ഹ്യുസ്റ്റൺ: വ്യത്യസ്തമായ ഈണവും അകക്കാമ്പുള്ള വരികളുമായി പെൺമയുടെ രാഷ്ട്രീയം പറഞ്ഞ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങിയ “തീറാപ്പ്” സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.
സ്ത്രീയുടെ എല്ലാ സുന്ദര ഭാവങ്ങളോടൊപ്പം അവൾ ദഹിപ്പിക്കുന്ന അഗ്നിയും ആണ് എന്നു വിളിച്ചു പറയാൻ ആണ് രചയിതാവ് ഇവിടെ ശ്രമിക്കുന്നത്.
സച്ചിൻ ദേവിന്റെ സംവിധാനത്തിൽ ഇന്ദുലേഖ വാര്യരും അമീഖ ലിയാനയും ചേർന്ന് പാടി അഭിനയിച്ച തീറാപ്പിന് ലിജിൻ എൽദോയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. യു.എ മനോജും അഞ്ജന
എം.കെയും ചേർന്നെഴുതിയ വരികൾക്ക് റെയ്സൺ അലക്സാണ് സംഗീതം പകർന്നത്.
റോസ് ആപ്പിൾ ക്രിയേറ്റീവ്സിന്റെ ബാനറിൽ ജോൺ വർഗീസ് (ഹ്യുസ്റ്റൺ) നിർമിച്ച ഈ വിഡിയോയ്‌ക്ക് ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് തോമസ് ജേക്കബ് കൈതയിൽ ആണ്.