17.1 C
New York
Saturday, October 16, 2021
Home US News പുതിയ എഴുത്തുകാരെ വലിച്ചുകീറരുതേ... 🙏 (ലേഖനം)

പുതിയ എഴുത്തുകാരെ വലിച്ചുകീറരുതേ… 🙏 (ലേഖനം)

✍മിനി സജി, കൂരാച്ചുണ്ട്

വീഞ്ഞ് പഴകുന്തോറും രുചികൂടുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ പഴയവീഞ്ഞ് പുതിയ കുപ്പികളിലാക്കി ഇന്നും വിളമ്പുകയാണോ വിദ്യാഭ്യാസമേഖലയെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. രചനകൾ പഴയതോ പുതിയതോ എന്നതിനപ്പുറം അലമുറയിടുന്ന അക്ഷരങ്ങളുടെ ബഹുസ്വരതയുമായി വിപ്ലവത്തിനൊരുങ്ങുന്ന പുതിയ എഴുത്തുകാരെപ്പറ്റി പ്പറയാൻ ഞാനിതെഴുതുന്നു.
ഒരു പക്ഷേ മലയാള സാഹിത്യത്തിലെ സ്ത്രീപക്ഷരചനകളിൽ
സ്വാതന്ത്ര്യത്തിനുള്ള മുറവിളകൾ ഉയർന്നു കേൾക്കാം .

അക്ഷരങ്ങൾകൊണ്ട് ജീവിതം അണച്ചുകെട്ടുമ്പോഴും ഉറച്ചശബ്ദത്തിൽ പ്രതിക്ഷേധിക്കുന്ന നിരവധിയാളുകളെ കണ്ടിട്ടുണ്ട്. 1930-കളിൽ കെ സരസ്വതിയമ്മ ,
പെൺബുദ്ധി ‘ഭാഗ്യവതി, സ്ത്രീജന്മം തുടങ്ങിയ കഥകളിലൂടെ മധ്യവർഗ കേരളീയ കുടുംബങ്ങളിലെ സ്ത്രീകളുടെ ദുരിതങ്ങൾ വരച്ചുകാട്ടി. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ദുഃഖങ്ങളായിരുന്നു ലളിതാംബിക അന്തർജനത്തിൻ്റെ കഥകളിലെ മുഖ്യവിഷയം. രാജലക്ഷ്മിയുടെ കഥകളായ മാപ്പ്, മകൻ, പരാജിത എന്നിവ വേറിട്ട അനുഭവലോകം തുറന്നുകാട്ടുന്ന കഥകളാണ്.

ഇതുചൂണ്ടിക്കാട്ടിയത് അന്നും, ഇന്നും പ്രതിക്ഷേധിക്കാനും തുറന്നു പറയാനും സ്ത്രീകൾ മടിക്കാറില്ലന്ന് കാണിക്കാനാണ് .
പാഠപുസ്തകളിൽ എഴുത്തച്ചനും ,കുഞ്ചൻനമ്പ്യാരും, ചെറുശ്ശേരിയും, തകഴിയും, ബഷീറും ,ഇന്നും നിറയുകയാണ്. പുതിയ എഴുത്തുകാരും അവരുടെ രചനകളും പുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കണം. വിദ്യാഭ്യാസവകുപ്പ് അതിനു തെയ്യാറാകണം .

ജീവിതത്തിൻ നിന്നും വലിച്ചുകീറിയ പല രചനകളും പഴമക്കാർ നമുക്ക് തന്നിട്ടുണ്ട്. എന്നാൽ ആകാശം പൊട്ടിത്തെറിക്കാൻ തക്കവിധം, ജാലകങ്ങൾ തുന്നിട്ട്, ഇമകൾ ചിമ്മാതെ എഴുത്തുകാർ കാത്തിരിക്കുകയാണ്. ശക്തമായ രചനകൾ സൈബർ ഇടങ്ങളിൽ നാം വായിക്കപ്പെടുന്നു. മലയാള ബാലസാഹിത്യ ക്യതികൾ ലളിതവും സുന്ദരവുമായ ആഖ്യാന രീതിയിൽ ഇന്നും തിളങ്ങി നിൽക്കുന്നുണ്ട്.

കാത്തിരിക്കുകയാണ് പുതിയ എഴുത്തുകാർ അച്ചടിമഷി പുരട്ടി മക്കൾക്കു മുന്നിൽ മാധവിക്കുട്ടിയുടെ നെയ്പ്പായസം പോലെ വിളമ്പുന്നതും കാത്ത്.
അതെ കണ്ണുള്ളവർ കാണാതെ പോകുന്ന ലോകത്തെ അടയാളപ്പെടുത്തുന്ന വരികൾ കണ്ടില്ലന്ന് നടിക്കരുത്.

✍മിനി സജി, കൂരാച്ചുണ്ട്

COMMENTS

10 COMMENTS

  1. പുതിയ നല്ല രചനകൾ വായിക്കാനാകുന്നുണ്ട്. മിനി സജി പറഞ്ഞത് ശരിയാണ് നല്ല രചനകൾക്കും രചയിതാക്കൾക്കും അവസരങ്ങൾ ലഭിക്കട്ടെ.👍👍👍

  2. വളരെ പ്രസക്തമായ ഒരു വിഷയം….. ആശാനും കുഞ്ചനും ചെറുശ്ശേരിയും ഒക്കെ പാഠപുസ്തകങ്ങളിൽ നിറയുമ്പോൾ ഇടക്കെങ്കിലും യുവ കവികളും കവയത്രികളും വരേണ്ടതാണ്…..

  3. നല്ല ലേഖനം ടീച്ചറേ, പലരുടെയും മനസ്സിലുള്ളതും എന്നാൽ തുറന്നു പറയാൻ മടിക്കുന്നൊരു കാര്യവും, നന്നായിപ്പറഞ്ഞു.
    പുതിയ എഴുത്തുകാരും വായിക്കപ്പെടട്ടെ 🌹🌹

  4. പഴമയെ മുറുകെപ്പിടിച്ചു കൊണ്ട്
    പുതുമയെ വാരി പുണരാനുള്ള മനസ്സാണു വേണ്ടത്.. രണ്ടിന്റേയും നല്ല വശങ്ങൾ എടുക്കുക …

  5. പുതിയ എഴുത്തുകാർക്കും ഇടം കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോർക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി. റവ. മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി &...

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: