17.1 C
New York
Wednesday, June 29, 2022
Home US News പൂര്‍ണ്ണ ഗര്‍ഭിണിയുള്‍പ്പെടെ 6 കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ 17 കാരന്‍ അറസ്റ്റില്‍

പൂര്‍ണ്ണ ഗര്‍ഭിണിയുള്‍പ്പെടെ 6 കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ 17 കാരന്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍

ഇന്ത്യാനാ പോളിസ്: ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 6 അംഗങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 17 വയസ്സുകാരനെ ഇന്ത്യാന പോലീസ് ജനുവരി 25 തിങ്കളാഴ്ച അറസ്റ്റു ചെയ്തു.

ഒരു പതിറ്റാണ്ടിനുള്ളില്‍ നടക്കുന്ന അതിക്രൂരമായ കൂട്ടക്കൊലപാതകമാണിതെന്ന് ഇന്ത്യാന പോലീസ് മെട്രൊപ്പൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വെടി വെക്കുന്നതിന് യുവാവിനെ പ്രേരിപ്പിച്ചതിനുള്ള കാരണം വ്യക്തമല്ല.

ഞായറാഴ്ച രാവിലെയാണ് ഇന്ത്യാന പോലീസിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ നാല് മണിയോടെ വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ടുമെന്ന് പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് നാലുപേരെ വീടിനകത്തും ഒരു യുവാവിനെ പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. അകത്തു കിടന്നിരുന്ന ഗര്‍ഭിണിയുള്‍പ്പെടെ 5 പേര്‍ ഇതിനകം മരിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിലേക്കു മാറ്റി.. ഇയാള്‍ ഗുരുതരാവസ്ഥ തരണം ചെയതിട്ടുണ്ട്.

കെസ്സി ചൈല്‍ഡസ് (42), റെയ്‌മോണ്ട് ചൈല്‍ഡസ് (42) എലെയ്ജ ചൈല്‍ഡ സ് (18) റീത്ത ചൈല്‍ഡസ് (13), പൂര്‍ണ്ണ ഗര്‍ഭിണിയായ കെയ്‌റ ഹോക്കിന്‍സ് (19) എന്നിവരാണ് കൊല്ലപ്പട്ടത്. ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടു.

പുറത്ത് വെടിയേറ്റു കിടന്നിരുന്ന യുവാവിനെ പോലീസ് ആദ്യം സംശയിച്ചുവെങ്കിലും പിന്നീട് 17 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത യുവാവിനെ ജനുവരി 25 തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അറസ്റ്റ് ചെയ്തതായി പോലീസ് , ചീഫ് റാണ്ടല്‍ ടെയ്‌ലര്‍ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രതിക്കെതിരെ , പ്രായപൂര്‍ത്തിയായവര്‍ക്കെതിരെയുള്ള മര്‍ഡര്‍ ചാര്‍ജ് വേണമോ എന്ന് പരിശോധിച്ചു വരികയാണെന്ന് ചീഫ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: