17.1 C
New York
Thursday, September 23, 2021
Home Cinema പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകൻ

പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകൻ

അയ്മനം സാജൻ, പി ആർ ഒ

പഴയ കാല ക്യാരക്ടർ നടനും, ഹാസ്യനടനുമായ പോൾ വെങ്ങോലയുടെ കൊച്ചുമകൻ ജോർജ് ബേബി സംവിധായകനായി അരങ്ങേറുന്നു. ലേഖ എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്. ലിംപിഡ് മീഡിയ ലാബ് നിർമ്മിക്കുന്ന ലേഖയുടെ രചനയും ജോർജ് ബേബി തന്നെയാണ് നിർവഹിക്കുന്നത്. പെരുമ്പാവൂരും പരിസരങ്ങളിലുമായി ലേഖയുടെ ചിത്രീകരണം തുടങ്ങി.

സാഹചര്യം കൊണ്ട് വേശ്യാവൃത്തി ചെയ്യേണ്ടി വന്ന ലേഖ ഒരു പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുന്നു. അതിനെ തുടർന്നുണ്ടാവുന്ന അന്വേഷണത്തിൽ ഉണ്ടാവുന്ന പൊട്ടിത്തെറികൾ അവതരിപ്പിക്കുകയാണ് ലേഖ എന്ന ചിത്രത്തിലൂടെ ജോർജ് ബേബി.

അറിയപ്പെടുന്ന കീബോർഡിസ്റ്റായ ജോർജ് ബേബി, പെരുംബാവൂർ അല്ലപ്ര ലിംപിഡ് മീഡിയ സ്റ്റുഡിയോ ഉടമയുമാണ്.നിരവധി ടെലിഫിലിമുകൾക്കും, ആൽബങ്ങൾക്കും ബി.ജി.എം വർക്കുകൾ ചെയ്തിട്ടുള്ള ജോർജ് ബേബിയുടെ സ്വപ്ന സാക്ഷാത്കാരമാണ് ലേഖ എന്ന ചിത്രം.നല്ലൊരു ത്രില്ലർ ചിത്രമായിരിക്കും ലേഖ എന്ന് ജോർജ് ബേബി പറയുന്നു.

പോൾ വെങ്ങോലയുടെ കൊച്ചുമകനായ ജോർജ് ബേബി അപ്പൂപ്പൻ്റ സിനിമകൾ കണ്ടാണ് വളർന്നത്. പക്ഷേ, ആദ്യം സംഗീതത്തോടാണ് അടുപ്പം തോന്നിയത്.പിന്നെ നല്ലൊരു സംവിധായകനാകണമെന്ന് ആഗ്രഹിച്ചു. ഇപ്പോൾ ലേഖയിലൂടെ തൻ്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയായ ലേഖ ഒ.ടി.ടി റിലീസാണ്. ലിംപിഡ് മീഡിയ ലാബിനുവേണ്ടി റിനോൺ രാജൻ നിർമ്മിക്കുന്ന ലേഖയുടെ കഥ ,സംവിധാനം – ജോർജ് ബേബി, തിരക്കഥ – ലിധിൻ കുമാർ, ക്യാമറ, എഡിറ്റിംഗ് – അനന്തു ഡോറ്റ്സ്, ഗാനരചന – അഖിൽ ദാസ്, സംഗീതം – കൃഷ്ണദാസ് മണീട്, ബി.ജി.എം-ജോർജ് ബേബി, കല – വിമൽ കലാനികേതൻ, തീം മ്യൂസിക് – ജോബി വെങ്ങോല, പി.അർ.ഒ- അയ്മനം സാജൻ.ഡിസൈൻ – ഡോ റ്റ്സ് വിഷ്യൽ മീഡിയ. പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ലേഖയിലൂടെ നല്ലൊരു സംവിധായകൻ അരങ്ങേറ്റം കുറിക്കുകയാണ്.

അയ്മനം സാജൻ, പി ആർ ഒ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: