17.1 C
New York
Friday, October 7, 2022
Home US News പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ 46% റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ 46% റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യുയോർക്ക്: റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നിൽക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സർലോക്ക യൂണിവേഴ്സിറ്റി (യുഎസ്എ) പുറത്തുവിട്ട സർവേയിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന് വോട്ടു ചെയ്തവരാണ് സർവേയിൽ പങ്കെടുത്തത്.

റിപ്പബ്ലിക്കൻ പാര്ട്ടിയിലെ 27 ശതമാനം മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉറച്ചു നിൽക്കൂ എന്നും, ശേഷമുള്ളവർ ഇതുവരെ വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നും സർവേ ചൂണ്ടികാണിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഞങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയല്ല നിലനിൽക്കുന്നതെന്നും, ട്രംപ് ഞങ്ങൾക്കൊപ്പം നിന്ന് ഞങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പോരാടുമെന്നും 47 ശതമാനം റിപ്പബ്ലിക്കൻസും വിശ്വസിക്കുന്നു.

ചെറുകിട വ്യവസായങ്ങൾക്ക് ട്രംപ് നൽകുന്ന പിന്തുണ വളരെ ശക്തമാണെന്ന് മിൽവാക്കിയിൽ നിന്നുള്ള ഒരു വ്യവസായി പറയുന്നു. ഇതുവരെ ട്രംപ് ഒരു പ്രത്യേക പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കൻ നേതൃത്വത്തെയും , സെനറ്റ് മൈനോറട്ടി ലീഡർ മിച്ചു മെക്കോണലിനേയും അനിശിതമായി ട്രംപ് ഈയിടെ വിമർശിച്ചിരുന്നു. ട്രംപിനെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തിന് മിച്ചു മെക്കോണൽ എതിരായി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ജനുവരി 6ന് നടന്ന കാപ്പിറ്റോൾ കലാപത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ട്രംപിനാണെന്നും, ട്രംപിനെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്നും മെക്കോണൽ മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിനും രാജ്യത്തിനു മുൻഗണന നൽകുന്ന നയരൂപീകരണത്തിനും അമേരിക്കയെ ശക്തിപ്പെടുത്തുന്നതിനും ഞാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകുമെന്ന് ട്രംപ് മിച്ചു മെക്കോണലിന്റെ മുന്നറിയിപ്പിന് മറുപടി നൽകി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡോ. ശശി തരൂരിന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

  തകർച്ചയുടെ പടുകുഴിയിൽ ആയ കോൺഗ്രസിനെ കരകയറ്റാൻ തരൂരിനു മാത്രമേ കഴിയൂ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ...

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: