17.1 C
New York
Friday, June 24, 2022
Home US News പ്രതിവര്‍ഷം യുഎസ്സില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം 420,000 എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് , മുപ്പത് ദിവത്തിനുള്ളില്‍...

പ്രതിവര്‍ഷം യുഎസ്സില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം 420,000 എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് , മുപ്പത് ദിവത്തിനുള്ളില്‍ ഡാളസ്സില്‍ നിന്ന് മാത്രം കാണാതായത് 31 പേരെയും

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്സ്: ഡാളസ് മെട്രോപ്ലെസ്‌കില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ 31 കാണാതായ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി മാര്‍ച്ച് 10 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യു.എസ് അറ്റോര്‍ണി നോര്‍ത്തേണ് ഡിസ്ട്രിക്ട് ഓഫ് ടെക്സസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു .

ആര്‍ലിംഗ്ടണ്‍ പോലീസ് , ഡാളസ് പോലീസ് , ഫോട്ടവര്‍ടത്ത് പോലീസ് , ഗ്രാറ്‌ന് പ്രയേറി പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഫെഡറല്‍ ഏജൻസികളുമായി സഹകരിച്ചു കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ വ്യാപകമായ തിരച്ചലിലാണ് ഇത്രയും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി വിജ്ഞാപനത്തില്‍ ചൂണ്ടികാട്ടിയിട്ടുള്ളത് . സെക്സ് ട്രാഫിക്കിംഗിന്റെ ഭാഗമായി കടത്തി കൊണ്ട് പോകുന്ന കുട്ടികളും ഈ കൂട്ടത്തിലുണ്ട് , 17 വയസ്സിന് താഴെയുള്ളവരാണ് കണ്ടെത്തിയവരില്‍ കൂടുതലും

അതേസമയം അമേരിക്കയില്‍ പ്രതിവര്‍ഷം 420,000 കുട്ടികളെയാണ് കാണാതാവുന്നതെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ കാണുന്നത് . തട്ടികൊണ്ട് പോയവരോ ,ഒളിച്ചോടി പോയവരോ ,നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരെയോ കണ്ടെത്തുന്നതിനും അവരെ മാതാപിതാക്കളെ തിരിച്ചു ഏല്‍പ്പിക്കുന്നതിനുമുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി സംസ്ഥാന പ്രാദേശിക പോലീസുമായി നടത്തി വരുന്നത് .

കുട്ടികളെ കാണാതായാല്‍ ഉടനെ തന്നെ തിരിച്ചറിയുന്നതിനുള്ള വിവരങ്ങള്‍ ലോക്കല്‍ പോലീസിനെ അറിയിക്കണം , തുടര്‍ന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (1800 843 5678 ) എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: എറിന്‍ ഡൂലി (പബ്ലിക് അഫയേഴ്സ്) 214-659-8707 .

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീ രാമന്റെ വനസഞ്ചാരം .✍ ശ്യാമള ഹരിദാസ്

രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന...

പ്രകാശൻ പറക്കട്ടെ (സിനിമ റിവ്യൂ) തയ്യാറാക്കിയത്: ഷാമോൻ

വിജയ പ്രകാശമായി പ്രകാശൻ പറന്നുയരുന്നു* യാഥാസ്ഥിതിക പൊതുബോധ മലയാള സിനിമ പ്രേക്ഷകന് രസിക്കുന്ന രീതിയിലാണ് എല്ലായ്പ്പോഴും നിർമ്മിക്കപ്പെടുന്നത്. ആസ്വദിക്കാൻ വേണ്ടി മാത്രം തീയറ്ററിൽ കുടുംബ സമേതം സിനിമ കാണുന്നവന് അത് ആശ്വാസവുമാണ്. ആ പ്രേക്ഷകർ...

അനന്തപുരം ക്ഷേത്രം (ലഘുവിവരണം).

കേരളത്തിലെ കാസർക്കോടുള്ള ഏക തടാകക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം. കാസർക്കോട് ജില്ലയിലെ കുമ്പളയിൽ നിന്നും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ അനന്തപുരം തടാകക്ഷേത്രത്തിൽ എത്താവുന്നതാണ്. ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ തടാകത്തിന്‌...

പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

സുനിത ഷൈൻ. തൃശ്ശൂർമാളയിലാണ് ഈ സാഹിത്യകാരിയുടെ ജനനം. അവാർഡുകളുടെയും പുരസ്ക്കാരങ്ങളുടെയും ആഘോഷങ്ങളില്ലാതെ നിത്യജീവിതത്തിൻ്റെ നേർച്ചിത്രങ്ങളാണ് സുനിത ഷൈൻ . കഥയും കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുമ്പോൾ കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായി തോന്നും . ഇഷ്ട വിനോദം വായനയായിരുന്നു.. എന്തു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: