17.1 C
New York
Thursday, June 24, 2021
Home Pravasi പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് ഇന്ത്യൻ എംബസി ഇടപെടണം - ...

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് ഇന്ത്യൻ എംബസി ഇടപെടണം – പി എം എഫ്

(പി പി.ചെറിയാൻ ,മീഡിയ ഗ്ലോബൽ കോർഡിനേറ്റർ )

ദോഹ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകൾ പി സി ആർ ടെസ്റ്റിന് ഈടാക്കുന്ന 400 റിയാൽ (8000) രൂപ പുനഃപരിശോദിക്കുവാനും വാക്‌സിനേഷൻ എടുത്തു വരുന്നവരും, ഇന്ത്യൻ എയർപോർട്ടുകളിൽ ടെസ്റ്റും നടത്തുമ്പോൾ വിദേശത്തു നിന്ന് വരുന്നവർക്ക് 72 മണിക്കൂർ മുന്നേ ഉള്ള PCR സെര്ടിഫിക്കറ്റ് വേണം എന്ന തീരുമാനം കേന്ദ്ര സർക്കാർ പിന് വലിക്കാൻ ആവശ്യപ്പെട്ടു ഖത്തറിലെ  ഇന്ത്യൻ അംബാസിഡർ ഡോക്ടർ. ദീപക് മിത്തലിനും, കേന്ദ്ര വ്യോമയാന, വിദേശ കാര്യ, ആരോഗ്യ മന്ത്രിമാർക്കും, കേരള മുഖ്യ മന്ത്രിക്കും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന നിവേദനം സമർപ്പിച്ചതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം അറിയിച്ചു കൂടാതെ അന്താരാഷ്ട്ര സംഘടനകളോടൊപ്പം അതാതു രാജ്യങ്ങളിലെ പ്രാദേശിക ലോക്കൽ സംഘടനകളും പ്രസ്തുത വിഷയത്തിൽ എംബസികളുമായി ഇടപെട്ടാൽ കാര്യങ്ങൾ എളുപ്പം ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികൾ ജോലി നഷ്ടപെട്ടും, ശമ്പളം കുറക്കപെടുകയും മറ്റുമായി ഏറെ ബുദ്ധിമുട്ടുന്ന ഈ കൊറോണ കാല ഘട്ടത്തിൽ ഐര്പോര്ട്ടുകളിൽ ഏർപ്പെടുത്തിയ ടെസ്റ്റ് ഫീ നമ്മുടെ ആവശ്യ പ്രകാരം സർക്കാരുകൾ നിർത്തലാക്കിയിരുന്നു കൂടാതെ വാക്സിൻ എടുത്തു വരുന്നവരെ ക്വറന്റീനിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രവാസികളുടെ ഇത്തരം വിഷയങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടെന്നും പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നഷ്ട സ്വപ്നങ്ങൾ (കവിത)

മറയുകയാണെൻ മോഹമാം ജീവിതം അകലുകയാണെൻ ബാല്യ കൗമാര യൗവ്വന കാഴ്ചകൾ ചന്ദനഗന്ധമാർന്ന എൻറെ സ്വപ്നങ്ങൾ ചന്ദനത്തിരി പോലെ എരിഞ്ഞിടുന്നു മങ്ങിയ നിലാവ് പോൽ മറഞ്ഞരാ ഓർമ്മകളിൽ മങ്ങാതെ നിൽക്കുന്നു ആമുഖം ഇപ്പോഴും എരിയുന്ന ഹൃദയത്തിൽ അണയാതിരിക്കുന്നു ആ മധുര മന്ദസ്മിതം അവഎൻറെ സ്വപ്നങ്ങളായിരുന്നു അതു എൻറെ...

മലപ്പുറം പന്തല്ലൂർ പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു; ഒരു കുട്ടിക്കായി തിരച്ചിൽ നടത്തുന്നു

മലപ്പുറം: മലപ്പുറം പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ ഫാത്തിമ ഫിദ, ഫാത്തിമ ഇസ്രത്ത് എന്നീ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവര്‍. ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി...

വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു

വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു ഏറ്റുമാനൂർ: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു .സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന്...

യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

ഇടുക്കി: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ ആയിരുന്നു യുവതിയുടെ...
WP2Social Auto Publish Powered By : XYZScripts.com