17.1 C
New York
Thursday, October 28, 2021
Home US News "പ്രതിഭകളെ അടുത്തറിയാൻ " മിനി സജി അവതരിപ്പിക്കുന്ന പുതിയ പംക്തി ശനിയാഴ്ചതോറും മലയാളിമനസ്സിൽ..

“പ്രതിഭകളെ അടുത്തറിയാൻ ” മിനി സജി അവതരിപ്പിക്കുന്ന പുതിയ പംക്തി ശനിയാഴ്ചതോറും മലയാളിമനസ്സിൽ..

സാമൂഹിക സാംസ്ക്കാരിക ശാസ്ത്ര കലാ സാഹിത്യ സിനിനിമാ രംഗത്തുള്ളവർ മുതൽ സമൂഹത്തിലെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച മികച്ച പ്രതിഭകളെ പരിചയപ്പെടുത്തുന്ന പുതിയ പരമ്പരയുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മിനി സജി മലയാളി മനസ്സ് വായനക്കാർക്കായി ശനിയാഴ്ചതോറും എഴുതുന്നു “പ്രതിഭകളെ അടുത്തറിയാൻ.. “.

മിനി സജി: ആയിരത്തിലധികം കവിതകളും ഇരുനൂറിലധികം കഥകളും എഴുതിയിട്ടുള്ള മിനി സജി കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് നിവാസിനിയാണ്. “ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ” എന്ന സംഘടനയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സാന്ത്വനം വർക്കറായി ജോലി ചെയ്യുന്ന മിനി, മീഡിയാവിഷൻ ചാനലിൽ ന്യൂസ് റിപ്പോർട്ടറും കൂടിയാണ്.

സ്വന്തം കഥകളും കവിതകളും കൂടാതെ മറ്റുള്ളവരുടെ കഥകളടക്കം അറുനൂറിലേറെ ശബ്ദാവതരണങ്ങൾ, മുന്നൂറിലധികം പുസ്തക പരിചയങ്ങൾ ഇവ തയ്യാറാക്കിയിട്ടുണ്ട്. ലേഖനങ്ങളും, കഥകളും കവിതകളും കൂടാതെ നിരൂപണം, അവലോകനം എന്നിവയും എഴുതി വരുന്നു. ഇരുന്നൂറ്റിയൊന്ന് പുസ്തകങ്ങൾ ജില്ലാ സാക്ഷരതാ മിഷന് ഇതിനോടകം കൈമാറുകയും ചെയ്തിട്ടുണ്ട്.

മഹാകവി ടാഗോർ പുരസ്കാരം, ചങ്ങമ്പുഴ കൃഷ്ണപിള്ള കവിതാ പുരസ്കാരം, കലാനിധി പുരസ്ക്കാരം, അക്ഷരക്കനിവ് പുരസ്ക്കാരം, കർഷക സാഹിത്യ പുരസ്ക്കാരം, ജീവകാരുണ്യ പ്രവർത്തനത്തിന് ഡോ അബേദ്ക്കർ നാഷണൽ അവാർഡ്, എൻ.വി ഭാസ്ക്കർ സ്മാരക അവാർഡ്, വിമൻസ് ജസ്റ്റിസ് മൂവ്മെൻറിന്റെ കവിതാ പുരസ്കാരം ..അങ്ങനെ മിനിയെത്തേടിയെത്തിയ അംഗീകാരങ്ങളുടെയും, അവാർഡുകളുടെയും ആദരവുകളുടെയും പട്ടിക നിരവധിയാണ്. പൂക്കുന്നഹൃദയം എന്ന കവിതാസമാഹാരവും , ബാലസാഹിത്യവും മിനിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

പുസ്തക വായനയേയും എഴുത്തിനെയും ഇഷ്ടവിനോദമാക്കിയ മിനി സജിയുടെ ഏറെ പുതുമകളുള്ളതും, വായനക്കാരിൽ അറിവിന്റെ വാതായനങ്ങൾ തുറക്കുക്കുവാൻ പര്യാപ്തവുമായ “പ്രതിഭകളെ അടുത്തറിയാൻ.. “എന്ന പുതിയ പംക്തി ശനിയാഴ്ചതോറും മലയാളിമനസ്സിൽ മുടങ്ങാതെ വായിക്കുക.

COMMENTS

8 COMMENTS

 1. എ ൻ്റെ സുഹൃത്തും, കവയിത്രിയും, നിരവധി മേഖലകളിൽ സജീവ സാനിധ്യവുമായി പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട മിനി സജി മലയാളി മനസിൽ നടത്തുന്ന പ്രതിഭകളെ പരിചയപ്പെടുത്തൽ എന്ന പരിപാടി എന്തു കൊണ്ടും മഹത്തരമാണ്. നാളെ സാഹിത്യ ലോകത്തിൽ ഇത് സമാനതകളില്ലാത്ത ഒരു സേവനമായി അറിയപ്പെടും.പ്രതിഭകൾ അവരുടെ ജീവിതകാല ഘട്ടത്തിൽ തന്നെ അറിയപ്പെടട്ടെ – സമൂഹത്തിൻ്റെ മുഖ്യ ധാരയിലേക്കു വരാനാവാതെ എത്രയെത്ര പ്രതിഭകൾ മണ്ണടിഞ്ഞു പോകുന്നുണ്ട്.ഇതിന് അവസരം ഒരുക്കിക്കൊടുത്ത മലയാളി മനസ്സ് പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു നാളെ ലോകമറിയപ്പെടുന്ന പ്രതിഭകൾ ഇതിലൂടെ വെളിച്ചം കാണട്ടെ

 2. പ്രതിഭകളെ പ്രതിഭാസങ്ങളാക്കി സമൂഹം തിരിച്ചറിയേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ് എന്ന ചിന്തയാണ് ഇതിനു പിന്നിൽ

  മലയാളി മനസ്സും സാഹിത്യകാരൻമാരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ
  ……. എഴുത്തുകാരി

 3. പ്രതിഭകളെ പ്രതിഭാസങ്ങളാക്കി സമൂഹം തിരിച്ചറിയേണ്ടത് ജീവിച്ചിരിക്കുമ്പോഴാണ് എന്ന ചിന്തയാണ് ഇതിനു പിന്നിൽ

  മലയാളി മനസ്സും സാഹിത്യകാരൻമാരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ
  ……. എഴുത്തുകാരി

 4. അഭിനന്ദനങ്ങൾ…… പലതും കണ്ടിട്ടുണ്ട്. മുന്നോട്ടുള്ള പാതകൾ നന്നായിരിക്കട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: