തൃശ്ശൂർ: പൊട്ടി കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വാതക്കാടൻ ചാത്തൻ്റെ ഭാര്യ (66) വയസുള്ള ജാനകിയാണ് മരിച്ചത്.
സംഭവം നടന്നത്. കൊരട്ടി കാതികുടത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. വാക്കാറ്റി മഠം വീട്ടിൽ ഗോദവർമ്മയുടെ വീട്ടുപറമ്പിലാണ് കമ്പി പൊട്ടി വീണത്. ഇവിടുത്തെ ജോലിക്കാരിയാണ് ജാനകി. ഷോക്കേറ്റ ഉടനെ തന്നെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.