17.1 C
New York
Monday, September 27, 2021
Home US News പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം സെപ്റ്റംബര്‍:25 ന് കേരള സെന്ററില്‍

പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം സെപ്റ്റംബര്‍:25 ന് കേരള സെന്ററില്‍

ജോയിച്ചൻ പുതുക്കുളം

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ 25 മാതു വാര്‍ഷിക സംഗമം എല്‍മോണ്ടിലുള്ള കേരള സെന്ററില്‍ (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക്ക്) സെപ്റ്റ 25 ശനിയാഴ്ച  6 പിഎം ന് വിപുലമായാ പരിപാടികളോടെ നടത്തുന്നു.

അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ,തിരുവാതിരകളി, ഗ്രൂപ്പ് ഡാന്‍സുകള്‍ , “പിറവത്തു എന്തുണ്ട്  വിശേഷങ്ങള്‍” എന്നി പരിപാടികള്‍ പ്രോഗ്രാമിന് മിഴിവേകും .1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 25  വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.

ഇക്കുറി   വടക്കേ   അമേരിക്കയിലെ പിറവം  നേറ്റീവ് അസോസിയേഷന്റെ മുന്‍ പ്രെസിഡെന്റ് മാരെ ആദരിക്കുന്ന ചടങ്ങു ഉണ്ടായിരിക്കും . 2020 21 ഭാരവാഹികാളായ  ഷൈലപോള്‍ പ്രസിഡെന്റ്  സെക്രട്ടറി  ഉഷ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഷിക സംഗമം വിജയിപ്പിക്കുന്നതിലേക്കു  വടക്കേ അമേരിക്കയിലെ എല്ലാ പിറവം നിവാസികളെയും ക്ഷണിക്കുന്നു .കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ അറിയ്ക്കണമെന്നു താല്‍പര്യപെടുന്നു .

സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവത്തു അര്‍ഹിക്കുന്ന ഒരു കുടുംബത്തിന് വീട് വച്ച് കൊടുക്കുന്നതിനുള്ള ഫണ്ട് ശേഖരണം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു .ഇക്കുറി വിവിധ സ്‌റ്റേകളില്‍ നിന്ന് എത്തുന്ന പുതിയ മെംബേര്‍സ് ഉണ്ടായിരിക്കും. പരിപാടികളുടെ കൂടുതല്‍ വിവരണങ്ങള്‍ക്കു ഷൈല പോള്‍ (പ്രസിഡെന്റ് )516 417 6393 ഉഷ ഷാജി (സെക്രട്ടറി) 5163125042    .

ജോയിച്ചൻ പുതുക്കുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: