17.1 C
New York
Saturday, October 16, 2021
Home US News പെങ്ങൾ (കഥ ) - പി. ടി. പൗലോസ്

പെങ്ങൾ (കഥ ) – പി. ടി. പൗലോസ്

✍പി. ടി. പൗലോസ്

മൂല്യങ്ങളുടെ തെളിനീരുമായി ഗംഗയാറൊഴുകുന്ന കാലം.

പെങ്ങൾക്ക് ജന്മം നൽകിയപ്പോൾ അമ്മ എന്നോട് പറഞ്ഞു കുഞ്ഞുവാവക്കൊരു പേരിടാൻ.

ഞാനിട്ടു. മൂന്നക്ഷരങ്ങൾകൊണ്ട് മൂവായിരം മാറ്റുള്ളരോമനപ്പേര്‌ . പേരുമായി പെങ്ങൾ വളർന്നു. അക്ഷരം പഠിച്ചു . അക്ഷരങ്ങൾകൊണ്ട് അതിജീവനത്തിന്റെ അങ്കത്തട്ടൊരുക്കി. വെറുപ്പിന്റെ കറുത്ത അക്ഷരങ്ങൾ ചേര്‍ത്തുവച്ച് അവളെനിക്ക് കുറ്റപത്രമെഴുതി. ചെയ്യാത്ത തെറ്റിന് എന്നെ ഒറ്റിക്കൊടുത്ത ഇസ്ക്കരിയോത്തുമാര്‍ പണിത അനീതിയുടെ സിംഹാസനത്തിലിരുന്ന് അവൾ എന്നെ വിധിച്ചു, ഞാൻ കുറ്റവാളിയെന്ന്. കാലം സാക്ഷിയായി.

കാലഹരണപ്പെട്ട ഈ കൽവിളക്കിലെ അണയാറായ കരിന്തിരിയിൽ ഒരിറ്റ് എണ്ണയൂറ്റുന്നതിനു പകരം ഊതിക്കെടുത്താൻ പകയോടെ കാത്തിരിക്കുന്ന മുഖമറ്റ മനുഷ്യപിശാചുക്കളുടെ ചുടലനൃത്തം എന്നെ ചിലപ്പോൾ അസ്വസ്ഥനാക്കുന്നു.

പേരിന്റെ ഉടമസ്ഥയോട് എനിക്കും നെറികേടിന്റെ ഒരു ചോദ്യമുണ്ട്. ഞാനിട്ട ആ പേര് ഇങ്ങു തിരിച്ചുതരുമോ? പറ്റില്ല, ഇല്ലേ? പറ്റില്ല. കാരണം അത് വ്യക്തിത്വത്തിന്റെ പുറംചട്ടയാണ്. അത് ഞാൻ ചെയ്ത ഒരു മഹാപാപമായി ജീവിതകാലം മുഴുവനും ഉണ്ടാകും. ജീവിതാന്ത്യം ചിതലുകൾക്ക് ഭക്ഷിക്കാൻ നന്ദികേടിന്റെ അക്കല്‍ദാമയില്‍ കബറടങ്ങുമ്പോൾ ഞാനിട്ട പേര് മാത്രം കാട്ടുപൂക്കൾക്കടിയിലെ കറുത്ത ഫലകത്തിലെ വെളുത്ത അക്ഷരങ്ങളിൽ തെളിഞ്ഞുനിൽക്കും. അപ്പോൾ എന്റെ ആത്മാവ് അക്കല്‍ദാമയിലെ ഇരുണ്ട ആകാശത്ത് വട്ടമിട്ടു പറക്കുന്നുണ്ടാകും, മൂന്നക്ഷരങ്ങളുടെ ഉടമ എന്ന അവകാശത്തോടെ.

താഴെ ഭൂമിയിൽ, അപ്പോഴും ഗംഗയാറൊഴുകുന്നുണ്ടാകും . ശാന്തമായല്ല. ആർത്തലച്ചുകൊണ്ട് മൂല്യങ്ങൾ വെന്തലിഞ്ഞ വിഷജലവുമായി….

✍പി. ടി. പൗലോസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: