17.1 C
New York
Monday, September 20, 2021
Home US News പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

പിതാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ജോര്‍ജിയ: പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ മകന്‍ രാജീവ് കുമാരസ്വാമിയെ (25) ജോര്‍ജിയ പൊലിസ് അറസ്റ്റ് ചെയ്തു.

ജൂലൈ 22 വൈകിട്ട് ജോര്‍ജിയ ഫോര്‍സിത്ത് കൗണ്ടിയിലായിരുന്നു സംഭവം. സദാശിവ കുമാരസ്വാമിയാണു കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും രാജീവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ചു പിതാവിനെ നിരവധി തവണ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സദാശിവ കുമാരസ്വാമിയുടെ വീട്ടില്‍ വെച്ചായിരുന്നു വെടിവെപ്പുണ്ടായത്. കുടുംബാംഗം അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പൊലിസ് രാജീവിനെ വീട്ടില്‍ വച്ചു തന്നെ കസ്റ്റഡിയിലെടുത്തു. പിതാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചതായും പൊലിസ് പറയുന്നു.

രാജീവിനെതിരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ജൂലൈ 23ന് രാജീവിനെ കോടതിയിലും ഹാജരാക്കി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...

ബുദ്ധൻ….ക്രിസ്തു…മുഹമ്മദ്

ഉറ്റവരെയുംപ്രിയപ്പെട്ടതിനേയും വെടിഞ്ഞ്അനന്തമായ വ്യസനം അകറ്റാൻഹൃദയം തന്നെ അടർത്തി മാറ്റിയതഥാഗതന്റെഅവസാനിക്കാത്തസഞ്ചാരംസഹനം.ജീവിതംബുദ്ധന്‍ ! ഒറ്റിയവരെയുംതള്ളിപ്പറഞ്ഞവരെയുംകുരിശേറ്റിയവരെയുംനെഞ്ചോട് ചേർത്ത് പിടിച്ച്ഇവരോട് പൊറുക്കണെ,പൊറുക്കണെ..എന്ന കാൽവരിയിലെകണ്ണീര്‍കരുണമരണംക്രിസ്തു . നൂൽപ്പാലത്തിൽ  നിന്നുനരക യാതനയിലെക്ക് ഇടറി പോയഅവസാന യാത്രികനെയുംകരകയറ്റും വരെമഹാകൽപകാലങ്ങൾദൈവത്തിന്റെ കാൽക്കൽവീണു വിതുമ്പുന്നസമര്‍പ്പണംപ്രണയം.മോക്ഷംമുഹമ്മദ്. ✍ഷമീന ബീഗം
WP2Social Auto Publish Powered By : XYZScripts.com
error: