ഇന്നത്തെ പ്രതിഭ: രശ്മ നിഷാദ്.
അവതരണം: മിനി സജി, കോഴിക്കോട്✍
കാവ്യാത്മകത തുളുമ്പുന്ന വരികളുമായ് രശ്മ നിഷാദ്.. പ്രണയമൽഹാർ, കണിമലർ തുടങ്ങി നിരവധി ആൽബങ്ങളിലൂടെ സൂപ്പർ സ്റ്റാറിലേയ്ക്ക് രശ്മനിഷാദ്…

മലയാള കവിതയിൽ വേറിട്ട രചനാശൈലിയുമായി ശ്രദ്ധേയയായി മാറിയിരിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ രശ്മ . കവിതകൾ പലപ്പോഴും ഗദ്യത്തിലേക്ക് വഴിമാറുന്ന ആധുനിക സാഹചര്യത്തിലും കാവ്യാത്മകത തുളുമ്പുന്ന വരികളിലൂടെ മലയാള കവിതയ്ക്ക് നഷ്ടമായ കാല്പനികതയുടെ ഒരു പൂർവ്വകാലം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ എഴുത്തുകാരി.
ബി.ഇ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും, പ്രോവിഡൻസ് വുമൺസ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ മൂന്നാം റാങ്കോടു കൂടി ബിരുദം കരസ്ഥമാക്കി.
2019 ൽ ആണ് പ്രഥമ കവിതാ സമാഹാരമായ “ഇന്നിൻ്റെ നോവ് ” പുറത്തിറങ്ങിയത്.
“ആർദ്രമായ ഒരു മനസ്സിൻ്റെ തുറന്നു പറച്ചിലാണിത്. വരും തലമുറ കൾക്കുള്ള പാഠവുമാണ്. എഴുത്തിൻ്റെ അകൃത്രിമത്വമാണിവിടെ ശ്രദ്ധിക്കേണ്ടത്.
സർവോപരി രശ്മനിഷാദിനെ നയിക്കുന്ന മാതൃ ബോധം ശ്രദ്ധിക്കേണ്ടതുണ്ട്. രക്ഷകർത്താവും, വഴികാട്ടിയും ഒക്കെയാണ്. കാവ്യ ഭാഷയാണ് മുഖ്യം, അത് രശ്മ നിഷാദിൻ്റെ കവിതകളെ വ്യതിരിക്തമാക്കുന്നു, ഹൃദ്യമാക്കുന്നു”.
കവയിത്രി എന്നതിലുപരി മലയാളഗാനശാഖയ്ക്കും തൻ്റേതായ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വം കൂടിയാണ് രശ്മയുടേത്.നിലവിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേമായി മാറിക്കൊണ്ടിരിക്കുന്ന മലയാളം ഗസൽ വീഡിയോ ആൽബം പ്രണയമൽഹാർ , കണിമലർ എന്ന വിഷു ഗാനം, പൊന്നോണം വന്നേ, തൂമഞ്ഞിൻ തുള്ളിപോലെ എന്നീ ഗാനങ്ങൾ രശ്മ എന്ന എഴുത്തുകാരിയുടെ രചന പാടവം വിളിച്ചോതുന്നതാണ്.
അവാർഡുകൾ
2019ലെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, ശ്രീനാരായണ ഗുരുധർമ്മസേവാസംഘത്തിൻ്റെ കലാ ശ്രേഷ്ഠ പുരസ്ക്കാരം, ശ്രീവേദവ്യാസപുരസ്കാരം, ജെ.സി.ഡാനിയേൽ ബെസ്റ്റ് പെർഫോർമർ അവാർഡ്, ഡോ.അംബേദ്കർ സാഹിത്യശ്രീ നാഷണൽ അവാർഡ്, 2020കലാ കൈരളിയൂത്ത് ഐകൺ ആ വാർഡ്, 2020ലെ ജെ.സി.ഡാനിയേൽ എക്സലൻസി അവാർഡ്, 202l ലെ കേരള കോമൺ കാവ്യ ശ്രേഷ്ഠ പുരസ്കാരം, ജെ.സി.ഡാനിയേൽ കാവ്യ ശ്രേഷ്ഠ പുരസ്കാരം. ഭാഷാശ്രീ സാഹിത്യ പുരസ്കാരം,കലാ, സാഹിത്യ ,ജീവകാരുണ്യസമഗ്ര സംഭാവനയ്ക്കുള്ള സ്നേഹവീട് കലാ സാഹിത്യ സാംസ്കാരിക സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്കാരത്തിനും അർഹയായി.
കക്കോടി മേക്കേപ്പറമ്പത്ത് ശ്രീ.പി.വിനോദിൻ്റെയും, ഉഷ വിനോദിൻ്റേയും മകളാണ്. വാകയാട് കുനിക്കാട്ട് വീട്ടിൽ നിഷാദ് അശോകനാണ് ഭർത്താവ്. മക്കൾ ലക്ഷ്മി നിഷാദ്, പ്രനീൽ നിഷാദ്.
അവതരണം: മിനി സജി, കോഴിക്കോട് ✍

ആശംസകൾ രശ്മ…
സ്നേഹാശംസകൾ പ്രിയ കൂട്ടുകാരി രശ്മ നിഷാദ് …