17.1 C
New York
Tuesday, May 17, 2022
Home Special പ്രതിഭകളെ അടുത്തറിയാം (27) - ഇന്നത്തെ പ്രതിഭ: എം.വി.എസ് കണ്ണമംഗലം.

പ്രതിഭകളെ അടുത്തറിയാം (27) – ഇന്നത്തെ പ്രതിഭ: എം.വി.എസ് കണ്ണമംഗലം.

അവതരണം: മിനി സജി കോഴിക്കോട്

 

ചിത്രകലയിലും ശില്പകലയിലും വേറിട്ട കാഴ്ചകളൊരുക്കി ശ്രദ്ധേയനാവുകയാണ് എം.വി.എസ് കണ്ണമംഗലം എന്ന ചിത്രകലാധ്യാപകൻ. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെ ആസ്പദമാക്കി ഒരുക്കിയ ശില്പാവിഷ്കാരം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കാലത്തിനൊത്ത സൃഷ്ടികളാണ് ഇദ്ദേഹത്തിൽനിന്ന് പിറക്കുന്നത്. കഴിഞ്ഞ കൊറോണ കാലത്ത് നേഴ്സുമാരെ ആദരിക്കാൻവേണ്ടി കളിമണ്ണിൽ നിർമ്മിച്ച ഭൂഗോളമേന്തിയ മാലാഖയുടെ ശില്പവും മാസ്ക്ക് ധരിക്കണമെന്ന സന്ദേശം നൽകുന്ന മാസ്ക്ക് ധരിച്ച മഹാബലിയുടെ ശില്പവും കാലത്തിനൊത്ത് സഞ്ചരിച്ച സൃഷ്ടികളായിരുന്നു.

വിവിധ പഴങ്ങളുടേയും പച്ചക്കറികളുടേയും രൂപങ്ങൾ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് എം.വി.എസ് കണ്ണമംഗലം നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് സമയത്തെ ക്ഷമയോടെയുള്ള പരിശ്രമത്തിലൂടെയാണ് ഇത്തരം രൂപങ്ങൾ പിറക്കുന്നത് എന്ന് എം.വി.എസ് പറയുന്നു, ഇവ സോഷ്യൽ മീഡിയകളിൽ കണ്ടിട്ട് ഒറിജിനൽ കാണിച്ച് പറ്റിക്കുകയാണോ എന്ന് പലരും ചോദിച്ച അനുഭവം ഇദ്ദേഹത്തിനുണ്ട്. കളിമണ്ണിൽ നിർമ്മിച്ച ശേഷം യോജിച്ച പെയിൻ്റ് ചെയ്യുന്നതോടെയാണ് ഒറിജിനാലിറ്റി കൈവരുന്നത്. ഇനാമൽ പെയിൻ്റ്, ഓയിൽ പെയിൻ്റ്, ഫേബ്രിക് പെയിൻ്റ് എന്നീ പെയിൻറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

അധ്യാപിക, വിദ്യാർത്ഥിനി, പോലീസ്, മലയാളി മങ്ക, സങ്കല്പവധു എന്നിവയാണ് ഇദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ മറ്റു കളിമൺ ശില്പങ്ങൾ.

ഫോട്ടോഗ്രാഫിയെ വെല്ലുന്ന പെയിൻ്റിംഗുകളും ഇദ്ദേഹത്തിൻ്റെ വകയായ് ഉണ്ട്. ഇരുപത്തഞ്ച് മണിക്കൂർ വരേ സമയമെടുത്ത് വരച്ച ചിത്രങ്ങളും ഇതിലുണ്ട്. കണ്ണമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുടെ ചിത്രങ്ങളാണ് ഇവയെല്ലാം. ഒറ്റ നോട്ടത്തിൽ ഫോട്ടോ ആണെന്ന് തോന്നിപ്പിക്കുന്ന ഇവയിൽ പലതും സോഷ്യൽ മീഡിയകളിൽ വൈറലാണ്. വാട്ടർ കളറാണ് ഇത്തരം ചിത്രങ്ങൾ വരക്കാൻ എം.വി.എസ് ഉപയോഗിക്കുന്നത്.

ചിത്രകലക്കും ശില്പകലക്കും പുറമേ ഇദ്ദേഹത്തിൻ്റെ ക്രാഫ്റ്റ് വർക്കുകളും ശ്രദ്ധേയമാണ്. കളർനൂലുകൾക്കൊണ്ട് വരച്ച ഗാന്ധിചിത്രം, ചെമ്പുകമ്പികൾക്കൊണ്ട് ചെയ്ത ഗാന്ധി ചിത്രം, വിത്ത് മുളപ്പിച്ച് ചെയ്ത ഇന്ത്യൻ ഭൂപടം, തേങ്ങയിൽ ചെയ്ത കേരളം, മെഴുക് തിരി കത്തിച്ചു വരച്ച ചാച്ചാജി , തണ്ണിമത്തനിൽ ചെയ്ത നെയ്മർ എന്നിവയെല്ലാം ഇതിൽ പെടുന്നു. പത്ത് വർഷമായി ചിത്രകലാധ്യാപകനായി ജോലി ചെയ്തുവരുന്ന ഇദ്ദേഹത്തിന് നിരവധി വേദികളിൽ നിന്ന് ആദരവ് ഏറ്റുവാങ്ങാനും കഴിഞ്ഞു.

കവിതാ രചനയിലും തൽപരനായ ഇദ്ദേഹത്തിൻ്റെ അതിഥി, പ്രതീക്ഷ, കൊറോണക്കാലം, അമ്മയ്ക്ക് വേണ്ടി എന്നീ കവിതകൾ ഒരുപാട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന ഇദ്ദേഹം മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ മേമാട്ടുപാറയിലെ രാമചന്ദ്രൻ കുറുപ്പിൻ്റേയും ശ്രീദേവിയുടേയും മകനാണ്.

അവതരണം: മിനി സജി കോഴിക്കോട്

Facebook Comments

COMMENTS

1 COMMENT

  1. പ്രതിഭയ്ക്കും അവതാരകയ്ക്കും അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: