17.1 C
New York
Sunday, June 4, 2023
Home Religion പുണ്യ ദേവാലയങ്ങൾ

പുണ്യ ദേവാലയങ്ങൾ

സെബിൻ ബോസ്സ്

ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിലാരോളായ തോമാശ്ലീഹായാണ് ഇന്ത്യയിൽ ക്രിസ്തുമതത്തിന് തുടക്കം കുറിച്ചത് .AD 52 ൽ കേരളത്തിലെ കൊടുങ്ങല്ലൂർ ( മുസിരിസ് , മുചിരി എന്നിങ്ങനെയായിരുന്നു അന്നത്തെ കൊടുങ്ങലൂരിന്റെ പേരുകൾ ) എന്ന സ്ഥലത്താണ് തോമാശ്ലീഹാ വന്നിറങ്ങിയതെന്നാണ് ചരിത്രം . ക്രിസ്തുമത പ്രചാരണത്തിന്റെ ഭാഗമായി അന്നത്തെ ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖമായ കൊടുങ്ങലൂരിൽ വന്നിറങ്ങിയ തോമാശ്ലീഹാ (St Thomas ) കൊടുങ്ങല്ലൂരിൽ നിന്ന് ജലമാർഗ്ഗം കന്യാകുമാരി വരെ യാത്ര ചെയ്ത് എട്ട് പള്ളികൾ സ്ഥാപിക്കുകയുണ്ടായി .ഇവ ഏഴരപ്പള്ളികൾ എന്നാണറിയപ്പെടുന്നത്.

കേരളത്തിൽ തൃശൂർ ജില്ലയിലെ കൊടുങ്ങലൂർ അഴീക്കോട് സ്ഥിതി ചെയ്യുന്ന (1 ) മാർത്തോമ പള്ളിയും , (2)തൃശൂർ ജില്ലയിൽ തന്നെചാവക്കാടിനടുത്ത് പാലയൂർ പള്ളിയും , ( 3 ) ആലപ്പുഴ ജില്ലയിൽ ചേർത്തലക്കടുത്ത് കോക്കമംഗലം പള്ളിയും (4 ) എറണാകുളം ജില്ലയിൽ വടക്കൻപറവൂരിൽ കോട്ടക്കാട് പള്ളിയും , (5 )പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ നിരണം പള്ളിയും , (6 ) പത്തനംതിട്ട ജില്ലയിൽ തന്നെ നിലയ്ക്കൽ പള്ളിയും , (7 ) കൊല്ലം ജില്ലയിൽ തേവലക്കരപ്പള്ളിയും ആണ് തോമാശ്ലീഹാ കേരളത്തിൽ പണികഴിപ്പിച്ച ക്രിസ്ത്യൻ ദേവാലയങ്ങൾ .എട്ടാമത്തെ പള്ളി കേരളത്തിന് പുറത്ത് കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് എന്ന സ്ഥലത്താണ് . തിരുവിതാം കോട് പണി കഴിപ്പിച്ച പള്ളി അരപ്പള്ളി എന്നാണ് പലകാരണങ്ങൾ കൊണ്ടറിയപ്പെടുന്നത് . (തോമാശ്ലീഹാ പണികഴിപ്പിച്ച പള്ളികളിൽ വെച്ച് ചെറുതായത് കൊണ്ടാണെന്നും , അതല്ല രാജാവിനോടുള്ള ബഹുമാനാർത്ഥം അരചൻ എന്ന വാക്കിലെ ‘അര ” ചേർത്ത്‌ അരപ്പള്ളി ആയതെന്നും പറയപ്പെടുന്നു . .)

ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ സ്ഥാപിച്ച പുരാതന ദേവാലയങ്ങൾ ഇവയാണെങ്കിലും വിശ്വാസത്താലും ഐതിഹ്യങ്ങളാലും അറിയപ്പെടുന്ന നിരവധി തീർത്ഥാടനകേന്ദ്രങ്ങൾ വേറെയുമുണ്ട് . അതിൽ പ്രധാനപ്പെട്ടതാണ് ഭരണങ്ങാനം ആനക്കല്ല് സെന്റ് മേരീസ് ഫൊറോനാ പള്ളി.

സെന്റ് മേരീസ് ഫൊറോനാ പള്ളി , ഭരണങ്ങാനം .( ആനക്കല്ല് പള്ളി )

വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം വരുന്നതിനും മുൻപ് സെയിന്റ് മേരീസ് പള്ളി ആനക്കല്ല് പള്ളിയെന്നാണ് അറിയപ്പെട്ടിരുന്നത് . കോട്ടയം ജില്ലയിലെ പാലാക്കടുത്തുള്ള ഭരണങ്ങാനം എന്നിപ്പോൾ അറിയപ്പെടുന്ന പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കാനുള്ള തീരുമാനം എടുത്തെങ്കിലും എവിടെ സ്ഥാപിക്കണം എന്ന് വിശ്വാസികൾ തമ്മിൽ തർക്കമായപ്പോൾ , മധ്യസ്ഥരുടെ തീരുമാനപ്രകാരം പള്ളി സ്ഥാപിക്കാനുള്ള മൂലക്കല്ല് ഒരു ആനയുടെ തുമ്പിക്കയ്യിൽ കൊടുക്കുകയും ആന എവിടെ കല്ല് വെക്കുന്നുവോ അവിടെ പള്ളി സ്ഥാപിക്കാനും തീരുമാനമായി . അങ്ങനെ ആന കല്ല് വെച്ചിടത്താണ് സെയിന്റ് മേരീസ് പള്ളി പണിതുയർത്തിയത് എന്നതിനാൽ ആനക്കല്ല് പള്ളിയെന്നാണ് മുൻകാലങ്ങളിൽ ഭരണങ്ങാനം പള്ളിയറിയപ്പെട്ടിരുന്നത് .

ഈയിടക്ക് സഹസ്രാബ്ദി ആഘോഷിച്ച സെയിന്റ് മേരീസ് പള്ളി എന്നാൽ പഴക്കം കൊണ്ടല്ല ഇപ്പോഴറിയപ്പെടുന്നത് .ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായ അൽഫോൻസാമ്മയുടെ പേരിനാൽ ആണ് .

വിശുദ്ധ അൽഫോൻസാമ്മ

1910 ആഗസ്റ്റ് 19 കോട്ടയം ജില്ലയിലെ ആർപ്പൂക്കര ഗ്രാമത്തിൽ മുട്ടത്തുപാടത്ത് കുടുംബത്തിൽ ജനിച്ച അൽഫോൻസാ 1927 ൽ ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ ചേരുകയും 1930 മേയ് 19-ന് ശിരോവസ്ത്രം സ്വീകരിക്കുകയും ചെയ്തു .മഠത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കോട്ടയം ജില്ലയിലെ വാകക്കാട് ക്ലാരമഠം വക പ്രൈമറി സ്‌കൂളിൽ അധ്യാപകയായി ജോലി സ്വീകരിച്ച അൽഫോൻസാമ്മ കഠിനമായ രോഗപീഡകളാൽ അധ്യാപക ജോലിയുപേക്ഷിച്ച് ഭരണങ്ങാനത്തേക്ക് മടങ്ങി . രോഗകാരണങ്ങളാൽ നിത്യവ്രതവാഗ്‌ദാനം നടത്തുവാനാകാത്തതിനാൽ അൽഫോൻസാ സ്വസഭാസ്ഥാപകനായ ചാവറ കുരിയാക്കോസ് ഏലിയാസച്ചനോട് പ്രാർത്ഥിക്കുകയും രോഗം മാറുകയുമുണ്ടായി . തുടർന്ന് 1936 ഓഗസ്റ്റ് 12-ന് നിത്യവ്രതവാഗ്‌ദാനം നടത്തിയ അൽഫോൻസാമ്മ തുടർന്നും രോഗപീഡകളാൽ വലയുകയും 1946 ജുലൈ മാസം 28 ഞായറാഴ്ച ആനക്കല്ല് പള്ളയിൽ രാവിലത്തെ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ അവശയാകുകയും ചെയ്തു . ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ കർത്താവിൽ നിദ്ര പ്രാപിച്ച അൽഫോൻസാമ്മയെ ആനക്കല്ല് പള്ളിയുടെ സിമിത്തേരി കപ്പേളയിൽ സംസ്കരിച്ചു

അപ്പോൾ മുതൽ സ്‌കൂൾ കുട്ടികളെ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചു മധ്യസ്ഥതക്കായി പ്രാർത്ഥിക്കുക പതിവായിരുന്നു . 1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയോടുള്ള പ്രാർത്ഥന വഴിയായി സുഖപ്പെടുകയും ഈ അത്ഭുതപ്രവർത്തിയാൽ വത്തിക്കാൻ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു . മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൻസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ വിശുദ്ധയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഭരണങ്ങാനം പള്ളിയിലേക്ക് തീർത്ഥാടകരുടെ അനിയന്ത്രിതമായ പ്രവാഹം തുടങ്ങി .

ജീവതത്തിൽ മറ്റാരും അനുഭവിക്കാത്തത്ര കഷ്ടപ്പാടുകളും വിഷമതകളും അനുഭവിച്ച വിശുദ്ധ അൽഫോൻസാമ്മയോടുള്ള മാദ്ധ്യസ്ഥം വഴി രോഗശാന്തിക്കും മാതാപിതാക്കളുടെ ദീർഘായുസ്സിനും വേണ്ടി അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുവാനായി എല്ലാ ദിനങ്ങളിലും ഇന്ത്യയിൽ മിക്കയിടത്തുനിന്നുമുള്ള വിശ്വാസികൾ വരുന്നുണ്ടെങ്കിലും , എല്ലാ വർഷവും ജൂലായ് 19 നു കൊടിയേറുന്ന പെരുന്നാൾ മുതൽ അൽഫോൻസാമ്മയുടെ മരണ ദിവസമായ ജൂലായ് 28 ന് പ്രധാന പെരുന്നാൾ വരെ തീർത്ഥാടകരുടെ അനിയന്ത്രിയതമായ പ്രവാഹമാണിവിടേക്ക്

പാലാ ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം പള്ളിയിലേക്കുള്ള ദൂരം. അടുത്തുള്ള റെയിൽവേ സ്റ്റേഷനായ കോട്ടയത്ത് നിന്നും 33 കിലോമീറ്ററും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 80 കിലോമീറ്ററുമാണ്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: