17.1 C
New York
Wednesday, December 1, 2021
Home US News പൂർണ്ണമായും വാക്സിനേറ്റ് ചെയ്തവരും മാസ്കും സാമൂഹിക അകലവും പാലിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

പൂർണ്ണമായും വാക്സിനേറ്റ് ചെയ്തവരും മാസ്കും സാമൂഹിക അകലവും പാലിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

റിപ്പോർട്ട്: പി. പി. ചെറിയാൻ

ന്യുയോർക്ക്: യൂറോപ്പ് ഉൾപ്പെടെ പല രാഷ്ടങ്ങളിലും വീണ്ടും കോവിഡ് വ്യാപകമാകുന്ന റിപ്പോർട്ട് ലഭിച്ചതിന്റെ വെളിച്ചത്തിൽ വാക്സിനേറ്റ് ചെയ്തവരും അല്ലാത്തവരും മാസ്കും സാമൂഹിക അകലവും പാലിക്കണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്നം നിർദ്ദേശിച്ചു .

കോവിഡിന്റെ വ്യാപനം അവസാനിച്ചുവെന്നും കോവിഡ് വാക്സിൻ സ്വീകരിച്ചവർ പൂർണ്ണ സുരക്ഷിതരാണെന്നും തെറ്റിദ്ധരിച്ചു ചില രാജ്യങ്ങളും ചില കമ്മ്യൂണിറ്റികളും മാസ്കിന്റെ ഉപയോഗവും സാമൂഹിക അകലവും പാലിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു, ഇത് ശരിയല്ലെന്ന് നവം. 24 ബുധനാഴ്ച ഡയറക്ടർ ടെഡ്രോസ് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു .

വാക്സിനേഷൻ പല വിലപ്പെട്ട ജീവനുകളും സംരക്ഷിച്ചു എന്നത് ശരിയാണ് എന്നാൽ വാക്സിനേറ്റ് ചെയ്തവരിലും വീണ്ടും വൈറസ് വ്യാപിക്കുന്നതിനുളള സാധ്യത തള്ളിക്കളയാനാകില്ല. മാത്രമല്ല മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനും ഇടയാക്കും . ഇതാണ് മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

യൂറോപ്പ് ഇപ്പോൾ പാൻഡമിക്കിന്റെ എപ്പിസെന്റർ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ വാരം ലോകത്തിലെ ആകെ കോവിഡ് കേസ്സുകളിൽ 67% (2.4 മില്യൺ ) യൂറോപ്പിലാണ് ഉണ്ടായത് . അത് മുൻ ആഴ്ചയേക്കാൾ 11% വർദ്ധനവാണ് . യൂറോപ്പിലും ഏഷ്യയിലും ഇത് വരെ 1.5 മില്യൺ കോവിഡ് മരണങ്ങളാണ് നടന്നിട്ടുള്ളത് 2022 മാർച്ചിൽ 700,000 കോവിഡ് മരണത്തെ കൂടെ സംഭവിക്കാൻ ഇടയുണ്ടെന്നും ഡയറക്ടർ പറഞ്ഞു

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: