17.1 C
New York
Monday, March 27, 2023
Home Cinema പി.കെ.ബിജുവിൻ്റെ കണ്ണാളൻ ഡിസംബർ 17-ന് പ്രേക്ഷകരിലേക്ക്

പി.കെ.ബിജുവിൻ്റെ കണ്ണാളൻ ഡിസംബർ 17-ന് പ്രേക്ഷകരിലേക്ക്

പി.ആർ.ഒ- അയ്മനം സാജൻ

ജീവിതയാത്രയിൽ അറിയാതെ തന്നെ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന ചില മനുഷ്യരുണ്ട്. ജീവിതം ഒരു ബലികേറാമലയാകുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൺമുന്നിലെ പുകമറക്കു മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന ചിലർ. ഇവരിൽ ഒരാളായ പത്രപ്രവർത്തകൻ ഹരി നാരായണൻ്റെ ജീവിതകഥ പറയുകയാണ് പി.കെ.ബിജു സംവിധാനം ചെയ്ത കണ്ണാളൻ എന്ന ചിത്രം. ഡിസംബർ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോസ്, തീയേറ്റർ പ്ലേ, ഹൈ ഹോപ്പ്സ്, എന്നീ ഒ.ടി.ടി. ഫ്ലാറ്റുഫോമുകളിൽ കണ്ണാളൻ റിലീസ് ചെയ്യും.

ചരിത്രത്തിൻ്റെ ആവർത്തനമെന്ന പോലെ ഹരിനാരായണൻ്റെ മുന്നിൽ പൊള്ളുന്ന ഒരുചോദ്യമുയരുന്നു… ജാതിയും മതവും എന്താണെന്നറിയാൻ ,പേരു ചോദിക്കുന്നവൻ്റെ ബുദ്ധിക്ക് മുന്നിൽ അയാൾ നിശബ്ദനാവുന്നു. അസ്വസ്ഥനായ അയാൾ ഉത്തരം തേടി ഇറങ്ങുന്നു.തനിക്ക് പിറന്ന മകൻ മകളായി മാറിയപ്പോഴും വ്യാകുലതകളില്ലാതിരുന്ന അയാൾക്ക് , ജാതി ബേധങ്ങളെ എങ്ങിനെ തിരിച്ചറിയാനവും..!!എങ്കിലും അയാൾ യാത്രക്കിറങ്ങുന്നു. അയാളെ വഴികാട്ടുന്ന ചരിത്രം അയാളെ എത്തിക്കുന്നത് എവിടേക്കണെന്നകാഴ്ചകളാണ് കണ്ണാളൻ എന്ന സിനിമ.

വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പടവെട്ടുന്ന ഒരു പത്രപ്രവർത്തകൻ്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യൽ പൊളിറ്റിക്സ് കൂടി ചിത്രം ചർച്ച ചെയ്യുന്നു. പച്ച മനുഷ്യരുടെയും, ജീവിത യാഥാർത്ഥ്യങ്ങളുടെയും ഒരു നേർസാക്ഷ്യമാണ് കണ്ണാളൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നതെന്നും, ആത്മിയതയിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുകയുമാണ് കണ്ണാളൻ എന്നും സംവിധായകൻ പി.കെ. ബിജു പറഞ്ഞു.

താരാധിപത്യങ്ങൾക്കുമപ്പുറത്ത് സിനിമയുടെ പുതിയ പ്രേക്ഷകർ തിരയുന്നത്, കളർഫുൾ കാഴ്ചകളല്ല, മനുഷ്യൻ്റെ പച്ച ജീവിതവും കാമ്പുള്ള കഥകളും തന്നെയാണെന്നും, പുതിയ സുപ്പർ ഹിറ്റുകൾ തെളിയിക്കുന്നു. അത് കൊണ്ട് തന്നെ കണ്ണാളൻ എന്ന സിനിമയും പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാനുഭവമായിരിക്കും.

360 ഡിഗ്രി പിക്ച്ചേഴ്സിനുവേണ്ടി പി.കെ. ബൈജു, ദാമോദർ അപ്പു എന്നിവർ നിർമ്മിക്കുന്ന കണ്ണാളൻ പി.കെ ബിജു രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – ഷാനവാസ് അലി, എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഗാനരചന – കണ്ണൻ സിദ്ധാർഥ്, സംഗീതം – അരുൺ പ്രസാദ്, ആലാപനം – ജോബ് കുര്യൻ, കല- ഉണ്ണി ഉഗ്രപുരം, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജിക്ക ഷാജി, കോസ്റ്റ്യൂംസ് – ഷാജി കൂനമ്മാവ്, അസോസിയേറ്റ് ഡയറക്ടർ – ചെക്കുട്ടി, ബി.ജി.എം- സനൽദേവ്, അസിസ്റ്റൻ്റ് ഡയറക്ടർ – ആദർശ് അണിയിൽ, അമ്മീൻ, നിജാസ്, ശരത്, ലൊക്കേഷൻ മാനേജർ -ദിലീപ്, ഉദയൻ, സ്റ്റിൽ – ഷോ ബിത്ത് വട്ടുണ്ടിൽ, പി.ആർ.ഒ- അയ്മനം സാജൻ

ശ്രീജിത്ത് രവി, രജേഷ് ശർമ്മ, അശ്വതി ചിന്നു, മാലതി ടീച്ചർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കണ്ണാളൻ സിസംബർ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോ സ്, തീയേറ്റർ പ്ലേ, ഹൈ ഹോപ്പ്സ് എന്നീ ഒ.ടി.ടി ഫ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും.

പി.ആർ.ഒ- അയ്മനം സാജൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമ്മിക്കപ്പെടും’: അനുശോചിച്ച് പ്രധാനമന്ത്രി.

നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം...

ഇന്നസെൻ്റിൻ്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയി.

രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം എട്ട് മണി മുതൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പതിനായിരങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു വട്ടം കൂടി...

ടെന്നസിയിൽ കാർ അപകടത്തിൽ 5 കുട്ടികളടക്കം 6 പേർ മരിച്ചു.

ടെന്നസി: ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി...

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ്...
WP2Social Auto Publish Powered By : XYZScripts.com
error: