17.1 C
New York
Monday, September 27, 2021
Home Special പെൺകുട്ടികൾക്ക് അമ്മമാർ നൽകേണ്ട ഉപദേശം (കാലികം)

പെൺകുട്ടികൾക്ക് അമ്മമാർ നൽകേണ്ട ഉപദേശം (കാലികം)

ജിത ദേവൻ ✍

ഒരു പെൺകുട്ടി അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുമ്പോൾ മുതൽ അമ്മമാർക്ക് വേദനയും വെപ്രാളവും തുടങ്ങും. ഗർഭപാ ത്രത്തിൽ പെൺകുട്ടി ആണെങ്കിൽ അവൾ ഒരു ബാധ്യതയാണ് വീടിനു മാത്രമല്ല നാടിനും. അങ്ങനെയാണ് മിക്കവരുടെയും ചിന്ത. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ പെൺകുഞ്ഞു ആണെന്ന് മനസിലായാൽ അതിനെ കൊന്ന് കളയാറുമുണ്ട്. എന്നാൽ കേരളം പോലെ സാമൂഹികമായും സാംസ്‌കാരികമായും മുന്നിട്ടു നിൽക്കുന്നിടങ്ങളിൽ ഈ
പാതകം നടക്കുന്നില്ല എന്നത് ആശ്വാസപ്രദമാണ്.

എന്നാലും ഒരു പെൺകുട്ടി ജനിച്ചു കഴിയുമ്പോൾ അവൾക്ക്‌ ചുറ്റും നിയന്ത്രങ്ങളുടെ ഒരു വേലിക്കെട്ട് ഉണ്ടാക്കാറുണ്ട് വീട്ടുകാരും നാട്ടുകാരും പെൺകുട്ടികൾ അതുചെയ്യാൻ പാടില്ല,ഇതു ചെയ്യാൻ പാടില്ല, അങ്ങോട്ട്‌ പോകരുത് അങ്ങനെ നൂറ് നൂറ് നിയന്ത്രണങ്ങൾ. അന്യ വീട്ടിൽ പോകാനുള്ള പെണ്ണാണ്, അടങ്ങി ഒതുങ്ങി കഴിയണം എന്നത് എപ്പോഴും അവൾ കേൾക്കുന്ന പല്ലവിയാണ്. മുൻപ് ആണെങ്കിൽ പെൺകുട്ടികൾ പൂമുഖത്തു ഇരിക്കാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, കൂട്ടുകാർക്കൊപ്പം കളിക്കാൻ പാടില്ല, ആൺകുട്ടികളോട് മിണ്ടാൻ പാടില്ല.

ഒരു വീട്ടിൽ തന്നെ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ആഹാരം പോലും ഒരു പോലെ നൽകില്ല.കുടുംബം നോക്കാനുള്ള ആൺകുട്ടികൾക്ക് നല്ല ഭക്ഷണം, അന്യവീട്ടിൽ പോകാനുള്ള പെൺ കുട്ടികൾക്ക് നല്ല ഭക്ഷണം കൊടുക്കണ്ട എന്ന ഭാവം. സ്വന്തം കുടുംബത്തിൽ നിന്നാണ് ഒരു പെൺകുട്ടി അസമത്വത്തിന്റെ ബാലപാഠം പഠിക്കുന്നത്.ചെന്ന് കയറുന്ന വീട്ടിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ അവൾ അന്യവീട്ടിൽ നിന്ന് വന്ന് കയറിയവൾ ആണ്. ഒരുതരം രണ്ടാം തരം പൗരത്വം പോലെ.

എന്നാൽ ഒരു നല്ല ‘അമ്മ പെൺകുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ട പാഠങ്ങൾ ഇതൊന്നുമല്ല. അവൾ ആൺകുട്ടിയെ പോലെ തന്നെ സ്വാതന്ത്ര്യവും സമത്വവും അനുഭവിക്കാൻഅവകാശമുള്ളവളാണ് എന്ന്‌ മനസിലാക്കണം. അവൾക്കു പകർന്നു നൽകേണ്ട പല അറിവുകളും ഉണ്ട്‌. അതെല്ലാം അവളെ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാൻ അവളെ പ്രാപ്തയാക്കും.

1.ഒരു പെൺകുട്ടിയായി ജനിച്ചതിൽ അഭിമാനിക്കുന്നുഎന്ന്‌ അവളെ ബോധ്യപ്പെടുത്തണം.

പെൺകുട്ടി ആയത് കൊണ്ട് ഒരു അപകർഷതാബോധത്തിന്റെയും ആവശ്യമില്ല. ആൺകുട്ടികളെ പോലെ തന്നെ സമൂഹത്തിൽ അവൾക്കും നിലയും വിലയും ഉണ്ടെന്ന് പറഞ്ഞു കൊടുക്കണം. അവൾ സമത്വവും സ്വാതന്ത്ര്യവും അർഹിക്കുന്നു എന്ന്‌ മനസിലാക്കി കൊടുക്കണം.

2.അറിവ് നേടുക.

ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണം. അന്യവീട്ടിൽ പോകാനുള്ള പെൺകുട്ടികളെ പഠിപ്പിക്കുന്നത് എന്തിന് എന്ന് പലരും ചിന്തിക്കും.വിദ്യാഭ്യാസം ചെയ്തു ഒരു ജോലി നേടാൻ കഴിഞ്ഞാൽ അവൾക്കു ആത്മവിശ്വാസവും സ്വയം മതിപ്പും തോന്നും.സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞാൽ ആരുടെയും അടിമയായി ജീവിക്കേണ്ടി വരില്ല.

3.സുഹൃത്തുക്കളെ ബുദ്ധിപൂർവം തെരെഞ്ഞെടുക്കുക.

നല്ല കൂട്ടുകാർ കണ്ണാടി പോലെയാണ്.ഒരു പാട് കൂട്ടുകാർ ഉണ്ടായിട്ട് കാര്യമില്ല. സത്യസന്ധരും വിശ്വസ്ഥരുമായ ചുരുക്കം കൂട്ടുകാർ മതി.നല്ല കൂട്ടുകാർ നിധി പോലെയാണ്.അവർ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലും ആകും. ചീത്ത കൂട്ട് കെട്ട് ജീവിതം തന്നെ തുലക്കും.അത് പറഞ്ഞു മനസിലാക്കി കൊടുക്കക. ഒപ്പം മക്കളുടെ കൂട്ടുകാർ ആരൊക്കെ എന്നും അവരുടെ സ്വഭാവം എങ്ങനെ എന്നും അമ്മമാർ മനസിലാക്കണം. തെറ്റായ കൂട്ടുകെട്ട് ഉണ്ടെങ്കിൽ സാവകാശം അതിൽ നിന്ന് പിന്തിരിപ്പിക്കണം. അത് സാവകാശവും അവധാനതയോടെയും ആയിരിക്കണം.

4.നോ എന്നോ പറ്റില്ല എന്നോ പറയാൻ മടിക്കരുത്.

നമുക്ക് ഉൾകൊള്ളാൻ കഴിയാത്ത കാര്യമോ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമോ ആരെങ്കിലും പറഞ്ഞാൽഅതിന് നോ എന്നോ പറ്റില്ല എന്നോ പറയാൻ ശീലിക്കുക.എല്ലാവരോടും നമുക്ക് അവരുടെ താല്പര്യം അനുസരിച്ചു ഇടപെടാൻ കഴിയുകയില്ല ..നമുക്ക് ശരിയല്ല എന്ന്‌ തോന്നുന്ന കാര്യങ്ങൾ പറ്റില്ല എന്ന്‌ തന്നെ പറയണം.എന്നാൽ ധാർഷ്ട്യത്തോടെ എടുത്തടിച്ചപോലെ പറഞ്ഞാൽ ഒരു പക്ഷെ വൈരാഗ്യം ഉണ്ടായേക്കാം അത് സമാധാനമായി പറയുക.

  1. പ്രായോഗിക ബുദ്ധിയോടെ ഇടപെടുക

പക്വത ഇല്ലാതെ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ പല ബുദ്ധിമുട്ടുകളുംഉണ്ടാക്കാറുണ്ട്.
ചിന്തിച്ചു തീരുമാനം എടുത്താൽ പല തെറ്റായ തീരുമാനത്തിൽ നിന്നും മാറാൻ കഴിയും. പക്വതക്കുറവ് കൊണ്ടും മറ്റുവരുടെ പ്രേരണ കൊണ്ടും ചിന്തിക്കാതെ പല തീരുമാനങ്ങളും എടുക്കാറുണ്ട്.. ഈ സന്ദർഭങ്ങളിൽ സ്വയം രണ്ടമതൊരു ചിന്തയിൽ അത് തെറ്റാണെന്നു മനസിലാകും. അങ്ങനെ സാധിച്ചില്ല എങ്കിൽ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുകയുമാകാം.

  1. പ്രണയം തീർച്ചയായും ഒരമ്മ മകളോട് പ്രണയത്തെ കുറിച്ച് സംസാരിക്കണം. മാനുഷിക വികാരങ്ങളിൽ പ്രണയത്തിനും പ്രാധാന്യമുണ്ട്.. അപക്വമായ മനസുമായി ഒരിക്കലും പ്രണയത്തിൽ വീഴരുത്.കൃത്യമായ സമയവും,സന്ദർഭവും, ഉചിതമായ വ്യക്തിയെ കണ്ടുമുട്ടുമ്പോഴും മാത്രമേ പ്രണയിക്കാവു.അങ്ങനെ അല്ലാതെ വരുമ്പോൾ പ്രണയം ദുരന്തം ആകും.സ്നേഹം, വിശ്വസ്ഥത, പരസ്പരധാരണ ഇതൊക്കെയാണ് പ്രണയത്തെ ഊഷ്മളമാക്കുന്നത്.പരസ്പരം പഴിചാരാതെ പങ്കാളിയെ ഭരിക്കാതെ, ഈഗോ കാണിക്കാതെ പരസ്പരം തുല്യരായി കാണുക .എന്നാൽ അവനവന്റെ അസ്തിത്വം പണയം വയ്ക്കാനും പാടില്ല.പരസ്പര ബഹുമാനവും ഉണ്ടായിരിക്കണം.

7.പ്രണയിക്കുക അവനവനെ തന്നെ.

സ്വന്തം കാര്യം നോക്കുക,എന്ന്‌ വച്ചാൽ അവനവനെ സ്നേഹിക്കുക, കരുതുക,സ്വയം ബഹുമാനിക്കുക ഇതൊക്കെയാണ്.സ്വയം ബഹുമാനവും മതിപ്പും ഇല്ലാത്തവർക്ക് മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയില്ല.മനസിന്‌ സന്തോഷം നല്കുന്ന കാര്യങ്ങൾ ചെയ്യുക. സ്വയം സംസാരിക്കുക,മനസിൽ പോസിറ്റീവ് എനർജി നിറക്കുക.

8.വിവാഹം എപ്പോൾ വേണമെന്ന് സ്വയം ചിന്തിക്കുക.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ആകരുത് വിവാഹം.ഒരു ബാധ്യത തീർക്കാൻ വേണ്ടി മാതാപിതാക്കൾ വളരെ ചെറുപ്പത്തിലേ പെൺകുട്ടികളെ വിവാഹത്തിന് നിർബന്ധിക്കും.. വിദ്യാഭ്യാസം പൂർത്തിയാക്കാനോ ഒരു ജോലി സമ്പാദിക്കാനോ കഴിയുന്നതിനു മുൻപ് കുട്ടികളെ നിർബന്ധിച്ചു വിവാഹം നടത്താൻ ശ്രമിക്കും..ഇത്‌ പല പ്രശ്നങ്ങൾക്കും പിന്നെ കാരണമാകും.ഒരു വിവാഹത്തിന് മനസ് കൊണ്ട് തയ്യാറാകുമ്പോൾ മാത്രമേ വിവാഹത്തെക്കുറിച്ചു ചിന്തയ്ക്കാവു.

9.സ്വന്തം മാതാപിതാക്കളെ പോലെ ഭർത്താവിന്റെമാതാപിതാക്കളെയും സ്നേഹിക്കുക.

ചില മാതാപിതാക്കൾ എങ്കിലും ഭർത്താവിന്റെ വീട് നരകത്തുല്യ മാക്കാൻ ശ്രമിക്കും. ഭർത്താവിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ശത്രുക്കളായി കണക്കാക്കും. ഭർത്താവ് ഭാര്യയുടെ സ്വകാര്യസ്വത്ത് ആയി കണക്കാക്കും. അങ്ങനെ യുള്ള വീടുകളിൽ കലാപം ഒഴിഞ്ഞ സമയം കാണില്ല. ഇങ്ങനെയുള്ള സംഭവം ഉണ്ടാകാതെ അമ്മമാർ ശ്രദ്ധിക്കണം. ഒരു ഭർത്താവ് അയാളുടെ മാതാപിതാക്കളുടെ മകനും കൂടിയാണ് എന്ന്‌ മറക്കരുത്. ഇരു കുടുംബവും സൗഹാർദമായി പോകാൻ ശ്രമിക്കണം.

10.സന്ധിയാകാം ത്യാഗം ആകാം അത് അർഹിക്കുന്നവർക്ക് വേണ്ടി മാത്രം

കുടുംബത്തിൽ സമാധാനം ഉണ്ടാകാനും കലഹം ഒഴിവാക്കാനും വേണ്ടി സന്ധി ചെയ്യാനും ത്യാഗം ചെയ്യാനും പെൺകുട്ടികൾ ശ്രമിക്കാറുണ്ട്. എന്നാൽ അത് ഒരിക്കലും തന്റെ അസ്തിത്വംമറന്നിട്ടാകരുത്.അത്കൂടുതൽ സൗകര്യമായി കണ്ട് അവളെ ചവിട്ടി താഴ്ത്താൻ ഇടയാക്കും.

11 എന്തിനും മാതാപിതാക്കൾ കുടെയുണ്ട് എന്ന്‌ ഉറപ്പ് നൽകുക.

വിവാഹം കഴിച്ചു അയച്ചതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്വം തീരുന്നില്ല. മക്കൾ സുഖമായും സമാധാനമായും ജീവിക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്തണം. എന്നാൽ അനാവശ്യമായി നിസ്സാര കാര്യങ്ങളിൽ ഇടപെട്ടു കാര്യങ്ങൾ വഷളാക്കരുത്. ഏത് കാര്യവും സമാധാനപരമായി ചർച്ച ചെയ്‌ത് തീരുമാനം ഉണ്ടാക്കണം. എപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയും കരുതലും ഉണ്ടെന്ന് അവർക്കു വിശ്വാസം ഉണ്ടാകണം.
ഇതിലുപരിയായി നല്ലൊരു വ്യക്തിയായി ആത്മാഭിമാനമുള്ള പെണ്ണായി നാടിനും വീടിനും വിളക്കായി തീരണം ഒരു പെൺകുട്ടി. അതിന് വേണ്ടി അമ്മമാർ കുറച്ചധികം ത്യാഗം സഹിച്ചാലും വേണ്ടില്ല.

ഇതൊക്കെയാണ് സാമാന്യമായി പെൺമക്കൾക്ക്‌ അമ്മമാർക്ക്‌ നൽകാവുന്ന ഉപദേശങ്ങൾ. ഇതുപോലെ നല്ല ഉപദേശങ്ങൾ നൽകി വളർത്തുന്ന മക്കൾ ഒരിക്കലും വിവാഹമോചനം നേടാനോ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുകയോ ചെയ്യില്ല.. ഒരു നല്ല സമൂഹം വാർത്തെടുക്കാൻകൂടി ഇതുവഴി അമ്മമാർക്ക് കഴിയും.. സ്വന്തം വീട്ടിലും ചെന്ന് കയറുന്ന വീട്ടിലും അസ്തിത്വം ഇല്ലാത്തവളായി ഒരു പെൺകുട്ടിയും മാറാതിരിക്കട്ടെ..

COMMENTS

4 COMMENTS

  1. പോസിറ്റീവ് ചിന്തകൾ പങ്കു വയ്ക്കുന്നുണ്ട് ലേഖനം. നന്നായി.

  2. വളരെ നല്ല ലേഖനം. ഇത് എല്ലാ അച്ഛനും പെണ്മക്കളും അമ്മയും സഹോദരന്മാരും വായിക്കണം. അഭിനന്ദനങ്ങൾ 🌹🌹

    • സ്ത്രീ പുരുഷ സമത്വം തീർച്ചയായും വേണം എങ്കിലും പരസ്പരം ബഹുമാനം എല്ലാ രീതിയിലും ഉണ്ടാകണം. ഇപ്പോളത്തെ പെൺകുട്ടികളിൽ സമത്വം നേടുവാനുള്ള വേമ്പലിൽ പുരുഷനെ ബഹുമാനിക്കുന്നു എന്നത് ഒരു കുറവായി കാണുന്നുണ്ട്.നമ്മുടെ അവകാശങ്ങൾ നേടുമ്പോൾ തന്നെ പുരുഷൻ്റെ മുന്നിൽ പ്രത്യേകിച്ച് ഭർത്താവിൻ്റെ മുന്നിൽ ഒന്ന് തല കുനിച്ചാൽ അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടും എന്നാണ് എൻ്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...

അബ്ദുൽ മജീദ്‌ റാവുത്തർ (68) നിര്യാതനായി

ജിദ്ദ: ആലപ്പുഴ ചുനക്കര തെരുവിൽമുക്ക്‌ കിണറുവിളയിൽ പരേതരായ സുലൈമാൻ റാവുത്തർ, ഹവ്വഉമ്മ ദമ്പദികളുടെ മകൻ അബ്ദുൽ മജീദ്‌ റാവുത്തർ (68) നാട്ടിൽ ഹൃദയ സംബന്ധമായ അസുഖത്താൽ നിര്യാതനായി. വളരെക്കാലം ജിദ്ദയിലെ അബ്ദുൽ ലത്തീഫ്...

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫ്രൻസ് : രജിഷ്ട്രേഷൻ പുരോഗമിക്കുന്നു.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 2021 ലെ അന്താരഷ്ട്ര മീഡിയാ കോൺഫ്രൻസിന്റെ റെജിഷ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളോടെ, അന്താരാഷ്ട നിലവാരത്തിലുള്ള ഗ്ലെൻവ്യൂ റിനയസൻസ് മാരിയറ്റ് സ്യൂട്സിൽ വച്ച് നടത്തപെടുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: