17.1 C
New York
Monday, August 15, 2022
Home US News പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു

പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ന്യൂയോർക്ക്:പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ ശ്രീ എസ്‌ അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ അനുശോചനം രേഖപെടുത്തി .

സമൂഹ സേവനത്തിനായ് തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗം സമയവും സ്വയംസമർപ്പിച്ച കർമ്മനിരതനായ ശ്രീ അജിത് കുമാർ (അജിത്തേട്ടൻ ) തിരുപനന്തപുരത്തിൻ്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പ്രിയപ്പെട്ടർക്കെല്ലാം തലസ്ഥാന നഗരിയുടെ ഏതാവശ്യത്തിനും എപ്പോഴും ആശ്രയിക്കാൻ ഒരു കൂടപ്പിറപ്പായ് ജേഷ്ഠ സഹോദരനായ് എന്നുമുണ്ടായിരുന്നു. ആ വേർപാട് താങ്ങാൻ അദ്ദേഹത്തിൻ്റെ മകൾക്കും ഭാര്യയ്ക്കും സാധിക്കുകയില്ലന്നറിയാം. ആ കുടുംബത്തിൻ്റെ തീരാദു:ഖത്തിൽ പി എം എഫ് പ്രസ്ഥാനവും പങ്ക് ചേരുന്നു. ആ മനുഷ്യസ്നേഹിക്ക് പ്രിയപ്പെട്ടവന് പ്രണാമം അർപ്പിക്കുന്നു. ആ കുടുംബത്തെ സാന്ത്വനിപ്പിക്കുവാൻ പ്രിയ സുഹൃത്തുക്കൾ ഓരോരുത്തരും പരിശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു, ആ ദേഹവിയോഗത്തിലും അനാഥരായ കുടുംബത്തെ പ്രസ്ഥാനത്തിൻ്റെ സ്നേഹതണലിൽ ചേർത്ത് നിർത്തുന്നു. ആ സഹോദരൻ്റെ വേർപാടിൽ പുഷ്പാഞ്ജലികൾ അർപ്പിക്കുന്നതായി ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എം പി സലിം അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: