17.1 C
New York
Thursday, September 28, 2023
Home Cinema പൂവൻകോഴി - പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന അപൂർവ്വ ചിത്രം

പൂവൻകോഴി – പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന അപൂർവ്വ ചിത്രം

അയ്മനം സാജൻ.PRO

ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ
ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് പൂവൻകോഴി .പപ്പി ആൻഡ് കിറ്റി എൻ്റർടെമെൻ്റിനു വേണ്ടി ഉണ്ണി അവർമ രചനയും സംവിധാനവും നിർവ്വഹിച്ച ഈ കൊച്ചു ചിത്ര० ഒരു ക്ളാസിക് ഫാമിലി ഡ്രാമയാണ്. അവർമ്മ മൂവീസ് ചാനലിൽ ചിത്രം റിലീസ് ചെയ്തു.

അനിതരസാധാരണമായ അതിജീവന സാമർത്ഥ്യം കാഴ്ചവെക്കുന്ന പൂവൻകോഴിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ പ്രതീകമായി പൂവൻകോഴി നിലകൊള്ളുന്നു. ചവിട്ടിയരക്കപ്പെടുന്ന വിഭാഗങ്ങൾ എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചും,അതിജീവിച്ചുമാണ് ഇവിടെ എത്തി നിൽക്കുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു.

ഒരു പൂവൻകോഴിയാണ് ചിത്രത്തിലെ നായകൻ.സാധാരണ ഗതിയിൽ ആനിമൽ ഒാറിയൻെറട് മൂവികളിൽ കണ്ടുശീലിച്ചിട്ടുള്ള ആന,നായ മുതലായ ഇണങ്ങിയതു० അനുസരണയുള്ളതുമായ ജീവികളിൽ നിന്നു० തികച്ചു० വെത്യസ്തമായി, കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിൻെറ സ്പർശ० ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്.
ബാല്യമാണ് പൂവൻകോഴി എന്ന ചിത്രത്തിൻ്റെ ഇതിവൃത്ത०. ആവിഷ്കരണ ശൈലി അതി മനോഹരവു० അത്ഭുതകരവുമാണ്. വിശദാ०ശങ്ങളിലേക്കുള്ള സ०വിധായകൻെറ ശ്രദ്ധ നമ്മെ ആശ്ചര്യപ്പെടുത്തു०. അഭിനേതാക്കൾ ഒാരോരുത്തരു० നമ്മെ അതിശയിപ്പിക്കുന്നു. പ്രത്യേകിച്ചു० ആർഷയുടെ മണിക്കുട്ടി. മികച്ച ഒരു ദൃശ്യാനുഭവമാണ് പൂവൻകോഴി നമുക്ക് സമ്മാനിക്കുന്നത്.

മനുഷ്യജീവികൾക്ക് ഒപ്പം, പക്ഷിമൃഗാതികളുടെ, കാഴ്ച്ചവട്ടത്തിലൂടെയും കഥ പറയാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. പതിനായിരം സിനിമകളിൽ ഒന്നിനു മാത്രം നൽകാൻ കഴിയുന്ന ആസ്വാദനസുഖം തരുന്ന സിനിമയാണ് പൂവൻകോഴി .ഒരു പൂവൻകോഴിയെ നായകനാക്കി ,ആ കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുക്കാൻ ആത്മവിശ്വാസം മാത്രം പോര ,തികഞ്ഞ കലാബോധവും, ലക്ഷ്യബോധവും വേണം. സൗണ്ട് ഡിസൈനി०ഗിലു०, എഡിറ്റി०ഗിലും, മ്യൂസിക്കിലു० സിനിമ എറെ ശ്രദ്ധ ആകർഷിക്കുന്നു.

പപ്പി ആൻഡ് കിറ്റി എൻ്റർടൈമെൻ്റ് പ്രൊഡക്ഷൻസിനു വേണ്ടി സിജോ സി കൃഷ്ണൻ നിർമ്മിക്കുന്ന പൂവൻകോഴിയുടെ രചന, സംവിധാനം -ഉണ്ണി അവർമ, ഡി.ഒ.പി – തരുൺ ഭാസ്ക്കരൻ, കോ .പ്രൊഡ്യൂസർ – പി.എസ്.ജോഷി, എഡിറ്റർ – മനു ഭാസ്കരൻ ,സംഗീതം – അരുൺ ഗോപൻ, പ്രൊഡക്ഷൻ ഡിസൈനർ – മനു ഭാസ്ക്കരൻ, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജിതാ ജോഷി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ.ബി, അസോസിയേറ്റ് ഡയറക്ടർ – ദിലീപൻ, അഭിലാഷ് ഗ്രാമം, അസിസ്റ്റൻ്റ് ഡയറക്ടർ – അരുൺ നാരായണൻ, അഖിൽ വിശ്വനാഥ്, നിഥിൻ, ഉണ്ണി,ജോഫിൻ അൽഫോൺസ്, അഖിൽ ശിവദാസ്, വി എഫ് എക്സ്- മനു ഭാസ്ക്കരൻ, അനന്ത് ദാമോദർ, സൗണ്ട് ഡിസൈൻ, മികസ്- നിഖിൽ വർമ്മ ,അസോസിയേറ്റ് ആർട്ട് ഡയറക്ടർ – രണ്ജിത്ത് എം.ടി, കളറിസ്റ്റ് – മനു ഭാസ്ക്കരൻ, പി.ആർ.ഒ- അയ്മനം സാജൻ.

ഒരു പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ,ജയൻ അവർമ, അർഷ, കുട്ടപ്പൻ, അഞ്ജു എ വി ,പ്രമോദ് പ്രിൻസ്, അബിൻ സജി, ജിബി സെബാസ്റ്റ്യൻ, രാജൻ പി, അഖിൽ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ, എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ.PRO

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: