17.1 C
New York
Thursday, September 23, 2021
Home Religion പുണ്യദേവാലയങ്ങൾ-4

പുണ്യദേവാലയങ്ങൾ-4

സെബിൻ ബോസ്സ്✍

കേരളത്തിലെ അറിയപ്പെടുന്ന മറ്റൊരു ക്രിസ്ത്യൻ ദേവാലയമാണ് എടത്വാ പള്ളി.ഗീവർഗീസ് പുണ്യാളന്റെ
നാമധേയത്തിലാണ്.ആലപ്പുഴ ജില്ലയിലെ കുട്ടനാടൻ ഗ്രാമമായ എടത്വായിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്രൈസ്തവ ദേവാലയമാണ് സെന്റ്. ജോർജ് ഫൊറോന പള്ളി അഥവാ എടത്വാപള്ളി.

എടത്വായിലെയും കുട്ടനാടിന്റെ ഇതര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ വിശ്വാസികൾ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് തോമാശ്ലീഹായാൽ സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന നിരണം പള്ളിയെ ആയിരുന്നു. AD 417-ൽ ചമ്പക്കുളത്ത് ഒരു പള്ളി സ്ഥാപിതമായതോടെ ഇവരുടെ ആശ്രയം ആ പള്ളിയായിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ആലപ്പുഴയിലും പുറക്കാട്ടും പുളിങ്കുന്നിലും പള്ളികൾ സ്ഥാപിതമായതോടെ തങ്ങൾക്കും സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള എടത്വാ നിവാസികളുടെ ആഗ്രഹം ശക്തമായി. അന്ന് എടത്വാ പ്രദേശം വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നതിനാൽ വിശ്വാസികൾ വരാപ്പുഴ മെത്രാനായിരുന്ന റെയ്മണ്ട് തിരുമേനിയെ സന്ദർശിച്ച് തങ്ങളുടെ ആവശ്യം അറിയിച്ചു.

വരാപ്പുഴ മെത്രാനിൽ നിന്നും അനുമതി ലഭിച്ചതിൻ പ്രകാരം 1810 സെപ്റ്റംബർ 29-ന് എടത്വായിലെ കോയിൽമുക്ക് എന്ന സ്ഥലത്ത് ഒരു ചെറിയ പള്ളി സ്ഥാപിക്കപ്പെട്ടു. പള്ളിക്കാവശ്യമായ സ്ഥലം ദാനമായി നൽകിയത് എടത്വായിലെ പ്രമുഖ നായർ തറവാടായ ചങ്ങംകരി വെള്ളാപ്പള്ളിയിലെ കൊച്ചെറുക്കപ്പണിക്കരായിരുന്നു. കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമായിരുന്നു എങ്കിലും നിശ്ചയദാർഢ്യമുള്ളവരും അധ്വാനശീലരുമായിരുന്ന ഇടവകജനങ്ങൾ വലിയ ഒരു പള്ളി നിർമ്മിക്കുവാൻ തീരുമാനിച്ചു. 1839-ൽ ശിലാസ്ഥാപനം നടത്തിയ വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പുതിയ പള്ളിയുടെ നിർമ്മാണം പൂർത്തിയായപ്പോൾ വിശുദ്ധന്റെ ഒരു രൂപം പള്ളിയിൽ പ്രതിഷ്ഠിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായി. ഒടുവിൽ ഇടപ്പള്ളി പള്ളിയുടെ തട്ടിൻപുറത്ത് സൂക്ഷിച്ചിരുന്ന തിരുസ്വരൂപങ്ങളിലൊന്ന് എടത്വായിലെത്തിച്ച് ആഘോഷപൂർവ്വം സ്ഥാപിച്ചു.
സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയിൽ പെട്ട ഈ പള്ളി 1810-ൽ സ്ഥാപിക്കപ്പെട്ടതാണ്. പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ വാസ്‌തുശില്‌പശൈലി വളരെ മനോഹരമാണ്. മധ്യകാല യൂറോപ്യൻദേവാലയങ്ങളെ ഓർമ്മപെടുത്തുന്നതാണ് ഇതിന്റെ നിർമ്മാണം.

പെരുന്നാളിനു കൊടികയറുന്നതോടെ സ്വർണ്ണാലംകൃതമായ വിശുദ്ധ ജോർജ്ജിന്റെ തിരുസ്വരൂപം പള്ളിയുടെ മധ്യത്തിലുള്ള വേദിയിൽ പ്രതിഷ്‌ഠിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്.

എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 14 വരെയാണ് വിശുദ്ധ ഗീവർഗ്ഗീസിന്റെ പെരുന്നാൾ എടത്വാപള്ളിയിൽ കൊണ്ടാടുന്നത്. മേയ് 3 ന് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപം മേയ് 14 വരെ പൊതുവണക്കത്തിനായി ദേവാലയ കവാടത്തിൽ ഉണ്ടാകും. മേയ് 7 ന് പ്രധാന തിരുന്നാൾ ദിവസം ദേവാലയത്തിനു ചുറ്റും നടത്തപ്പെടുന്ന പ്രദക്ഷിണം തമിഴ്നാട്ടിൽ നിന്നുമുള്ള ഭക്തരുടെ നേതൃത്വത്തിൽ ആണ്. മേയ് 14 നു പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശടി വരെയുള്ള പ്രദക്ഷിണത്തോടെ തിരുന്നാൾ സമാപിക്കുന്നു. എടത്വാപള്ളി വെടിക്കെട്ട് പ്രസിദ്ധമാണ്.
വൈവിധ്യമാര്‍ന്ന ആചാരപെരുമയും രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യവുമാണ് പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിക്കുള്ളത്.

വിശ്വാസങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ മുന്‍ തലമുറ പകര്‍ന്ന് നല്‍കിയ അറിവുകളും അനുഭവങ്ങളുമാണ് എടത്വയെ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായി മാറ്റുന്നത്. കേരളത്തിലെ ദേവാലയത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള വിശ്വാസിള്‍ക്ക് നല്‍കുന്ന പ്രഥമ പരിഗണന തൊട്ട് നേര്‍ച്ചയെണ്ണയും വെള്ള ചരടും തേക്ക് മരത്തിന്റെ ഇലകളും വ്യാപാരമേളയും രോഗങ്ങളകറ്റാനായി ചുമക്കുന്ന കല്ലുമെല്ലാം എടത്വ പള്ളിയുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ഘടകങ്ങളാണ്. അതിന് പിന്നില്‍ നിരവധി കഥകളും ഐതിഹ്യങ്ങളുമുണ്ട്.

പള്ളിയിലെത്തുന്ന തീര്‍ത്ഥാടകര്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപ ദര്‍ശനത്തിന് ശേഷം ലഭിക്കുന്ന നേര്‍ച്ച ചരടിന് പിറകിലുമൊരു വിശ്വാസത്തിന്റെ കഥയുണ്ട്. തമിഴ് വിശ്വാസികള്‍ ഏറെയെത്തുന്ന പള്ളിയില്‍ കന്യാകുമാരിയില്‍ നിന്നുള്ള ഒരു തുറക്കാര്‍ക്ക് മത്സ്യലഭ്യത കുറഞ്ഞത് മൂലം ഒരുതവണ പെരുന്നാളിനെത്താനുള്ള പണം കണ്ടെത്താനായില്ല. എന്നാല്‍, കഷ്ടപ്പാട് സഹിച്ചും ദൃഢനിശ്ചയതോടെ അവര്‍ കാല്‍ നടയായി തിരുസ്വരൂപം ദര്‍ശിക്കാനായി എടത്വയിലെത്തി. തിരികെ പോരാന്‍ നേരം തിരുനടയില്‍നിന്ന് കെട്ടിയ നേര്‍ച്ച ചരടുമായാണ് അവര്‍ മടങ്ങിയത്. തിരികെ നാട്ടിലെത്തിയ തുറക്കാര്‍ക്ക് മത്സ്യബന്ധനത്തില്‍ നിന്ന് ധാരാളം വരുമാനം നേടാനായെന്ന് പറയുന്നു. പിന്നീട്, തമിഴ്‌നാട്ടില്‍നിന്ന് പള്ളിയിലെത്തി തിരികെ പോകുന്ന വിശ്വാസികള്‍ നേര്‍ച്ചനൂലുകള്‍ വാങ്ങിക്കൊണ്ട് പോവുകയും അവര്‍ ഉപയോഗിക്കുന്ന വള്ളങ്ങളില്‍ ഉള്‍പ്പെടെ അത് കെട്ടുകയും ചെയ്യാറുണ്ട്.

വിശുദ്ധന്റെ അനുഗ്രഹം പ്രദാനം ചെയ്യുന്ന ചരടുകള്‍ ഒന്നര ചാണ്‍ നീളത്തില്‍ മുറിച്ച് വെഞ്ചരിച്ച ശേഷമാണ് നല്‍കുന്നത്. മനസ്സിലെ ആഗ്രഹം പ്രാര്‍ത്ഥിച്ച് ചരട് കെട്ടിയ ശേഷം ചരട് എന്ന് പൊട്ടുന്നുവോ അന്ന് നമ്മള്‍ ആഗ്രഹിച്ചത് സാക്ഷാത്കരിക്കും എന്നൊരു വിശ്വാസവും നിലനില്‍കുന്നുണ്ട്. എടത്വ തീര്‍ത്ഥാടനത്തിനോടൊപ്പം തന്നെ ചരിത്രത്തില്‍ ഇടം പിടിച്ചതാണ് പെരുന്നാളിനോട് അനുബന്ധിച്ച വ്യാപാരമേളയും.

തിരുവല്ലായിൽ നിന്നും 14 കി.മി. ദൂരത്താണ് എടത്വാപള്ളി.നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 112 കിലോമീറ്ററും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: