17.1 C
New York
Sunday, October 24, 2021
Home US News പി എം എഫ് ഗ്ലോബൽ ഫെസ്റ്റ് 2020 കഥയും കളിയും കാവ്യ മാമാങ്കവും നടത്തി

പി എം എഫ് ഗ്ലോബൽ ഫെസ്റ്റ് 2020 കഥയും കളിയും കാവ്യ മാമാങ്കവും നടത്തി

പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ന്യൂയോർക് :ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ചു പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ഫെസ്റ്റ് വിവിധ കലാ പരിപാടികളുമായി വൻ ആഘോഷത്തോടെ കൊണ്ടാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാന്നിധ്യം ഉണ്ടായിരുന്ന പരിപാടിയിൽ പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ. മുരളീധരൻ മുഖ്യ അഥിതി ആയ ഗ്ലോബൽ ഫെസ്റ്റ് പ്രമുഖ ചലച്ചിത്ര നിർമാതാവും സംവിധായകനും ആയ ശ്രീ ദിനേശ് പണിക്കർ ഉൽഘടനം ചെയ്തു ഗ്ലോബൽ സെക്രട്ടറി ശ്രീ വര്ഗീസ് ജോൺ സ്വാഗതം ചെയുകയും ഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്,ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ ജോസ് പനച്ചിക്കൽ എന്നിവർ ആശംസ നേരുകയും ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ ജോര്ജ് പടികകുടി ആശംസ പ്രസംഗം നടത്തുകയും ചെയ്തു ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ പി പി ചെറിയാൻ നന്ദി പ്രകാശനം നടത്തി. പ്രസ്തുത പരിപാടിക്ക് ഗ്ലോബൽ ഡയറക്ടർ ബോർഡ് , ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി, നാഷണൽ, റീജിയണൽ കമ്മിറ്റികളും അഭിനന്ദനങ്ങൾ അറിയിച്ചു.

ശ്രീമതി പ്രസന്ന വത്സന്റെ പ്രാർത്ഥനയോടെ അനുശ്രീ സുരേഷിന്റെ യേശുനാഥനെ വാഴ്ത്തി കൊണ്ടുള്ള ഭക്തി ഗാനത്തോടെ ആരംഭിച്ച ഗ്ലോബൽ ഫെസ്റ്റിവലിൽ താജുദീൻ വടകര, പിന്നണി ഗായിക അഡ്വ. ഗായത്രി, മഹേഷ് ഭൂപതി, സി കെ മുഹമ്മദ് എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ജാനു തമാശയിലൂടെ പ്രശസ്തനായ ലിഥി ലാലിൻറെ ജാനു തമാശകളും, ഫ്ലവർസ്‌ ടിവി ഫെയിം റിനീഷ് മുതുകാടിന്റെ മിമിക്സ് പരേഡും, കലാമണ്ഡലം ആതിര നന്ദകുമാറിന്റെ മോഹിനിയാട്ടവും, ഖത്തറിലെ റേഡിയോ ആർ ജെ ആയ അഷ്ടമി ജിതിന്റെ നൃത്ത നൃത്യങ്ങളും ഗ്ലോബൽ ഫെസ്റ്റിന് മാറ്റു കൂട്ടി. കൂടാതെ പി എം എഫ് ഡോക്യൂമെന്ററി, സുകൃതം എന്ന നാമത്തിൽ ഭവന പദ്ധതി ഹൃസ്വ ചിത്രം ഗ്ലോബൽ പ്രസിഡണ്ട് ലോഞ്ചു ചെയ്തു. പി എം എഫ് അംഗങ്ങൾക്കായുള്ള ചിത്ര കലാ, ഫോട്ടോഗ്രാഫി, കുക്കറി ഷോയിൽ പി എം എഫിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ വൈവിധ്യമാർന്ന സൃഷ്ടികൾ അയച്ചു പങ്കെടുത്തു കൊണ്ട് പ്രോഗ്രാം വൻ വിജയമാക്കി.

കോവിഡ് കാലത്തു പി എം എഫ് വിമാന ചാർട്ടുമായും, എംബസി കാരുണ്യ പ്രവർത്തനങ്ങളിലും, ലോക്ക് ഡൌൺ ഭക്ഷണസാധനകളുമായി ബന്ധപെട്ടു സഹകരിച്ച പ്രവർത്തകരായ ശ്രീ ആഷിക് മാഹിയെയും, ശ്രീ അജി കുര്യാക്കോസിനെയും ചടങ്ങിൽ ആദരിച്ചു. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കോർഡിനേറ്റു ചെയ്ത ശ്രീ മൊയ്‌ദീൻ പോറാട്ടി, ഷൂട്ട് എഡിറ്റ് ചെയ്ത ശ്രീ സജിത്ത് വിസ്ത, പങ്കെടുത്ത കല കാരന്മാർ, കലാ കാരികൾ, എല്ലാവക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി ഗ്ലോബൽ പ്രസിഡന്റും, പ്രോഗ്രാം സംവിധായകനും ആയ ശ്രീ എം പീ സലീം, ഗ്ലോബൽ സെക്രട്ടറി ശ്രീ വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ ശ്രീ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ ഡയറക്ടർ ബോർഡ്, ഗ്ലോബൽ എക്സിക്യൂട്ടീവ് എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം.

ശ്രീനഗർ: ജമ്മു കാഷ്മീരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരാക്രമണം. കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. തോക്കുധാരിയായ ഭീകരൻ ആൾക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. കാ​ഷ്മീ​രി​ൽ അ​ടു​ത്തി​ടെ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം...

കോവിഡ് ബാധിച്ച്‌ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ.

കോവിഡ് ബാധിച്ച്‌ മരിച്ചവരെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ നല്‍കാന്‍ ഉത്തരവായി. മുന്നുവര്‍ഷത്തേക്കാണ് സഹായം. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി, മറ്റ് പെന്‍ഷന്‍ എന്നിവ ലഭിക്കുന്നത് തടസ്സമാകില്ല.സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് മരിച്ചവരുടെ കുടുബം...

സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി വി​ശേ​ഷം തി​ര​ക്കി സ്റ്റാ​ലി​ൻ; സെ​ൽ​ഫി​യെ​ടു​ത്ത് യാത്ര​ക്കാ​ർ.

ചെന്നൈ: യാത്രാബസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കണ്ട വനിതാ യാത്രക്കാര്‍ അമ്പരന്നു. വനിതകള്‍ക്ക് വേണ്ടി നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിയെ കുറിച്ച് പ്രതികരണം അറിയാനായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത യാത്ര. ശനിയാഴ്ചയാണ് യാത്രയില്‍...

ഒക്ടോബർ 24 ലോക പോളിയൊ ദിനം.

പോളിയോവൈറസ് ബാധയാൽ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. ഇതിനെ ഇൻഫന്റൈൽ പരാലിസിസ് എന്നും വിളിക്കുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് പകരുന്നത് വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു...
WP2Social Auto Publish Powered By : XYZScripts.com
error: