വാഷിംഗ്ടണ്‍ ഡി.സി: ഈസ്റ്റര്‍ കൊറോണ വൈറസ് ഗൈഡ്‌ലൈന്‍സിന്റെ ഭാഗമായി പൂര്‍ണ്ണമായും വാക്‌സിനേഷന്‍ (രണ്ട് ഡോസ്) ലഭിച്ചവര്‍ ഒത്തുചേരുമ്പോള്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ല എന്ന സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ഡ്രോള്‍ ആന്റ് പ്രിവന്‍ഷന്റെ അറിയിപ്പില്‍ പറയുന്നു.
വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ ഒത്തുചേരുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും, യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുമ്പോള്‍ തന്നെ രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ഒത്തുചേരുന്നതിന് യാതൊരു നിബന്ധനകളും ഇല്ലാ എന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു.
മഹാമാരിയുടെ വ്യാപനം ആരംഭിച്ചതു മുതല്‍ വിവിധ വശങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് സി.ഡി.സി. അറിയിച്ചു.
സ്പിരിച്ച്വല്‍ അവധിദിനങ്ങളില്‍ ആരാധനാലയങ്ങളില്‍ ഒത്തുചേരുന്നവര്‍ കോവിഡ് 19 വ്യാപിപ്പിക്കുന്നതിന് സാദ്ധ്യതയുള്ളതിനാല്‍ കഴിവതും വെര്‍ച്ച്വല്‍ ആയി മതപര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതാണ് നല്ലതെന്ന് സി.ഡി.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നറിയിപ്പ് നൽകുന്നു. ഈസ്റ്ററിന്റെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് വീടിനുപുറത്തായിരിക്കും നല്ലതെന്നുള്ള നിര്‍ദേശവും ഉണ്ട്.
ടെക്‌സസ്സില്‍ മാത്രമല്ല, അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ് -19 പൂര്‍ണ്ണമായും നിയന്ത്രണാധീതമായിട്ടില്ലെന്നും, കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.