17.1 C
New York
Friday, January 21, 2022
Home Literature പ്യൂൺ ലോനപ്പൻ (കഥ)

പ്യൂൺ ലോനപ്പൻ (കഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

ഫയർ എൻജിൻന്റെയും ആംബുലൻസിന്റെയും നിലവിളി ശബ്ദം കേട്ടാണ് കനാലിനു സമീപം ഉള്ള ചേരിനിവാസികൾ അന്ന് ഉറക്കമുണർന്നത്. ചേരി തുടങ്ങുന്നിടത്താണ് ബാങ്കിലെ പ്യൂൺ ആയ ലോനപ്പൻ താമസിക്കുന്നത്. എല്ലാവരും കൂടി ലോനപ്പന്റെ വീട്ടിലേക്ക് ഓടി ചെന്നപ്പോൾ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് നിന്ന് കത്തുന്ന ബൈക്ക് ഫയർ എൻജിൻകാർ വെള്ളം ചീറ്റിച്ചു കെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ആംബുലൻസും പോലീസും പുറകിനു പുറകെ എത്തി. വീട് അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്. എല്ലാവരും കൂടി മുൻവശത്തെ കതകു തല്ലിപ്പൊളിച്ച് അകത്തുകയറി. അപ്പോഴാണ് ലോനപ്പൻ അകത്ത് പേടിച്ച് ഒളിച്ചിരിക്കുന്നത് കണ്ടത്. “നീ എന്തിനാ ബൈക്കിന് തീയിട്ടത്”എന്നായിരുന്നു അയൽവാസിയുടെ ആദ്യത്തെ ചോദ്യം. പോലീസും ചോദ്യം ചെയ്യാൻ തുടങ്ങി. അതി രാവിലെ അമ്പലത്തിൽ പോകാൻ തുടങ്ങിയ അയൽവാസി കണ്ട കാഴ്ച ലോനപ്പൻ ബൈക്കിനു മുകളിൽ പെട്രോളൊഴിച്ച് തീ കത്തിച്ച് വീട്ടിലേക്ക് ഓടുന്നതാണ്. തൊട്ടപ്പുറത്ത് ചേരിനിവാസികൾ ആണ്. ചെറിയ ഒരു തീപ്പൊരി മതി ചേരി മുഴുവൻ കത്തിചാമ്പലാകാൻ.അയൽവാസി ഉടനെതന്നെ പോലീസിലും ഫയറിലും ആംബുലൻസിലും ഫോൺ ചെയ്തു.ലോനപ്പൻ ആത്മഹത്യാശ്രമം നടത്തുകയാണ് എന്നാണ് അദ്ദേഹം കരുതിയത്. വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ലോനപ്പൻ കുറ്റസമ്മതം നടത്തിയത്. ബൈക്ക് വാങ്ങിച്ചിട്ട് നാലഞ്ചുവർഷം ആയിരുന്നു.അത് കത്തി പോയെന്നു കാണിച്ചാൽ ഇൻഷുറൻസ് തുക കിട്ടുമെന്നും അതുകൊണ്ട് ഒരു പുതിയ ബൈക്ക് വാങ്ങാം എന്ന് കരുതി ചെയ്തതാണെന്ന്. തലേദിവസം ലോനപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയ അമ്മ വിവരമറിഞ്ഞ് ഓടി പാഞ്ഞെത്തി. “അയ്യോ, സാറന്മാരേ എന്റെ മോനെ കൊണ്ടു പോകരുതെ” എന്ന് പറഞ്ഞ് പോലീസിന്റെ കാലുപിടിച്ചു.

“ഒന്ന് പോ അമ്മച്ചി, ഒരൊറ്റ മിനിറ്റ് കൊണ്ട് തീപടർന്ന് ഈ ചേരി മുഴുവൻ കത്തിയിരുന്നു വെങ്കിലോ? ആരു സമാധാ നം പറഞ്ഞേനെ?” എന്നുപറഞ്ഞ് ലോനപ്പനെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകാനൊരുങ്ങിയപ്പോൾ ആണ് അമ്മ പറഞ്ഞത്.

“സാറ് ഈ കഥ മുഴുവൻ കേൾക്കാനുള്ള ക്ഷമ കാണിക്കണം. ലോനപ്പന് ചെറിയ ഒരു മാനസിക അസ്വാസ്ഥ്യം ഉണ്ട്.
ബൈക്ക് വാങ്ങിക്കുന്നതിന് മുമ്പ് ബസിലായിരുന്നു യാത്ര. ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ തല്ലി ഒരിക്കൽ.എൻറെ കൈയിലാണ് ബാങ്കിൻറെ താക്കോൽ നീ അവിടെയും ഇവിടെയും നിർത്തി ആളെ ഇറക്കിയും കയറ്റിയും പോയാൽ എൻറെ സമയം പോകും എന്നും പറഞ്ഞായിരുന്നു ഡ്രൈവർക്ക് അടി കൊടുത്തത്. പിന്നെ നാട്ടുകാർ ഇടപെട്ട് അത് ഒത്തു തീർത്തു.പിന്നെ സാറിന് കേൾക്കണോ ഒരിക്കൽ ഞാൻ എൻറെ മോളുടെ വീട്ടിൽ പോയ സമയത്ത് ചേരിയിലേക്ക് ഉള്ള ഉയർന്ന മതിലിനു മുകളിൽ കയറിയിരുന്ന് ലോനപ്പൻ ഒരു പ്രഖ്യാപനം. എൻറെ വീട് മുഴുവൻ തുറന്നിട്ടിരിക്കുകയാണ്. എനിക്ക് ബാങ്ക് മാനേജർ ആയി പ്രമോഷൻ കിട്ടി. എല്ലാ സാധനങ്ങളും ബാങ്കിൽ നിന്ന് ഇപ്പോൾ പുതിയത് കൊണ്ടുവരും. നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുത്തോണ്ട് പൊക്കോ എന്ന്. ചേരി നിവാസികൾ കേട്ട പാതി കേൾക്കാത്തത് പാതി എല്ലാവരുംകൂടി ഓടി കയറി വീട്ടിലെ എല്ലാ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങൾ വരെ എടുത്തു കൊണ്ടുപോയി. അവർക്ക് അന്ന് ഒരു സുദിനമായിരുന്നു.ഞാൻ അവളുടെ വീട്ടിൽ പോയി തിരിച്ചു വന്നിട്ട് ഒരു ചായ ഇട്ടത് അടുത്ത വീട്ടിൽ നിന്ന് ഒരു കലം വായ്പ വാങ്ങിയിട്ടായിരുന്നു.” ഇത് എല്ലാം സത്യമാണെന്ന് ചേരിനിവാസികളും നാട്ടുകാരും കൂടി പറഞ്ഞപ്പോൾ പൊലീസിനും സഹതാപം ആയി.

പോരാത്തതിന് ലോനപ്പന്റെ അപ്പന്റെ പടം ഭിത്തിയിൽ കണ്ടപ്പോൾ പോലീസുകാരൻ ശരിക്കും ഞെട്ടി. “അയ്യോ നല്ല സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ആൾ ആയിരുന്നല്ലോ ഇത്? ഇദ്ദേഹത്തിൻറെ മകൻ ബാങ്കിൽ പ്യൂണോ”? എന്താണ് സംഭവം? ഇത് എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ചു പോലീസ്.

അപ്പോഴാണ് നാട്ടുകാരിൽ ഒരാൾ ഇദ്ദേഹത്തിൻറെ ഫ്ലാഷ് ബാക്ക് പറഞ്ഞുകൊടുത്തത്. “ഈ മനുഷ്യൻ എൻറെ സമപ്രായക്കാരൻ ആയിരുന്നു. ചെറുപ്പത്തിൽ പാടത്തിനു പുറകിലുള്ള കുളത്തിൽ നീന്തുന്നിടുത്തു വച്ചാണ് ലോനപ്പനെ ആദ്യം പരിചയപ്പെടുന്നത്. ഒരു ദിവസം എല്ലാവരും നീന്തൽ കഴിഞ്ഞ കയറുന്ന സമയത്ത് ഈ 10 വയസ്സുള്ള പയ്യൻ വലിയ കരച്ചിൽ. ആരോ പിറന്നാൾ സമ്മാനമായി കൊടുത്ത കയ്യിൽ ഇട്ടിരുന്ന സ്വർണമോതിരം കാണാനില്ല എന്നും പറഞ്ഞു.

അന്ന് എല്ലാ കുട്ടികളും കൂടി വീണ്ടും വീണ്ടും കുളത്തിന് ചുറ്റും നടന്നു അന്വേഷിച്ചു കിട്ടിയില്ല. എല്ലാവരും അവരവരുടെ വീട്ടിൽ ചെന്ന് അന്ന് അത് പറഞ്ഞ് വലിയ വാർത്തയായി. ലോനപ്പന്റെ മോതിരം കുളത്തിൽ പോയി എന്നും പറഞ്ഞ് ബാക്കി എല്ലാവരും അവരവരുടെ മക്കളുടെ സ്വർണ്ണ ചെയിൻ തിരികെ വാങ്ങി പെട്ടിയിൽ വച്ച് പൂട്ടിയിരുന്നു. ആ സംഭവം കഴിഞ്ഞു ഇവന് ഒരു പതിനഞ്ച് വയസ്സായപ്പോൾ അവൻ ഒരു ദിവസം സ്കൂളിൽ നിന്ന് വന്നിട്ട് പറഞ്ഞു എൻറെ സ്വർണമാല ആരോ പിടിച്ചു പറിച്ചോണ്ടു പോയി എന്ന്. അന്വേഷണം ഒക്കെ നടത്തി എങ്കിലും അതും കിട്ടിയില്ല. പിന്നെ കുറെ നാൾ പഠനമൊക്കെ കഴിഞ്ഞ് ഒരു 20 വയസ്സായപ്പോൾ നഗരത്തിൽ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങി. വിശ്വസ്തൻ ആണെന്നാണ് എല്ലാവരും കരുതിയത്. സ്വർണ്ണം പണയം എടുത്ത് പൈസ വായ്പ കൊടുക്കലും ഒക്കെയായി നല്ല രീതിയിൽ പോയിരുന്ന സ്ഥാപനം ആയിരുന്നു അത്. ഇദ്ദേഹത്തിന് ഒരു അപകടം പറ്റി മൂന്നുമാസം ആശുപത്രിയിൽ ആയതോടയാണ് കള്ളി വെളിച്ചത്തായത്. പകരത്തിന് വന്ന ആളാണ് ഇദ്ദേഹം എന്തൊക്കെയോ സ്വർണത്തിൽ തിരിമറി നടത്തിയെന്ന് കണ്ടുപിടിച്ചത്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയപ്പോൾ പിന്നെ നേരെ ജയിലിലേക്ക് ആണ് പോയത്.പത്താം വയസ്സിൽ തുടങ്ങിയ മോഷണം അങ്ങനെ ആദ്യമായി പിടിക്കപ്പെട്ടു. മോതിരവും മാലയുമൊക്കെ സ്വന്തം ആയത് കൊണ്ട് രക്ഷപെട്ടു പോവുകയായിരുന്നു. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ പയ്യൻ ആയിരുന്നതുകൊണ്ട് അപ്പൻ നാണക്കേട് കൊണ്ട് നെഞ്ചുപൊട്ടി ഹൃദയാഘാതം വന്ന് മരിച്ചു. പെങ്ങളുടെ കല്യാണം കഴിഞ്ഞിരുന്നു. ലോനപ്പനു ജീവിതത്തിൽ എങ്ങും എത്താൻ പറ്റാതെ പോയത് കൊണ്ട് ചില്ലറ മാനസിക അസ്വാസ്ഥ്യങ്ങളും കാണിക്കാൻ തുടങ്ങി. സർവീസിലിരിക്കെ മരിച്ച അപ്പൻറെ ജോലി മകനു ലഭിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കാത്ത തുകൊണ്ട് പ്യൂൺ ജോലി ആണ് ലഭിച്ചത്. സ്വഭാവം ഒക്കെ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് പലയിടത്തും കല്യാണം ആലോചിച്ചെങ്കിലും നടന്നില്ല. ഈ നാല്പതാം വയസ്സിലും അവിവാഹിതനായി കഴിയുന്നു. ബുദ്ധിയില്ലേ എന്ന് ചോദിച്ചാൽ ബുദ്ധി ഉണ്ട്. കുബുദ്ധി ആണെന്ന് മാത്രം. അമ്മയുടെ കദന കഥയും കണ്ണുനീരും നാട്ടുകാരുടെ വിശദീകരണവും കൂടി കേട്ടപ്പോൾ പിന്നെ പോലീസ് കേസെടുക്കാതെ തിരിച്ചുപോയി.

മേരി ജോസ്സി മലയിൽ,
തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: