17.1 C
New York
Thursday, August 18, 2022
Home US News പെണ്‍കുട്ടികൾ കാര്‍ തട്ടിക്കൊണ്ട് പോയി; പാക്കിസ്ഥാനി ഡ്രൈവര്‍ കൊല്ലപ്പെട്ടു

പെണ്‍കുട്ടികൾ കാര്‍ തട്ടിക്കൊണ്ട് പോയി; പാക്കിസ്ഥാനി ഡ്രൈവര്‍ കൊല്ലപ്പെട്ടു

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ ഡിസി: പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്‍ ചേര്‍ന്ന് കാര്‍ തട്ടി കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് യൂബര്‍ ഈറ്റ് ഫുഡ് ഡെലിവറി ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സെടുത്ത് കോടതിയില്‍ ഹാജരാക്കി .

ചൊവാഴ്ച വൈകിട്ട് നാലരക്കായിരുന്നു സംഭവം വെര്‍ജിനിയ സ്പ്രിംഗ് ഫില്‍ഡില്‍ ഹോണ്ട എക്കോഡില്‍ ഇരിക്കുകയായിരുന്ന ഡെലിവറി ഡ്രൈവര്‍ മുഹമ്മദ് അന്‍വര്‍ (66) നെ ടെയ്‌സര്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു പെണ്‍കുട്ടികള്‍. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ മുഹമ്മദ് സ്റ്റിയറിംഗ് പിടിച്ചു നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് നാഷനല്‍ പാര്‍ക്ക് വാന്‍സ്ട്രീറ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഇതിനിടയില്‍ കാറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളേയും അന്നു തന്നെ ഫോര്‍ട്ട് വാഷിംഗ്ടണില്‍ നിന്നും അറസ്റ്റു ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷിയായ നാഷനല്‍ ഗാര്‍ഡിലെ പൊലീസ് ഓഫീസറാണ് ഇവരെ പിടികൂടിയത്. മൈനറായതുകൊണ്ടു പെണ്‍കുട്ടികളുടെ വിശദവിവരം പുറത്തുവിട്ടില്ല.

ആദ്യം പെണ്‍കുട്ടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് എടുക്കുകയായിരുന്നു. മാര്‍ച്ച് 24 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ കുട്ടികള്‍ കുറ്റം സമ്മതിച്ചു. അടുത്ത ഹിയറിംഗ് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു.ഭാര്യയുടെയും രണ്ടു മക്കളുടെയും കൂടെ അമേരിക്കയില്‍ കഴിയുന്ന മുഹമ്മദിന്റെ മറ്റൊരു മകന്‍ പാക്കിസ്ഥാനിലാണ്. അഞ്ചു പേരകുട്ടികളും ഉണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകൾ.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...

തൃശൂരിൽ 8.91 ലക്ഷം ഓണക്കിറ്റുകൾ തയ്യാർ.

തൃശൂർ ഓണത്തിന്‌ വിലക്കുറവിന്റെ ആഘോഷമൊരുക്കി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് തയ്യാറാവുന്നു. ജില്ലയിൽ 8,91,768 കുടുംബങ്ങളിലേക്ക്‌ 13 സാധനങ്ങൾ അടങ്ങുന്ന കിറ്റ്‌ റേഷൻകടകൾ വഴിയെത്തും.സപ്ലൈകോയുടെ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ പായ്ക്കിങ് നടക്കുന്നത്....

വൈദ്യുതിയിൽ ഷോക്ക് മാസം തോറും; ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം.

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി....

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: