17.1 C
New York
Saturday, August 13, 2022
Home US News പോലീസിന്റെ വെടിയേറ്റ് മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

പോലീസിന്റെ വെടിയേറ്റ് മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

റിപ്പോർട്ട്: പി പി ചെറിയാൻ

ഒഹായെ: ഒഹായെ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ കൊളംബസില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച ആൻഡ്രി ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കുന്നതിന് സിറ്റി തീരുമാനിച്ചു . മെയ് 14 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്

സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു . നിരായുധനായ ആൻഡ്രി ഹില്‍ എന്ന 47 കാരനാണ് കൊളംബ പോലീസായ ആസം കോയിലുടെ വെടിയേറ്റു മരിച്ചത് .

2020 ഡിസംബര്‍ 20 നായിരുന്നു സംഭവം അര്‍ദ്ധരാത്രി കഴിഞ്ഞു രണ്ടു മണിയോടെ സുഹൃത്തിന്റെ ഗാരേജില്‍ നിന്നും കൈയില്‍ സെല്‍ഫോൺ ഉയര്‍ത്തിപ്പിടിച്ച് പുറത്തുവരികയായിരുന്ന ഹില്ലിന് നേരെയാണ് പോലീസ് ഓഫീസര്‍ വെടിവച്ചത് . വെടിയേറ്റ ഹില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു .

കൈയിൽ ഉണ്ടായിരുന്നത് തോക്കാണെന്ന് തെറ്റിദ്ധരിച്ചു തന്റെ കക്ഷി വെടിയുതിര്‍ത്തതെന്ന് ആദം കോയ്ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചു . പ്രതി കുറ്റം നിഷേധിക്കുകയും ചെയ്തു , 19 വര്‍ഷത്തെ സര്‍വീസാണ് കോയ്ക്ക് ഉണ്ടായിരുന്നത് .

അര്‍ദ്ധരാത്രിയില്‍ വീടിനു സമീപം ഒരു കാര്‍ വന്നു നില്‍ക്കുന്നുവെന്ന് സമീപവാസി നല്‍കിയ വിവരമനുസരിച്ച് എത്തിച്ചേര്‍ന്നതായിരുന്നു പോലീസ് .

ആന്‍ഡ്രി ഹില്ലിന്റെ കുടുംബത്തിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ 10 മില്യണ്‍ ഡോളറിനാകില്ലെന്നും എന്നാല്‍ താല്‍ക്കാലിക ആശ്വാസത്തിനാണ് ഈ തുക അനുവദിക്കുന്നതെന്നും കൊളംബസ് സിറ്റി അറ്റോര്‍ണി സാക്ക ക്ലിന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പോലീസ് ഓഫീസറെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു .

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: