17.1 C
New York
Thursday, October 28, 2021
Home Special പൂജവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂജവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെങ്കിട്ടേഷ് മുണ്ടൂർ

വിജയ ദശമി ആഘോഷിക്കുന്നതിന് എല്ലാവരും തയ്യാറെടുക്കുകയാണ്. വീട്ടിൽ പൂജവയ്ക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പൂജദുര്‍ഗ്ഗാഷ്ടമി നാളില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്ന രീതിയാണ് ഉള്ളത്.

അഷ്ടമി ദിവസമായ ഇന്ന് (ഒക്ടോബർ 13) വൈകുന്നേരം പൂജവയ്ക്കാം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ദുര്‍ഗ്ഗാഷ്ടമി നാളില്‍ പൂജവയ്ക്കാറുണ്ട്. മിക്ക വീടുകളിലും പൂജവെപ്പ് നടത്താറുണ്ട്. വീട്ടില്‍ പൂജവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

നിത്യേന പൂജ നടക്കുന്ന ഇടങ്ങള്‍ ആയതുകൊണ്ട് ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍ ആവശ്യമില്ല. എന്നാല്‍ വീടുകളില്‍ സാഹചര്യം അങ്ങനെ അല്ല. വിളക്ക് വച്ച്‌ ഈശ്വരാരാധന നടത്തുന്നുണ്ടെങ്കിലും വീടുകളില്‍ ദേവീ ചൈതന്യത്തെ ആവാഹിക്കുകയോ നിത്യപൂജകള്‍ നടത്തുകയോ ചെയ്യുന്നില്ല. എന്നാല്‍ പൂജവെക്കുന്നസമയത്ത് ദേവീചൈതന്യത്തെ ആവാഹിക്കുകയും ആരാധനയ്ക്കായി ഇരിപ്പിടം ഒരുക്കുകയും വേണം.

വെറും തറയില്‍ പൂജവെക്കാന്‍ പാടില്ല.നിലത്ത് പട്ടോ മരപ്പലകയോ വിരിച്ച്‌ വേണം പൂജവെപ്പിനുള്ള പീഠം ഒരുക്കാന്‍. പൂജാമുറിയിലോ വീടിന്‍റെ ഈശാന കോണായ വടക്കു കിഴക്ക് ഭാഗത്തോ പൂജ വെയ്ക്കാം. പൂജവെക്കാനുദ്ദേശിക്കുന്ന ഇടം തുളസീതീര്‍ത്ഥം തളിച്ച്‌ ശുദ്ധമാക്കണം. പൂജാമുറിക്ക് പുറത്താണെങ്കില്‍ ചാണകവെള്ളം തളിച്ചും ശുദ്ധമാക്കാം.

സരസ്വതീ ദേവിയുടെ ചിത്രം വച്ചതിനു ശേഷം അതിനു മുന്‍പിലായി പൂജയ്ക്ക് വെക്കുന്ന വസ്തുക്കള്‍ ഒരുക്കണം. ദേവിയുടെ ഇടതുഭാഗത്തായി പ്രഥമസ്ഥാനം നല്‍കി ഗണപതിയെയും വലതു ഭാഗത്ത് ഇഷ്ടദേവതയേയും പ്രതിഷ്ഠിക്കാം. പൂജവെക്കുന്ന സ്ഥലം പൂക്കളാല്‍ അലങ്കരിക്കുന്നതും പൂമാലചാര്‍ത്തുന്നതും ഉത്തമമായിരിക്കും.

ഗണപതിയേയും സരസ്വതിയേയും ഇഷ്ടദേവതയേയും മനസ്സില്‍ ധ്യാനിച്ച്‌ പൂജ വയ്ക്കുന്ന ആയുധങ്ങള്‍ പുസ്തകങ്ങള്‍ തുടങ്ങിയവയില്‍ ഒരു പിടി പുഷ്പം അര്‍ച്ചിച്ചതിനു ശേഷം വേണം പൂജവെക്കാന്‍. അവല്‍, മലര്‍, ശര്‍ക്കര, പഴം, കല്‍ക്കണ്ടം, എന്നിവ കൊണ്ട് നിവേദ്യമര്‍പ്പിച്ച ശേഷവും പൂജവെക്കാം. നിർബന്ധമില്ല.

വിജയദശമീ ദിവസം രാവിലെ കുളിച്ചു ശുദ്ധമായ ശേഷം പൂജയ്ക്കുവെച്ച ഉപകരണങ്ങളില്‍ ചന്ദനം ചാര്‍ത്തണം. പൂജയെടുത്തതിനു ശേഷം മണലിലോ അരിയിലോ ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു എന്ന് ഭക്തിയോടെ എഴുതണം. അതിന് ശേഷം പുസ്തകം പൂജവെച്ചവര്‍ അതിന്‍റെ ഒരുഭാഗം വായിക്കണം. മുതിര്‍ന്നവര്‍ക്ക് പുണ്യഗ്രന്ഥങ്ങള്‍ പകുത്തു വായിക്കാം. ഉപകരണങ്ങള്‍ പൂജവെച്ചവര്‍ ദേവിയ്ക്കു മുന്നില്‍ വെച്ചു തന്നെ ഭക്ത്യാദരപൂര്‍വ്വം അവ ഉപയോഗിക്കുക.

✍വെങ്കിട്ടേഷ് മുണ്ടൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: