17.1 C
New York
Thursday, January 27, 2022
Home US News പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

റിപ്പോർട്ട്: പി.പി. ചെറിയാൻ

വെര്‍ജിനിയ: വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് പുറകിലേക്ക് ഓടിയെത്തിയ രണ്ടുവയസ്സുകാരന്‍ വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു. ഫെയര്‍ഫാക്സ് കൗണ്ടി പോലീസ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് സംഭവം പുറത്തറിയുന്നത് . ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം സംഭവിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി.

എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും പിതാവിനായില്ല , കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് . രണ്ടു വയസ്സുകാരന്റെ സഹോദരി (4) സംഭവത്തിന് ദൃക്സാക്ഷി ആയിരുന്നെന്ന് മാതാവ് പറഞ്ഞു. മദ്യമോ മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിന് കാരണമെന്നും , സംശയാസ്പദമായി ഒന്നും ഇല്ലെന്നും അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു .

അമേരിക്കയില്‍ ആഴ്ചയില്‍ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ 70 ശതമാനവും പിതാവോ , ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്‌സ് ആന്‍ഡ് കാര്‍സ് (KIDS AND CARS) ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വാഹനത്തിന് പുറകില്‍ ക്യാമറകള്‍ ഘടിപ്പിക്കുകയും വീട്ടില്‍ വരുമ്പോഴും പുറത്ത് പോകുമ്പോഴും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുകയും വേണമെന്ന് സംഘടന നിര്‍ദ്ദേശിക്കുന്നു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി. മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ...

ഓർമ്മകൾ മായുന്നു ( കവിത )

മറന്നുപോകുന്നു മനസിലോർമ്മകൾമറഞ്ഞു പോകുന്നു കണ്ണിലീകാഴ്ചകളൊക്കെയും.വിങ്ങുന്നു മാനസം കാഴ്ചയില്ലാതെവരളുന്നു മിഴികൾ -ഉഗ്രമാം വിജനത പേറുമീവഴികളിൽഏറുംഭയത്താൽ നൂറുങ്ങുന്നുഹൃദയവും.അരികിലായ്, അങ്ങകലെയായ്ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോമറഞ്ഞുപോയ്.കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ -രടയാള ചിത്രങ്ങളെങ്ങുമെങ്ങും,കാൺമതില്ലെൻ നാടിന്നതിരിട്ടകാഴ്ചത്തുരുത്തിന്നോർമ്മകളും .മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ടസംസക്കാര സുഗന്ധത്തുടിപ്പുകളും...

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...
WP2Social Auto Publish Powered By : XYZScripts.com
error: