17.1 C
New York
Thursday, August 11, 2022
Home Religion പുണ്യ ദേവാലയങ്ങൾ – 3 - അർത്തുങ്കൽ പള്ളി

പുണ്യ ദേവാലയങ്ങൾ – 3 – അർത്തുങ്കൽ പള്ളി

സെബിൻ ബോസ്സ്✍

കേരളത്തിൽ പണ്ടുണ്ടായിരുന്ന നാട്ടുരാജ്യങ്ങളിൽ ഒന്നായ മൂത്തേടത്തു രാജ്യത്തിൻറെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ . തോമാശ്ലീഹായാൽ ക്രൈസ്തവരായ അനേകം വിശ്വാസികൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു അർത്തുങ്കൽ .എന്നാൽ ദേവാലയത്തിന്റെയും പുരോഹിതരുടെയും അഭാവം മൂലം മാമോദീസ തുടങ്ങിയ കൂദാശകൾ അനുഷ്‌ടിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല . വാസ്കോ ഡാ ഗാമയുടെ കേരള സന്ദർശനത്തിന് ശേഷം അനേകം പോർച്ചുഗീസ് മിഷണറിമാരും മറ്റും അന്നത്തെ വ്യാവസായിക ആസ്ഥാനം കൂടിയായ അർത്തുങ്കൽ സന്ദർശിക്കുക പതിവായിരുന്നു . തദ്ദേശവാസികളായ ക്രൈസ്തവർ അവരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

തദ്ദേശവാസികളും മിഷണറിമാരും ചേർന്ന് ഒരു ക്രൈസ്തവ ദേവാലയത്തിനായി മൂത്തേടത്തു രാജാവിന്റെ അനുമതി നേടിയിരുന്നെങ്കിലും സാധ്യമായില്ല . ഒടുവിൽ മിഷണറിമാരുടെ സഹായങ്ങളും മറ്റും പരിഗണിച്ച രാജാവ് അനുമതിയും ദേവാലയ നിർമിതിക്കുള്ള തടികൾ സഹായം നൽകുകയും ചെയ്തു . അങ്ങനെ 1581 നവംബർ 30 ന് വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനം തടിയിലും തെങ്ങോലയിലും നിർമിച്ച പള്ളിയിൽ വിശുദ്ധ അന്ത്രയോസിന്റെ പ്രതിഷ്ഠാകർമം നടന്നു .

1584 ൽ വികാരിയായി ചുമതലയേറ്റ ഫാദർ ഫെനിഷ്യ പള്ളി കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുവാൻ മുന്നിട്ട് നിന്നു . ഫാദർ ഫെനിഷ്യ ആണ് ഇന്ന് അറിയപ്പെടുന്ന അർത്തുങ്കൽ പള്ളിയുടെ പേരിനും പ്രശസ്തിക്കും മുഖ്യ ഹേതു എന്ന് പറയാം ..

ഗതാഗത മാർഗ്ഗങ്ങൾ പരിമിതമായിരുന്ന 1640 കാലഘട്ടത്തിൽ വള്ളത്തിലും മറ്റുമായി കരിങ്കല്ലുകൾ എത്തിച്ച് , പടിഞ്ഞാറോട്ട് അഭിമുഖമാക്കി അർത്തുങ്കൽ പള്ളി വിപുലമായ രീതിയിൽ പണിതു . ഇക്കാലയളവിൽ പാരീസിൽ നിർമ്മിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവുമായി മദിരാശിയിലെ മൈലാപ്പൂരിലേക്ക് വന്ന ലിയനാര്‍ഡോ ഗോന്‍ സാല്‍വെസ് എന്ന നാവീകന്റെ കപ്പൽ ഉഗ്രമായ കടൽ ക്ഷോഭത്തിൽ പെടുകയും , കപ്പൽ അപകടം കൂടാതെ കരക്കടുത്താൽ തിരുസ്വരൂപം കരക്കുള്ള പള്ളിയിൽ പ്രതിഷ്ടിക്കാമെന്ന് നാവികൻ നേരുകയും ചെയ്തു . കപ്പൽ അപകടം കൂടാതെ അർത്തുങ്കൽ പള്ളിയുടെ തീരത്തടുക്കുകയും വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം അർത്തുങ്കൽ പള്ളിയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു .

അയ്യപ്പനും അർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള അടുപ്പത്തെ പറ്റി പല ഐതിഹ്യങ്ങളുമുണ്ട് . ശബരിമല സന്ദർശനം നടത്തുന്ന അയ്യപ്പന്മാർ കുളിച്ചു തൊഴുതു അർത്തുങ്കൽ പള്ളിയിലെത്തി പുണ്യാളനെ വണങ്ങിയതിന് ശേഷമാണ് മാലയൂരുന്നത് . വെളുത്തച്ചന്റെ തിരുസവിധത്തിൽ മാലയൂരിയാൽ പൂർണ ഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം .

ശാസ്ത്രങ്ങളിലും കലകളിലും അതീവ നൈപുണ്യം ഉണ്ടായിരുന്ന അർത്തുങ്കൽ ആദ്യകാല പള്ളിവികാരിയും യൂറോപ്യൻ വംശജനുമായിരുന്ന ഫാദർ ഫെനിഷ്യ അയ്യപ്പൻറെ ഗുരുകുലമായ ചീരപ്പൻ ചിറയിലെത്തി

അവിടെവെച്ചു അയ്യപ്പനുമായി സഹോദര തുല്യമായ അടുപ്പം ആയെന്നാണ് ഐതിഹ്യം . വിശുദ്ധ സെബാസ്ത്യാനോസിനെയും അർത്തുങ്കൽ പള്ളി വികാരിയായിരുന്ന ഫാദർ ഫെനിഷ്യയയും വെളുത്തച്ചൻ എന്നറിയപ്പെട്ടിരുന്നതിനാൽ ഐതിഹ്യങ്ങളിലും വിശ്വാസങ്ങളിലും വെളുത്തച്ചൻ ആരെന്നത് വൈവിധ്യമായി തുടരുന്നുവെങ്കിലും .വെളുത്തച്ചന്‍റെയും അയ്യപ്പന്‍റെയും സ്നേഹബന്ധം പിന്നീടു മത മൈത്രിയുടെയും സാഹോധര്യത്തിന്‍റെയും പ്രതീകമായി മാറി.”എന്നെ കാണുവാന്‍ വരുന്നവര്‍ എന്‍റെ വെളുത്തച്ചനെ കൂടി കണ്ടു കൊണ്ട് പോകണമെന്ന് ” ശബരി മലയിലെ ഒരു വെളിച്ചപ്പാട് തുള്ളി പറയുമായിരുന്നത്രേ ! .മകര പെരുന്നാളിന് പള്ളിയില്‍ കൊടി ഉയരുമ്പോള്‍ നാട്ടുകാര്‍ വായ് കുരവ ഇടുന്നത് വെളുത്തച്ചന്‍ ജ്യെഷ്ട്ട സഹോദരനായി കരുതുന്ന ശബരിമല അയ്യപ്പനെ അറിയിക്കാനാണന്നാണ് വിശ്വാസം . അത് കൊണ്ട് തന്നെ അർത്തുങ്കൽ പള്ളിപ്പെരുന്നാൾ നാനാജാതി മതസ്ഥരും ആവേശത്തോടെ കൊണ്ടാടുന്നതാണ് .

എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്. ആദ്യ കാലങ്ങളില്‍ പ്രദക്ഷിണത്തിനു ഉപയോഗിച്ചിരുന്നത് മൂത്തേടത്ത് രാജ കുടുംബത്തില്‍ നിന്നും സമ്മാനിച്ച തേരായിരുന്നു .ഈ തേര് ജീര്‍ണ്ണിക്കുവാന്‍ തുടങ്ങിയപ്പോളാണ് ഇന്നത്തെ ശില്‍പ്പ വേലകളോട് കൂടിയ രൂപക്കൂട് ഉണ്ടാക്കിയത് . തിരുനാളിനാരംഭമായി ഉയർത്തുവാനുള്ള കൊടി പാലായിൽ നിന്നുമാണ് എത്തിക്കുക. ഈ കൊടി ആദ്യം തുമ്പോളി പള്ളിയിലും തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടൊപ്പം അന്നേ ദിവസം വൈകിട്ട് അർത്തുങ്കൽ പള്ളിയിലും എത്തിക്കും..പ്രദക്ഷിണം അറബി കടലിന്‍റെ തീരത്തുള്ള പള്ളിയുടെ കുരിശടി വരെ ആണ് നടത്തുന്നത് തിരു സ്വരൂപം കടപ്പുറത്തെ പടിഞ്ഞാറെ കുരിശിനു സമീപത്തേക്ക് എത്തുമ്പോഴും തിരിച്ചു പള്ളിയകത്തു കയറുമ്പോഴും “വെളുത്തച്ചോ ” വിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാകും .മുത്ത്‌ കുടകളും സ്വര്‍ണ്ണ കുരിശുകളും പൊന്‍ വെള്ളി കുരിശുകളും വര്‍ണ്ണ ശബളമാക്കുന്ന പ്രദക്ഷിണത്തെ അകമ്പടി സേവിക്കാന്‍ എന്ന വണ്ണം ആകാശത്ത് വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകള്‍ അത്ഭുതവും മനോഹരവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്

അർത്തുങ്കൽ പള്ളിയിലേക്ക് എത്തിച്ചേരുവാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 63 കിലോമീറ്ററും , ഏറ്റവുമടുത്ത റെയിൽവേസ്റ്റഷൻ പട്ടണമായ ചേർത്തലയിൽ നിന്നും 4 കിലോമീറ്ററുമാണ് .

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: