17.1 C
New York
Wednesday, December 6, 2023
Home US News പി. സി. മാത്യു-റൺ ഓഫ് ജൂൺ 5 ന്, വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സ്റ്റീവന്‍ സ്റ്റാന്‍ലി.

പി. സി. മാത്യു-റൺ ഓഫ് ജൂൺ 5 ന്, വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സ്റ്റീവന്‍ സ്റ്റാന്‍ലി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഗാർലാൻഡ്: അമേരിക്കയിലെ ടെക്‌സാസിലെ ഡാളസ് കൗണ്ടിയിലെ ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്ട് മൂന്നിലേക്ക് മെയ് മാസത്തില്‍ നടന്ന തിരെഞ്ഞെടുപ്പില്‍ റണ്‍ ഓഫില്‍ എത്തിയ ശ്രീ പി. സി. മാത്യുവിനെ വോട്ടു ചെയ്തു വിജയിപ്പിക്കുവാന്‍ മറ്റു നേതാക്കളോടൊപ്പം അതെ ഡിസ്ട്രിക്ടിലെ മുന്‍ കൗണ്‍സില്‍ മെമ്പര്‍ കൂടിയായ സ്റ്റീവന്‍ സ്റ്റാന്‍ലി ആഹ്വാനം ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാവ് കൂടിയായ മഞ്ജു ശ്രീവാസ്തവയും പി. സി. ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കൗണ്‍സിലില്‍ ഡൈവേഴ്‌സിറ്റിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് സ്റ്റീവന്‍ ഈ പരസ്യ പ്രസ്താവന നടത്തിയത്. കൂടാതെ സ്‌കൂള്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഡാഫ്നി സ്റ്റാന്‍ലിയെ പി. സി. മാത്യു പിന്തുണച്ചത് ഡാഫ്നിയുടെ വിജയത്തിന് കാരണമായെന്നും പി. സി. യുടെ അടുത്ത തിരഞ്ഞെടുപ്പിനു ഇത് പിന്തുണ കൂട്ടും എന്നും സ്റ്റീവന്‍ കരുതുന്നു. കൂടാതെ പി സി മാത്യുവിനോടൊപ്പം മത്സരിച്ചിരുന്ന സ്ഥാനാര്‍ത്ഥികളുടെ പിന്തുണയും പി. സി. പ്രതീക്ഷിക്കുന്നു.

മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, ടെക്‌സസ് മുന്‍ മുനിസിപ്പല്‍ ലീഗ് പ്രെസിഡന്റും ഷുഗര്‍ലാന്‍ഡ് മുന്‍ പ്രൊ-ടെം മേയറും ആയ ടോം എബ്രഹാം, റോളേറ്റ് മുന്‍ മേയര്‍ ടോഡ് ഗോട്ടേല്‍, സ്റ്റാഫോര്‍ഡ് സിറ്റി പ്രൊ-ടെം മേയർ ശ്രീ കെന്‍ മാത്യു, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റെര്‍ മുന്‍ പ്രെസിഡന്റും കേരളാ അസോസിയേഷന്‍ മുന്‍ പ്രെസിഡന്റുമായ ശ്രീ ചെറിയാന്‍ ചൂരനാട്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് നേതാവ് കമലേഷ് മേത്ത, ഫ്രിക്‌സ് മോന്‍ മൈക്കിള്‍, പ്രേം സാഹി സി. പി. എ., ബിസിനസ് ഓണേഴ്‌സ് ആയ ഷൈനി ചെറിയാൻ, ഡഫനി ആൻ മുതലായ നേതാക്കള്‍ക്കൊപ്പം വിവിധ നാഷണാലിറ്റികളില്‍ പെടുന്നവര്‍ പി. സി. ക്കു വേണ്ടി നിലകൊള്ളുന്നത് വിജയത്തിലേക്ക് നയിക്കുവാൻ പര്യാപ്തമാകുമെന്ന് പ്രചാരണത്തിന് ചുക്കാൻ പിടിയ്ക്കുന്ന ശ്രീ ഫിലിപ്പ് തോമസും സിജു ജോര്ജും പറഞ്ഞു.

മഞ്ജു ശ്രീ വാസ്തവ പി. സി. യുടെ പ്രവര്‍ത്തന പരിചയത്തിനു ഊന്നല്‍ കൊടുക്കുമ്പോള്‍ ചെറിയാന്‍ ചൂരനാട്, കമ്മ്യൂണിറ്റിക്കു വേണ്ടി എന്നും നിലകൊണ്ട ഒരു സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ പി. സി. വരേണ്ടത് ആവശ്യമാണ് എന്ന് പറയുന്നു.

സണ്ണി വെയില്‍ മേയര്‍ സജി ജോര്ജ്, കോപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു, അമേരിക്കയിലെ മലയാളികള്‍ക്ക് സുപരിചിതനായ പത്ര പ്രവര്‍ത്തകന്‍ പി. പി. ചെറിയാന്‍, മുതലായവരും തനിക്കു വിജയാശംസകള്‍ നേര്‍ന്നതായി പി. സി. മാത്യു പറഞ്ഞു.

റണ്‍ ഓഫ് അവസാന ദിവസമായ ജൂണ്‍ അഞ്ചിന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ വോട്ടു ചെയ്യുവാനുള്ള സൗകര്യം സൗത്ത് ഗാര്‍ലാന്‍ഡ് ലൈബ്രറി, ക്ലബ് ഹില്‍ എലിമെന്ററി, ലൈലെസ് എലിമെന്ററി, കൗച് എലിമെന്ററി, ടോലെര്‍ എലിമെന്ററി മുതലായ പോളിംഗ് ബൂത്തുകളില്‍ ഒരുങ്ങും.

പി. സി. മാത്യുവിന്റെ വിജയത്തിനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കാമ്പയിന്‍ മാനേജര്‍ ഹിലിപ് തോമസ്, ട്രഷറര്‍ ജിന്‍സ് മാടമന, സിജു ജോര്‍ജ്, ജോര്‍ജ് വര്ഗീസ്, മാത്തുക്കുട്ടി പട്ടരെട്ടു, മുതലായവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

ഡാള്ളസിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ പിസി മാത്യു ഗാര്‍ലാന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മെംബര്‍ കൂടിയാണ്. രണ്ടു തവണ ഡാള്ളസിലെ ഹോം ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ഇദ്ദേഹം നിലവില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റാണ്. മുന്‍വര്‍ഷങ്ങളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണിന്റെ പ്രസിഡന്റായും ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തിയിട്ടുണ്ട്. നിരവധി ബ്ലഡ് ഡൊണേഷന്‍, ഫ്രീ മെഡിക്കല്‍ ക്യാമ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പിസി മാത്യു ബഹ്റനിലെ ഇന്ത്യന്‍ സ്‌കൂളിലെ ബോര്‍ഡ് മെമ്പറായും ചാരിറ്റി & അസിസ്റ്റന്‍സ് അസോസിയേഷന്‍ ഓഫ് പാരന്റ്സിന്റെ പ്രസിഡന്റായും അക്കാഡമിക് & സ്പോര്ടസ് കമ്മിറ്റികളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ബഹ്‌റിന്‍ ഡിഫന്‍സിലെ പ്രൊജക്റ്റ് കോഓർഡിനേറ്റർ ആയിരുന്ന ഇദ്ദേഹം ഗള്‍ഫ് യുദ്ധകാലത്ത് യുഎസ് ആര്‍മി കോര്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക പ്രോജക്ടിന്റെ ഭാഗമായി ഗൾഫ് യുദ്ധ കാപ്രവർത്തിച്ചു തന്റെ പ്രാഗൽഭ്യം തെളിയിച്ചു..

ഇദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മികവിന് ഏഷ്യാനെറ്റ് യുഎസ്എ യുടെ എക്‌സലന്റ് കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ജനതയെ സേവിക്കുന്നതിനായി , തന്റെ സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും ആശംസകളോടേയും ആശിര്‍വാദത്തോടെയുമാണ് താനീ മത്സരരംഗത്ത് നില്‍ക്കുന്നതെന്ന് പിസി മാത്യു വ്യക്തമാക്കി.

പി. സി. മാത്യുവിനെ കൂറിച്ച് കൂടുതല്‍ അറിയാന്‍ : http://pcmathew.com/

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: