17.1 C
New York
Wednesday, June 29, 2022
Home Special പ്രകൃതിയുടെ കാവ്യാത്മകത (ലേഖനം)

പ്രകൃതിയുടെ കാവ്യാത്മകത (ലേഖനം)

ചന്ദ്രിക മേനോൻ

“മേലാലൊരു ജന്മമുണ്ടെങ്കിലന്നു ഞാന്‍
മേദൂര ശ്രീമഴവില്ലാകട്ടെ”
മേദൂര ശ്രീമഴവില്ലാകട്ടെ”

പ്രകൃതിയോട് താദാത്മ്യം പ്രാപിച്ചുകൊണ്ട് കവി പാടിയ ഒരു വരി മനസ്സിൽ പൊങ്ങി വന്നപ്പോൾ കവിതയും പ്രകൃതിയും ബന്ധപ്പെടുത്തി മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ വരികളെക്കുറിച്ചൊന്നു പരാമർശിച്ചെഴുതാൻ തോന്നി

പ്രകൃതിയുടെ ജാലവിദ്യക്കു അധീനരായി പ്രകൃതിയെ കാവ്യോപാസന ചെയ്ത് ഉന്മത്തരാകുന്ന ചില കവികൾ ഉണ്ട്
william wordsworth ഉം , PB Shelley യും ജി. ശങ്കരക്കുറുപ്പും ആ വിഭാഗത്തില്‍ പെടുന്ന കവികളത്രേ.
അവരുടെ ചിലവരികളിലൂടെ സഞ്ചരിച്ചുകൊണ്ട് പ്രകൃതിയും കവിതയും എത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്ന കാവ്യലോകത്തിൽ എന്ന് എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ വായിക്കാനിഷ്ടമാകുമെന്നു കരുതുന്ന ചില സ്നേഹിതരുടെ ശ്രദ്ധയിൽ പെടുത്തട്ടെ

പ്രപഞ്ചത്തിലെ കോടാനുകോടി വസ്തുക്കളുടെ പുറകില്‍ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് തന്നോട് നിത്യസമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും William Wordsworth പ്രഖ്യാപിച്ചു. അദ്ദേഹം ഉദ്ഘോഷിക്കുന്നത് കേള്‍ക്കുക:

In all things, in all natures, in the stars
Of azure heaven, the unenduring clouds
In flower and tree in every pebbly stone
That paves the brooks, the stationary rocks
The morning waters and the invisible air
It circulates, the soul of all the worlds.

പ്രപഞ്ചശക്തിയുടെ അഭൗമ ചേതോഹാരിത ഇതിൽപ്പരം എങ്ങിനെ നമ്മിലേക്കെത്തിക്കാനാവും അല്ലെ ?
പച്ചപുതച്ച കാനനങ്ങളും നിലാവുവീണ മലകളും ജല നിര്ഝരികളും വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ ജനിപ്പിക്കുകയാണ്. പക്ഷേ അവയെല്ലാം ആത്മാവില്‍ ലയിച്ചു ചേരുമ്പോൾ ഒരേ അനുഭവം മാത്രം . നൈസ്സർഗ്ഗികത്തിലേക്ക് മനസ്സും ചേതനയും ആഴ്ന്നിറങ്ങുന്ന അനവദ്യസുന്ദരമായ അനുഭൂതി .

എന്നാൽ നോക്കൂ നമ്മുടെ സ്വന്തം മഹാകവി ജി ശങ്കരക്കുറുപ്പ് പ്രകൃതിയെ എങ്ങിനെ താലോലിച്ചും തന്നിലേക്ക് ചേർത്ത് വെച്ചുമാനന്ദ നിർവൃതി തേടുന്നു എന്ന്

നീരന്ധ്രനീല ജലദപ്പലകപ്പൂറത്തു
വാരഞ്ചിടുന്ന വളര്‍വില്ലു വരച്ചു മാച്ചും
നേരറ്റ കൈവളകളാല്‍ ചില മിന്നല്‍ചേര്‍ത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം.
വാരമ്പിളിക്കുറിയണിഞ്ഞതു തേഞ്ഞുമാഞ്ഞും
താരങ്ങുമിങ്ങുമണിവേണിയില്‍ നിന്നുതിര്‍ന്നും
ആരമ്യകാഞ്ചനമയാംബരയായ പ്രഭാത-
നേരത്തുണര്‍ന്നുവിലസും പ്രകൃതിക്കു കൂപ്പാം.

എന്തൊരു കളങ്കരഹിതമായ ഭക്തിപ്രകര്‍ഷം!അല്ലെ ? പ്രാപഞ്ചികവസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്ന ആ അദൃശ്യശക്തിയെ കണ്ടെത്തു കയും ; അതിന്റെ മുന്‍പില്‍ കവി കൈകൂപ്പി നില്ക്കുകയും ചെയൂന്നു.

പ്രകൃതിക്കു നേരെ ഭക്തിപൂർണ്ണമല്ലാത്ത എന്നാൽ തികച്ചും സൗഹൃദപൂര്ണമായ ഒരു വീക്ഷണം നാമ്മകാണുന്നു Wordsworth കവിതകളിൽ
സമുദ്രത്തെ ചലിപ്പിക്കുന്നതും പര്‍വ്വതങ്ങളെ സൃഷ്ടിക്കുന്നതും നക്ഷത്രങ്ങളെ ഉദിപ്പിക്കുന്നതും അസ്തമിപ്പിക്കുന്നതും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതുമെല്ലാം ആ പ്രകൃതിതന്നെയാണ്. കവികള്‍ അവളുടെ സുഹൃത്തുക്കളാണ്. തന്റെ ജനനം മുതല്‍ അവള്‍ തന്നോടൊരുമിച്ചു വസിക്കുകയാണെന്നു Wordsworth കരുതുന്നു .ചിലപ്പോള്‍ അവള്‍ സുന്ദരിയായ പെണ്‍കുട്ടികളെ തിരഞ്ഞെടുത്ത് തന്റെ സ്നേഹം മുഴുവന്‍ അവരില്‍ വ്യയം ചെയ്തെന്നുവരും. വേഡ്സ് വര്‍ത്തിന്റെ പ്രകൃതിദേവത പറയുന്നു:
And vital feelings of delight
Shall rear her form to stately height
Her virgin bosom swell
Such thoughts to Lucy I will give
While she and I together live
Here in this happy dell.

എഴുതിയാൽ എഴുതിയാൽതീരാത്തത്രയുണ്ട് പ്രകൃതി ഉപാസകരായ കവികളുടെ വരികൾ ആ കാവ്യസാഗരത്തിൽ നിന്ന് . കരയിൽ നിന്നുകൊണ്ട് ഒരുവിരലാൽ ഒപ്പിയെടുത്ത കാര്യങ്ങൾ മാത്രം ഇവിടെ പരാമർശിച്ചു .

വാനിന്നപാരത തന്നിലൊതുക്കുവാന്‍
വായ്ക്കും വെളിച്ചത്തില്‍ മുങ്ങിനീന്താന്‍
എന്തിനെന്നില്ലാത്ത കൌതുകാവേശങ്ങളേന്തി നാം വര്‍ത്തമാനത്തില്‍നിന്നും
ഭാവനാഗോചരമാകുമൊരുജ്ജ്വല-
ഭാവിയെനോക്കിക്കുതിച്ചിടുന്നു
വിണ്ണിന്‍മുഖത്തെ മുകരുവാന്‍ വെമ്പുന്ന
മണ്ണിന്‍കിനാവുകളല്ലി നമ്മള്‍
പാവനലാവണ്യം തേടി വിടരുന്ന
പാരിന്റെ കണ്ണുകളല്ലി നമ്മള്‍”.

അതല്ലേ പ്രിയരേ വാസ്തവം ??

(കടപ്പെട്ടിരിക്കുന്നു സാഹിത്യ ചർച്ചകളോടും internet നൽകിയ അറിവിനോടും :—-ചന്ദ്രിക )

Facebook Comments

COMMENTS

- Advertisment -

Most Popular

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

'ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ' എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം...

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: