17.1 C
New York
Monday, September 20, 2021
Home US News പിതാവിന്റെ തലയറുത്ത് ഫ്രീസറിൽ വച്ചു, ഉടൽ കിടക്കയിലും; മകൻ അറസ്റ്റിൽ…

പിതാവിന്റെ തലയറുത്ത് ഫ്രീസറിൽ വച്ചു, ഉടൽ കിടക്കയിലും; മകൻ അറസ്റ്റിൽ…

ലങ്കാസ്റ്റർ (പെൻസിൽവാനിയ): പിതാവിന്റെ തലയറുത്ത്, ശരീരഭാഗങ്ങൾ വേർപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റു ചെയ്തു. ഡൊണാൾഡ് മെഷി ജൂനിയർ (32) ആണ് ബുധനാഴ്ച പൊലീസ് പിടിയിലായത്. 67 വയസ്സുള്ള പിതാവ് ഡൊണാൾഡ് മെഷിയുടേതാണ് ഫ്രീസറിൽ നിന്നും കണ്ടെടുത്ത തലയെന്ന് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാവിലെ വെസ്റ്റ് സ്ട്രൊബറി സ്ട്രീറ്റിലെ ഒരു വീട്ടിൽ നിന്നുള്ള ഫോൺകോളാണ് സംഭവം പുറത്തെത്തിച്ചത്. തങ്ങളുടെ കുടുംബാംഗമായ ഡൊണാൾഡിനെ കാണുന്നില്ലെന്ന് അറിയിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ മകൻ തന്നെയാണ് പിതാവിന്റെ തല ഫ്രീസറിലുണ്ടെന്നും, ശരീരം കിടക്കയിലുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പ്രതിയേയും കൂട്ടി ഫ്രീസർ പരിശോധിച്ചപ്പോൾ ഒരു പ്ലേറ്റിൽ തല, ശരീരഭാഗങ്ങൾ അറുത്തുമാറ്റി ഉടൽ മാത്രം കിടക്കയിലും കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ചയാണ് പിതാവിനെ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി വാൾകൊണ്ടു ഉടൽ ഒഴികെ എല്ലാം അറുത്തു മാറ്റിയത്. പിന്നീട് ട്രാഷ് കാനിൽ നിക്ഷേപിച്ചുവെന്നും എന്നാൽ ബുധനാഴ്ച ട്രാഷ് കാനിൽ നിന്നും ഉടൽ മാത്രം എടുത്തു ബെഡ്ഡിലും തല ഫ്രീസറിലും വെക്കുകയായിരുന്നുവെന്ന് പൊലിസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ കാണുന്നു.

ഇതു അസാധാരണ ഭീതിജനകമായ സംഭവമാണെന്ന് ക്യാപ്റ്റൻ മൈക്കിൾ വിന്റർ പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തുന്നതിനുള്ള കാരണം വ്യക്തമല്ല. പ്രതിയെ ലങ്കാസ്റ്റർ കൗണ്ടി ജയിലിലടച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: