17.1 C
New York
Thursday, June 30, 2022
Home Special പ്രതിഭകളെ അടുത്തറിയാം (28) - ഇന്നത്തെ പ്രതിഭ: തങ്കം മടപ്പുള്ളി. അവതരണം: മിനി...

പ്രതിഭകളെ അടുത്തറിയാം (28) – ഇന്നത്തെ പ്രതിഭ: തങ്കം മടപ്പുള്ളി. അവതരണം: മിനി സജി കോഴിക്കോട്

അവതരണം: മിനി സജി കോഴിക്കോട്

ഇന്നത്തെ പ്രതിഭ തങ്കമാണ് പത്തരമാറ്റുള്ള തങ്കം .

തങ്കം മടപ്പുള്ളി .
കോഴിക്കോട് .

ധാരാളം പ്രതിഭകളെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നു പരിചയപ്പെടുത്തുന്നത് സർവ്വകലാവല്ലഭയെയാണ്.

ഈ കോഴിക്കോടുകാരിക്ക് വയസ്സ് അറുപത്തിയഞ്ച് കഴിഞ്ഞെങ്കിലും പതിനാറിൻ്റെ മനസ്സാണ്.

കഴിവില്ലാത്തവരെ പണം മുടക്കിയും സാമുഹിക ബന്ധങ്ങളു പയോഗിച്ചും പ്രതിഭകളാക്കുന്ന ഈ കാലത്ത് എല്ലാവിധ കഴിവുകളുമുള്ള ചുറുചുറുക്കുള്ള ഈ കലാകാരിയെത്തേടി ഇതുവരെ അവാർഡുകളോ പുരസ്കാരങ്ങളോ അധികമൊന്നും എത്തിയിട്ടില്ല. എന്നാൽ പല വേദികളിലും ആദരവുകൾ ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ബേപ്പൂരാണ് താമസിക്കുന്നത്. സാധാരണ കുടുംബത്തിൽപ്പിറന്ന തനി നാട്ടിൻ പുറത്തുകാരി. (ജന്മം മലപ്പുറം ) . പത്താം ക്ലാസ്സുമാത്രമാണ് പഠിച്ചതെങ്കിലും പതിനെട്ടടവും പയറ്റിത്തെളിത്ത
ജാൻസി റാണി.

ഭർത്താവ് മരിച്ചശേഷം മക്കളോടൊപ്പം നല്ലനിലയിൽ ജീവിക്കുന്നു.
പാട്ട് പാടുവാൻ വലിയ ഇഷ്ടമാണ്. പാട്ട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും ഏത് പാട്ടുകളും പാടി വാട്‌സപ്പ് ഫെയ്സ് ബുക്ക്, തുടങ്ങിയവയിലൂടെ സമൂഹത്തിന് കൈമാറും ..പാടുക, ഡാൻസ് കളിക്കുക, നടകം കളിക്കുക മാത്രമല്ല കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ കലാരൂപങ്ങളും തങ്കത്തിന് വഴങ്ങും.

വയോജന കൂട്ടായ്മയിലും ,മറ്റു നിരവധി സഘടനകളിലും നേതൃസ്ഥാനത്തുണ്ട്. നിരവധി സംഘടനകളിൽ സെക്രട്ടറി ,പ്രസിഡൻ്റ്സ്ഥാനത്തു നിന്നുകൊണ്ട് നല്ല രീതിയിൽ പ്രവർത്തനം നടത്തിവരുന്നു. പ്രായമായവരുടെ ക്ഷേമമാണ് ക്ലബ്ബിന്റെ പ്രവർത്തനവും വിജയവും.

ഡാൻസ് നാടകം ഒപ്പന വൺമാൻഷോ കൂടാതെ ഓൺലൈൻ നാടകവും ചെയ്യാറുണ്ട് .
വൃദ്ധസദനത്തിൽ നാടകം ചെയ്തിട്ടുണ്ട്.

കൊല്ലത്തിൽ ഒരു പ്രാവശ്യം കൂട്ടായ്മയുടെ ഭാഗമായി കലാപരിപാടികൾ നടത്തുകയും അതിന്റെ യൊക്കെ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിൽ സഞ്ചരിക്കാത്ത സ്ഥലങ്ങളും , കേറാത്ത സ്റ്റേജുകളും വിരളമാണെന്നു പറയാം.

ഈ പ്രായത്തിലും ഡാൻസ് ചെയ്യുന്നത് ഒരു ഹരമാണ്. ഇപ്പോൾ പ്രായം മനസ്സിനെ തൊടാതെ മെയ് വഴക്കത്തോടെ കോളെജ് കുമാരിയെപ്പോലെ ഡാൻസ് ചെയ്യുന്നു. ചെറുപ്പം മുതലേ വയനാശീലമുണ്ടായിരുന്നതിനാൽ വാചാലമായി സംസാരിക്കാനും കഴിവുണ്ട്. ഏതു വേദിയിലും പ്രസംഗം നടത്താനും വേദിനിയന്ത്രിക്കാനും പരിപാടികൾ അവതരിപ്പിക്കാനും ഒരു മടിയുമില്ലാതെ മുന്നിലുണ്ടാകും.

മക്കളും മരുമക്കളും പേരക്കുട്ടികളും മുന്നോട്ടുള്ള യാത്രക്ക് നല്ല സപ്പോർട്ടാണ് . നന്നായി സ്വിമ്മിംഗ് അറിയാം .ധാരാളും സ്ത്രീകളും പുരുഷൻമാരും സുഹൃത്തുക്കളായിട്ടുണ്ട്. സിനിമയിലൊന്ന് മുഖം കാണിക്കാൻ ആഗ്രഹമുണ്ട്. ഈ പ്രായത്തിലും നല്ല എനർജറ്റിക്കായി പ്രവർത്തിക്കുന്നു . വീഡിയോ പാട്ടുകൾ പാടുകയും ആദിവാസി ഡാൻസ് പല വേദികളിലും നടത്തിയിട്ടുണ്ട്.

തനിച്ചും തരളമാം കൈപിടിച്ചും മഴകുടിച്ചും രസിച്ചും നടന്നുനീങ്ങുന്ന യാത്രയിൽ സമൂഹം ആ പദസ്വനം കേൾക്കുന്നുണ്ട്. അനുഭവസമ്പത്തിൻ്റെ വൈക്കോൽക്കുനകളെ നെഞ്ചോടു ചേർത്ത് ജീവിതവും കലയും ഒറ്റ നൂലിൽ കോർത്ത് ആഹ്ളാദത്തൊടെയും അഭിമാനത്തോടെയും സാഹിത്യ ലോകത്ത് തൻ്റെതായ ഇടം കണ്ടെത്തുകയാണ് തങ്കം. അഭിനയലോകത്തിൻ്റെ ആരോഗ്യപ്പച്ചയെന്ന കാര്യത്തിൽ സംശയമില്ല. ജീവിത വഴികളിൽ എല്ലാ വിധ ആശംസകളും നേരുന്നു

അവതരണം: മിനി സജി കോഴിക്കോട്

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: