവരെചെയ്ത കൂരതകളുടെ കുറ്റബോധം അനുനിമിഷം അയാളെ വേട്ടയാടി നിത്യരോഗിയാക്കി മാറ്റുകകൂടി ചെയ്യുമ്പോൾ, ആരോഗ്യം ക്ഷയിച്ച് അന്ത്യദിനങ്ങളെണ്ണി ശിഷ്ട
കാലം കിടക്കയിൽ തന്നെ കഴിയാനാകും വിധി. ആ അവസ്ഥയിലെത്തിയാൽ അയാൾ കണ്ണീർ തൂകിയേക്കാം; പക്ഷേ, കിം ഫലം! താൻ താൻ നിരന്തരം ചെയ്യുവതിൻ ഫലവും, താൻ തന്നെ അനുഭവിച്ചീടണമെന്നല്ലേ ചൊല്ല്.

മിതമായ മോഹം മതിയായ സന്തോഷം!

നീതിക്ക് നിരക്കുന്ന മിതമായ മോഹങ്ങൾമാത്രം സ്വപ്നം കാണുന്നവർ, സ്വസ്ഥതയും ശാന്തിയും എന്തെന്നറിഞ്ഞ് ഈജന്മജീവിതം ആസ്വദിക്കും; അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ തന്നെ! അതിമോഹവും അത്യാഗ്രഹവുമായി നടക്കുന്നവരുടെ ജീവിതത്തിൽ ബാഹ്യമായ ആഡംബരം
മാത്രമേ കാണുകയുള്ളു. ആന്തരികമായിട്ടുള്ള ശാന്തതയോ ജീവിതസൗഖ്യമോ എന്താണെന്ന് പോലും അറിയാതെ ഒരു മനുഷ്യായുസ്സ് തന്നെ അവർ പാഴാക്കുകയാണ്. അങ്ങനെ ഭൂമിയിൽ അവർ മരിച്ചു ജീവിക്കുമ്പോൾ, മിതമോഹികൾ ജീവിച്ച് മരിക്കുന്നു!അനുഭവങ്ങളിൽനിന്ന് പാഠം
പഠിക്കാത്തവരുടെ പിൻതലമുറയും ഇതുതന്നെ
ആവർത്തിച്ചില്ലെങ്കിലും മുജ്ജന്മ പാപഫലം ഒരു
വേള അവരും അനുഭവിക്കാം. അനുഭവം തന്നെ ആകണം ഗുരു; അത് ഓർമ്മയിൽ സൂക്ഷിച്ചാൽഎല്ലാവർക്കും നല്ലത്.

അടുത്ത വാരാന്ത്യം മറ്റൊരു ചിന്തയുമായി ഒത്തുചേരാമെന്ന പ്രതീക്ഷയിൽ നിർത്തുന്നു; സ്നേഹത്തോടെ,

രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: